നഗരത്തിൽ ഡ്രോണുകളും ചെറുവിമാനങ്ങളും ബലൂണുകളും നിരോധിച്ചു!

ബെംഗളൂരു: എയ്‌റോ ഇന്ത്യയുടെ ഷോ നടക്കുന്നതിനാല്‍ നഗരത്തിൽ ഡ്രോണുകളും ചെറുവിമാനങ്ങളും ബലൂണുകളും നിരോധിച്ചു. നാളെ മുതല്‍ അഞ്ചു ദിവസത്തേയ്ക്കാണ് നിരോധനം. സുരക്ഷാമാനദണ്ഡങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് പോലീസ് കമീഷണര്‍ ടി. സുനീല്‍ കുമാര്‍ പറഞ്ഞു.

തിരക്ക് ഒഴിവാക്കാനായി എയര്‍ ബേസിനു ചുറ്റുമുള്ള ഹൈവേയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. അതേസമയം ഇന്ന് എയ്റോ ഇന്ത്യ പ്രദര്‍ശനത്തിനെത്തിയ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു. സൂര്യകിരണ്‍ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. നോർത്ത് ബെംഗളൂരുവിലെ യെലഹങ്ക എയർബേസിലാണ് അപകടമുണ്ടായത്.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

ഷോയുടെ അവസാന രണ്ട് ദിവസങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കെംപ്‌കേ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് പോകുന്ന യാത്രക്കാരോട് മറ്റു റോഡുകള്‍ തിരഞ്ഞെടുക്കണമെന്നും സുനീല്‍ കുമാര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഠിച്ചിറങ്ങേണ്ട ക്യാമ്പസിൽ നിന്ന് ഇനി തിരികെ വരില്ല; ബെംഗളൂരു യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ ദുരന്തം 23 കാരിയുടെ ജീവനെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts