മൈസൂരു : ചാമരാജനഗർ ജില്ലയിലെ വൊണ്ടിക്കൊപ്പാൾ പോസ്റ്റ് മെട്രിക്ക് സ്റ്റുഡന്റ്സ് ഹോസ്റ്റൽ ഫോർ ഗേൾസിൽ ഉണ്ടായ തീപിടുത്തത്തിൽ 48 വിദ്യാർത്ഥിനികർക്ക് പൊള്ളലേറ്റു. യു പി എസ് ബാറ്ററി സൂക്ഷിച്ച മുറിയിൽ നിന്നാണ് തീ പടർന്നത്. മൂന്ന് നിലക്കെട്ടിടത്തിൽ 270 വിദ്യാർത്ഥിനികളാണ് താമസിച്ചിരുന്നത്. പുറത്തേക്കോടി രക്ഷപ്പൊനുള്ള ശ്രമത്തിലാണ് പലർക്കും പൊള്ളലേറ്റത്, ഗുരുതരമായി പരിക്കേറ്റ 12 പേരെ മൈസൂരു വൃന്ദാവൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5 ഫയർഫോഴ്സ് യൂനിറ്റുകൾ എത്തിയാണ് അഗ്നി നിയന്ത്രണ വിധേയമാക്കിയത്.ചികിൽസയിൽ കഴിയുന്നവരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ജി ടി ദേവഗൗഡ സന്ദർശിച്ചു.വിദ്യാർത്ഥികളുടെ ചികിൽസാ ചെലവ്…
Read MoreYear: 2018
പ്രേതം 2 വിന്റെ ടീസര്‍ പുറത്തുവിട്ടു
കൊച്ചി: രഞ്ജിത് ശങ്കര്‍ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പ്രേതം 2 വിന്റെ ടീസര്‍ പുറത്തിറങ്ങി. ഡിസംബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും. 2016 ല്‍ പുറത്തിറങ്ങിയ ഹൊറര്‍ സിനിമ പ്രേതത്തിന്റെ രണ്ടാം ഭാഗമാണ് പ്രേതം 2. ഒന്നാം ഭാഗത്തില്‍ ജയസൂര്യ അവതരിപ്പിച്ച മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് രണ്ടാമത്തെ ചിത്രം. വരിക്കാശ്ശേരി മനയെ ചുറ്റിപ്പറ്റിയാണ് പ്രേതം 2 വിന്റെ കഥ പറയുന്നത്. രാഘവന്‍, സാനിയ അയ്യപ്പന്‍, ഡെയിന്‍ ഡേവിസ്, സിദ്ധാര്‍ഥ് ശിവ, ദുര്‍ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ഗോവിന്ദ് പത്മസൂര്യ, അജു…
Read Moreബിജെപി എംഎല്‍എ യുടെ പഞ്ചസാര ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് നാല് മരണം;മൂന്ന്‍ പേര്‍ക്ക് പരിക്കേറ്റു.
ബെംഗളൂരു : ഉത്തര കര്‍ണാടകയിലെ ബാഗാല്‍കൊട്ട് ജില്ലയിലെ മുധോളില്‍ പഞ്ചസാര ഫാക്ടറി യിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ മരിച്ചു,മൂന്ന്‍ പേര്‍ക്ക് പരിക്കേറ്റു. നിറാനി ഷുഗര്‍സ് ലിമിറ്റെഡിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ പഞ്ചസാര ഫാക്ടറി,ബി ജെ പി എം എല്‍ എ ആയ മുരുഗേഷ് നിറാനി ,സംഗമേഷ്,ഹനുമന്ത എന്നീ സഹോദരന്മാരുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ കമ്പനി.ഇന്ന് ഏഴുപേര്‍ ആണ് അവിടെ ജോലി ചെയ്തിരുന്നത്.അതില്‍ രണ്ടു പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.ഒരാള്‍ ആശുപത്രിയില്‍ വച്ച് മരിച്ചു.
Read Moreയലഹങ്കയിൽ 6 മലയാളി വിദ്യാര്‍ത്ഥികളെ അപ്പാര്‍ട്ട്മെന്റില്‍ രണ്ട് ദിവസം പൂട്ടിയിട്ട് മൊബൈല്‍ ഫോണുകളും ബൈക്കുകളും കവര്‍ന്നു;നാട്ടില്‍ നിന്ന് പണം ട്രാന്ഫെര്‍ ചെയ്യിച്ച് അതും തട്ടിയെടുത്തു;കഞ്ചാവ് വച്ച് പോലീസില്‍ പരാതി നല്‍കും എന്ന് ഭീഷണിപ്പെടുത്തി;അക്രമികളില്‍ മലയാളി വിദ്യാര്‍ത്ഥികളും;ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ ബൈക്കപകടത്തില്‍ മരിച്ചു;കേരള മുഖ്യമന്ത്രി ഇടപെട്ടു.
