ബെംഗളൂരു : നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാരിൽ നിന്നും ഒരിക്കലെങ്കിലും ദുരനുഭവം നേരിടാത്തവർ ഉദ്യാന നഗരിയിൽ ഉണ്ടാവില്ല, എന്നാൽ നിങ്ങളുടെ മനസ്സിനെ കുളിരണിയിക്കുന്ന ഒരു വാർത്ത ഇതാ.അമിത നിരക്ക് ഈടാക്കിയ 1294 ഓട്ടോറിക്ഷാ ഡ്രൈവർമാരിൽ നിന്ന് കനത്ത പിഴ ഈടാക്കി ബെംഗളൂരു ട്രാഫിക് പോലീസ്. ഒരൊറ്റ ദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയും ഓട്ടോ ഡ്രൈവർമാർ പിടിക്കപ്പെട്ടത്. യാത്ര പോകാൻ വിസമ്മതിക്കൽ,മീറ്റർ ചാർജ്ജിനേക്കാൾ അധിക തുക ഈടാക്കൽ തുടങ്ങിയ വിവിധ നിയമ ലംഘനങ്ങൾക്കാണ് പിഴ ഈടാക്കിയത്.പരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
Read MoreYear: 2018
ഗൂഗിള്‍ നിങ്ങളുടെ മേല്‍ ചാരപ്രവര്‍ത്തനം നടത്തുന്നുണ്ട് എന്ന വിവരം എത്ര പേര്‍ക്ക് അറിയാം?
ഗൂഗിള്‍ ക്രോം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള എല്ലാ കമ്പ്യൂട്ടറിലുടേയും നടക്കുന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഓഡിയോ ക്രോം ഗൂഗിളിന് കൈ മാറുന്നുണ്ട് എന്ന വിവരം എത്ര പേര്‍ക്ക് അറിയാം? തങ്ങളുടെ ലാങ്ഗ്വേജ് റികഗ്നിഷന്‍ ടൂള്‍,സെര്‍ച്ച് റിസള്‍ട്ട് എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഈ റിക്കാര്‍ഡ് ചെയ്ത ക്ലിപ്പുകള്‍ ഉപയോഗിക്കുന്നത് എന്നാണ് ഗൂഗിളിന്റെ വിശദീകരണം . എന്നാല്‍ ഇത് ദുരുപയോഗപ്പെടുതിയേക്കുമോ എന്ന ആശങ്ക വേണ്ടതില്ല . ഗൂഗിള്‍ ഇത്തരത്തില്‍ അനുവാദമില്ലാതെ ചെയ്യുന്ന ചോര്‍ത്തല്‍ മറികടക്കുവാന്‍ വഴിയുണ്ട്. നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹിസ്റ്ററി ക്ലിയര്‍ ചെയ്യുക ,വോയിസ് സെര്‍ച്ച് ഒഴിവാക്കുക. നിങ്ങളുടെ വോയിസ് സേര്‍ച്ച് മാനേജ് ചെയ്യാന്‍ ആക്റ്റിവിറ്റി കണ്ട്രോള്‍ പേജ് സന്ദര്‍ശിക്കുക. നിങ്ങളുടെ…
Read Moreപ്രസാദത്തില്‍ വിഷം: അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക്.
ബംഗളൂരു: കര്‍ണാടകയില്‍ 12പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക്. ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തില്‍ വിഷം കലര്‍ത്തിയതായാണ് കണ്ടെത്തല്‍. കീടനാശിനിയാണ് കലര്‍ത്തിയിരുന്നത്. രണ്ട് പേരെ സംഭവത്തില്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്. 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ എട്ടുപേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്. മരിച്ചവരില്‍ ക്ഷേത്രത്തിലെ താല്‍ക്കാലിക പാചകക്കാരനായ പുട്ടസ്വമിയുടെ 12 വയസ്സുകാരിയായ മകള്‍ നളിനിയും ഉള്‍പ്പെടുന്നു. പ്രസാദം വിതരണം ചെയ്യുന്നതിന് മുമ്പ് താന്‍ രുചിച്ചുനോക്കിയിരുന്നു, മണത്തില്‍ ചെറിയ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും തനിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും…
Read Moreസൈനയു൦ കശ്യപും വിവാഹിതരായി!
