ബെംഗളൂരു: മകരപൊങ്കലിനോടനുബന്ധിച്ചു ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മണികണ്ഠന്റെ നേതൃത്വത്തിൽ ശ്രുതി ഓർക്കസ്ട്ര ഭക്തിഗാനമേള അവതരിപ്പിച്ചു. ക്ഷേത്രം പ്രസിഡന്റ് P.G.മുരളീധരനും, സെക്രട്ടറി J.C.വിജയനും പങ്കെടുത്ത ചടങ്ങിൽ ക്ഷേത്രമേൽശാന്തി ബ്രഹ്മശ്രീ ജയരാജൻ പോറ്റി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
പ്രമുഖ ചാനലുകളിൽ പാടി ഏറെ പ്രശസ്തി നേടിയിട്ടുള്ള കൊച്ചു കലാകാരൻ ആദിത്യ സുരേഷ് അതിഥിയായി ഈ സംഗീതവിരുന്നിൽ പങ്കുകൊണ്ടു. തുമ്പിക്കയ്യിൽ മോദകമേന്തും ഉണ്ണി ഗണപതിയെ… എന്ന ഗാനത്തോടെ തുടക്കം കുറിച്ച് , സംഗീതമേ അമര സല്ലാപമേ എന്ന ഗാനം ആദിത്യ ആലപിക്കുമ്പോഴേക്കും ജനസാഗരം തിങ്ങി നിറഞ്ഞിരുന്നു . ശാരീരിക വൈകല്യങ്ങൾ വക വെയ്ക്കാതെ ആദിത്യയുടെ പ്രകടനം കാണാൻ മറുഭാഷക്കാരായ ഒട്ടനവധി ഭക്തരും ജാലഹള്ളിയിൽ എത്തിചേർന്നിരുന്നു. മണികണ്ഠനെ കൂടാതെ ശ്രുതി ഓർക്കസ്ട്രയുടെ പത്തോളം ഗായകരും ഗാനങ്ങൾ ആലപിക്കുകയുണ്ടായി. അജിത്ത് സംഗീതസംവിധാനം അവിസ്മരണീയമാക്കി. കലാകാരന്മാരെ ക്ഷേത്ര ഭാരവാഹികൾ ആദരിച്ചു.
Related posts
-
റോഡുകളിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തി ട്രാഫിക് പോലീസ്.
ബെംഗളൂരു : നഗരത്തിലെ റോഡുകളിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി ട്രാഫിക്... -
ട്രെയിനിൽ കയറുന്നതിനിടെ വീണ് മലയാളി യുവതിയുടെ കാലുകൾക്ക് ഗുരുതര പരിക്ക്
ബെംഗളൂരു : ബെംഗളൂരുവിൽ തീവണ്ടിയിൽ കയറുന്നതിനിടെ വീണ് മലയാളി യുവതിയുടെ കാലിന്... -
ചിത്രം കഥ പറയുന്നു; നഗരത്തിലെ 10 ചുവരുകളിൽ കലാകാരൻമാരുടെ കരവിരുത്
ബെംഗളൂരു : നഗരത്തിലെ 10 ചുവരുകളിൽ പ്രശസ്തരായ കലാകാരന്മാർ വരച്ച ചിത്രങ്ങൾ...