എയറോ ഷോക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു പൈലറ്റ് മരിച്ചു.

ബെംഗളൂരു: ബെംഗളൂരുവിൽ എയ്റോ ഇന്ത്യ പ്രദര്‍ശനത്തിനെത്തിയ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു. സൂര്യകിരണ്‍ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. നോർത്ത് ബെംഗളൂരുവിലെ യെലഹങ്ക എയർബേസിലാണ് അപകടമുണ്ടായത്. എയ്റോബാറ്റിക്സ് പരിശീലനത്തിനിടെയായിരുന്നു അപകടം.

സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങളിൽ പ്രധാന ആകർഷണമാണ് സൂര്യകിരൺ വിമാനങ്ങളുടേത്. ഈ മാസം 20 മുതൽ 24 വരെ ബെംഗളൂരുവിൽ സൈന്യത്തിന്‍റെ വ്യോമ അഭ്യാസം നടക്കാനിരിക്കുകയായിരുന്നു. മൂന്ന് പൈലറ്റുമാർ ഈ വിമാനങ്ങളില്‍ ഉണ്ടായിരുന്നു. ഇവരിൽ രണ്ടുപേർക്ക് ചാടി രക്ഷപ്പെടാൻ സാധിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വ്യോമസേനയുടെ എയ്റോ ഷോ 1996 മുതൽ ബെംഗളൂരുവിലാണ് നടന്നു വരുന്നത്. 2017 ഫെബ്രുവരിയിലും അഭ്യാസം നടന്നിരുന്നു. ഇത്തവണ യുഎസ്സിന്‍റെ സൂപ്പർ ഹോർനെറ്റ് എഫ്എ 18 വിമാനവും അഭ്യാസപ്രകടനത്തിൽ പങ്കാളിയാകും.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

വ്യോമസേനയുടെ എയ്റോ ഷോ 1996 മുതൽ ബെംഗളൂരുവിലാണ് നടന്നു വരുന്നത്. 2017 ഫെബ്രുവരിയിലും അഭ്യാസം നടന്നിരുന്നു. ഇത്തവണ യുഎസ്സിന്‍റെ സൂപ്പർ ഹോർനെറ്റ് എഫ്എ 18 വിമാനവും അഭ്യാസപ്രകടനത്തിൽ പങ്കാളിയാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
[masterslider id="10"]

Related posts