ഇന്ത്യന്‍ ബാഡ്മിന്‍റൻ താരങ്ങളായ സൈന നെഹ്‌വാളും പി. കശ്യപും വിവാഹിതരായി. ഒരു പതിറ്റാണ്ട് നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സിനിമ-കായിക മേഖലയിലെ പ്രമുഖരുമാണ് ഹൈദരാബാദിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തത്. ട്വിറ്ററിലൂടെ സൈന തന്നെയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. ‘എന്‍റെ ജീവിതത്തിലെ മികച്ച ഭാഗം’ എന്ന അടിക്കുറിപ്പോടെയാണ് സൈന വിവാഹ ചിത്രങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്. ഡിസംബർ 21ന് വിപുലമായ വിവാഹ സൽക്കാരം നടക്കും. ഇക്കഴിഞ്ഞ സെപ്തംബറിലാണ് വിവാഹക്കാര്യം ഇരുവരും സ്ഥിരീകരിച്ചത്. Best match of my life#justmarriedpic.twitter.com/cCNJwqcjI5 — Saina Nehwal (@NSaina) December…
Read More2018ലെ സുരക്ഷിതമല്ലാത്ത പാസ്‌വേഡുകള്‍ ഇവയാണ്!
വാഷിംഗ്ടണ്‍: 2018 ലെ ഏറ്റവും മോശവും സുരക്ഷിതമല്ലാത്തതുമായ പാസ്‌വേഡുകളുടെ ലിസ്റ്റ് പുറത്തുവിട്ടു. സോഫ്റ്റ്‌വെയര്‍ കമ്പനിയായ സ്പ്ലാഷ് ഡാറ്റ പുറത്തുവിട്ട പഠനത്തിലാണ് സുരക്ഷിതത്വമല്ലാത്ത പാസ്‌വേഡുകളുടെ ലിസ്റ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍റര്‍നെറ്റില്‍ ചോര്‍ന്ന 50 ലക്ഷം പാസ്‌വേഡുകള്‍ പഠിച്ചാണ് സ്പ്ലാഷ് ഡാറ്റ തങ്ങളുടെ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഓര്‍ത്ത് വയ്ക്കാന്‍ എളുപ്പമെന്ന നിലയില്‍ പലരും സേവ് ചെയ്യുന്ന 123456 തന്നെയാണ് ലിസ്റ്റില്‍ ആദ്യം ഇടം പിടിച്ചിരിക്കുന്നത്. ഇത് ആദ്യമായി ഡൊണാല്‍ഡ് (‘donald’) എന്ന വാക്ക് മോശം പാസ്‌വേഡുകളുടെ കൂട്ടത്തില്‍ കടന്നു കൂടിയിട്ടുണ്ട്. ഇപ്പോഴും ആര്‍ക്കും എളുപ്പത്തില്‍ കണ്ടെത്താവുന്ന…
Read Moreക്ഷേത്രത്തിലെ പ്രസാദത്തില്‍ വിഷം: മരിച്ചവരുടെ എണ്ണം 12 ആയി
ബെംഗുളൂരു: ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. കര്‍ണാടകയിലെ ചാമരാജനഗറിലാണ് സംഭവം നടന്നത് സുല്‍വാദി ഗ്രാമത്തിലെ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവരാണ് മരിച്ചത്. അതേസമയം 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. കൊല്ലഗലിലെയും മൈസൂരുവിലെയും ആശുപത്രികളിലാണ് ഇവര്‍ ചികിത്സയിലുള്ളത്്. നേരത്തേ ക്ഷേത്രം നടത്തിപ്പിനെ ചൊല്ലി ഇവിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായാണ് അറിയാന്‍ സാധിച്ചത്. ഇതിനെ തുടര്‍ന്ന് പ്രസാദത്തില്‍ ആരെങ്കിലും വിഷം ചേര്‍ത്തതാണോ എന്ന സംശയവും പോലീസിനുണ്ട്. അതേസമയം സംഭവവുമായി ബന്ധപെട്ടു രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാരമ്മ ക്ഷേത്രത്തില്‍…
Read Moreഈ ഇന്ത്യന്‍ നോട്ടുകള്‍ നിരോധിച്ച് നേപ്പാള്‍
കാഠ്മണ്ഡു: ഇന്ത്യന്‍ രൂപയുടെ 2000, 500, 200 നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം. ഈ നോട്ടുകളുടെ ഉപയോഗം നിയമ വിരുദ്ധമായിരിക്കും എന്ന നേപ്പാള്‍ മന്ത്രിസഭയുടെ തീരുമാനം നേപ്പാള്‍ വാര്‍ത്തവിനിമയ മന്ത്രി ഗോകുല്‍ ബസ്കോട്ടയാണ് പ്രഖ്യാപിച്ചത്. പുതിയ തീരുമാനത്തിലൂടെ നേപ്പാള്‍ പൗരന്മാര്‍ക്കും, രാജ്യം സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും നൂറുരൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികള്‍ കൈവശം വെയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്. 2016 ല്‍ ഇന്ത്യയിലെ നോട്ട് നിരോധനത്തിന് ശേഷം പ്രഖ്യാപിച്ച പുതിയ കറന്‍സികളുടെ നേപ്പാളിലെ നിരോധനം ഇന്ത്യയില്‍ നിന്നും നേപ്പാളില്‍ എത്തുന്ന ടൂറിസ്റ്റുകളെയും മറ്റും ബാധിക്കും. ഇന്ത്യന്‍ രൂപ അത്…
Read Moreപ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർത്ഥിനിയെ സ്‌കൂൾ മുറിയിൽ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തുകയും ചെയ്ത സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു.
മംഗളൂരു: പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർത്ഥിനിയെ സ്‌കൂൾ മുറിയിൽ പീഡിപ്പിച്ച അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്മാർ മഠത്തിന്റെ ഉടമസ്ഥതയിൽ കാർക്കളയ്ക്കടുത്തുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപകൻ നരാവി സ്വദേശി പ്രസാദ് കോട്യാനെ(28)യാണ് കാർക്കള ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്. പ്രസാദ് സ്‌കൂൾ മുറിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. വിദ്യാർത്ഥിനിയോ രക്ഷിതാക്കളോ പരാതി നൽകിയില്ല. തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്തു. ഉഡുപ്പി എസ്‌പി ലക്ഷ്മൺ നിമ്പാർഗി സ്‌കൂളിലെത്തി ചോദ്യം ചെയ്തതോടെ അദ്ധ്യാപകൻ കുറ്റം സമ്മതിച്ചു.…
Read More“പുലി മുരുകന്റെ പകുതിപോലും ഇല്ലാത്ത ഒടിയന്‍”-റിവ്യൂ ഇവിടെ വായിക്കാം.
ആദ്യ ഷോ തന്നെ കാണാൻ പ്രേരിപ്പിച്ച വസ്തുത എന്തെന്നാൽ കഴിഞ്ഞ ഒരുവർഷമായി ഈ സിനിമയുടെ പ്രൊമോഷൻ കണ്ടിട്ടു മാത്രമല്ല, ഒരു വള്ളുവനാടൻ സ്വദേശി എന്ന നിലക്ക് ഞാൻ ഓടിയനെ കുറിച്ച് കുട്ടികാലം മുതൽക്കേ കേൾക്കാൻ തുടങ്ങിയതുകൊണ്ടാണ്. അതുകൊണ്ടു തന്നെ ഒടിയൻ കാണിച്ചു കൂട്ടിയ ഒടിവിദ്യകളെ കുറിച്ചും പഴമക്കാർ പറഞ്ഞു ഒരുപാട് കേട്ടിട്ടുണ്ട്. വേഷം മാറി കാളയായും പോത്തായും, പൂച്ചയായും, പേടിപ്പിച്ചും വഴിതിരിച്ചു വിട്ടും ഒരു ഗ്രാമത്തെ ഇരുട്ടുകൊണ്ട് അമ്മാനമാടിയിരുന്ന ഒടിയൻ എന്ന കഥാപാത്രം സ്‌ക്രീനിൽ വരുമ്പോൾ എന്തായിരിക്കും എന്ന ആകാംഷ ആയിരുന്നു എന്നെ സംബന്ധിച്ചിടത്തോളം…
Read Moreബെല്ലണ്ടൂര്‍ തടാകത്തിലെ മാലിന്യപ്പതയില്‍ മുങ്ങി നിവര്‍ന്ന് ബോളിവൂഡ് നടി.
ബെംഗളൂരു : വരത്തൂര്‍ തടാകത്തെ കുറിച്ചും ബെല്ലണ്ടൂര്‍ തടാകത്തെ കുറിച്ചും നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല,മലിന ജലം പ്രവഹിക്കുകയും ദുര്‍ഗന്ധം വമിക്കുന്നതോടൊപ്പം മാലിന്യം നിറഞ്ഞ പത സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.ബെല്ലണ്ടൂര്‍ തടാകത്തില്‍ തീപിടിക്കുകയും ചെയ്തത് ആഗോള തലത്തില്‍ ചര്‍ച്ച ആയിരുന്നു. Well wasn’t aware of this till we had to actually go and shoot this in Bellandur lake..which like really broke my heart,and imagine few years down the line..it’s the…
Read More