ബെംഗളൂരു: തികച്ചും ഭീതി ജനകമായ സംഭവങ്ങള്‍ ആണ് കഴിഞ്ഞ കുറച്ചു ദിവസമായി യെലഹങ്കയിലെ രാജന് കുണ്ടെ യില്‍ താമസിച്ച എം ബി യെ വിദ്യാര്‍ഥികളായ ആറു മലയാളികള്‍ അനുഭവിച്ചത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മാറസന്ദ്ര എച് 3 ബ്ലോക്കിലെ അപ്പാര്‍ട്ടുമെന്റില്‍ ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് 12 പേര്‍ ഇരച്ചു കയറുകയായിരുന്നു, ആറു വിദ്യാര്‍ത്ഥികളെ ബന്ധികളാക്കുകയും കഞ്ചാവ് മുറിയില്‍ കൊണ്ട് വച്ചതിനു ശേഷം ഫോട്ടോ എടുത്തു പോലീസില്‍ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തി,രണ്ടു ദിവസം മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ആറു മൊബൈല്‍ ഫോണുകളും അഞ്ചു ബൈക്കുകളും പണവും തട്ടിയെടുക്കുകയും ചെയ്തു.രണ്ടു…
Read Moreവിധാൻ സൗധക്ക് സമീപത്തെ ലോകായുക്ത ഓഫീസിൽ തീപിടുത്തം
ബെംഗളൂരു: ലോകായുക്ത ഓഫീസിൽ തീപിടുത്തമുണ്ടായി. വിധാൻ സൗധക്ക് സമീപത്തെ എംഎസ് ബിൽഡിംങിലാണ് തീപടർന്ന് പിടിച്ചത്. ഫാനിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് നിഗമനം. ഫയർഫോഴ്സ് ഉടനെത്തി തീയണച്ചതിനാൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല.
Read Moreബെംഗളൂരുവിലും ഇനി ബ്രിട്ടീഷ് ടെലികോം ഗവേഷണ കേന്ദ്രം
ബെംഗളൂരു: ബ്രിട്ടീഷ് ടെലികോം ബെംഗളുരുവിൽ ഗവേഷണ കേന്ദ്രം തുറക്കും. ഐഐഎസ്സി യുടെ സഹകരണത്തോടെയാണ് കേന്ദ്രം യാഥാർഥ്യമാക്കുക. ഇന്ത്യ ഉൾപ്പെടെ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ടെലികോമിന്റെ ആസ്ഥാനം ബ്രിട്ടനിലെ സഫോൾക്ക് അഡസ്ട്രൽപാർക്ക് ആണ്.
Read Moreതടാകങ്ങളിലേക്ക് മലിനജലം പമ്പ് ചെയ്യുന്നതായി പരാതി.
ബെംഗളൂരു: കോലാറിലെ തടാകങ്ങളിലേക്ക് മലിനജലം പമ്പ് ചെയ്യുന്നതായി പരാതി. പതഞ്ഞൊഴുകുന്ന ജലത്തിൽ നിന്ന് ദുർഗന്ധവും വമിക്കുന്നുണ്ട്. കെസിവാില പദ്ധതിയുടെ ഭാഗമായി ബെംഗളുരുവിൽ നിന്ന് മലിനജലം പമ്പ് ചെയ്തതാണ് തടാകവും കനാലുകളും മലിനമാകാൻ കാരണമെന്ന് കർഷകർ ചൂണ്ടിക്കാട്ടി.
Read Moreബെംഗളൂരുവിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോയ സാം ട്രാവൽസ് ബസ് അപകടത്തിൽ പെട്ടു;നിരവധി പേർക്ക് പരിക്ക്; അപകടം നടന്നത് ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപം.
ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോയ സാം ട്രാവൽസ് ബസ് അപകടത്തിൽ പെട്ടു;നിരവധി പേർക്ക് പരിക്ക്; അപകടം നടന്നത് ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപം. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ബസിന്റെ മുൻവശത്ത്ഡ്രൈവർ സീറ്റിന്റെ സമീപമാണ് ബസ് കൂടുതൽ തകർന്നിരിക്കുന്നത്.ഡ്രൈവറുടെ കാലിന് ഗുരുതര പരിക്കുണ്ട്. ഇന്നലെ രാത്രി പത്തനംതിട്ടയിലേക്ക് പോയ സ്ലീപ്പർ ബസാണ് അപകടത്തിൽ പെട്ടത് . വാർത്ത അപ്ഡേറ്റ് ചെയ്യുന്നു. (വാർത്ത കടപ്പാട് സുമേജ് മാത്യു, ട്രിനിറ്റി എഡുകേഷൻ കൺസൽട്ടൻസി )
Read Moreപ്രസാദത്തിൽ പുറത്തുനിന്ന് കീടനാശിനി കലർത്തി;12 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ക്ഷേത്രം മാനേജർ ഉൾപ്പെടെ രണ്ട് ക്ഷേത്രം ജീവനക്കാര്‍ അറസ്റ്റില്‍.
ബെംഗളൂരു : ചാമരാജനഗറിൽ ക്ഷേത്രത്തിലെ പ്രസാദത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 12 പേർ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ക്ഷേത്രം മാനേജർ ഉൾപ്പെടെ രണ്ട് ക്ഷേത്രം ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഭക്ഷണത്തിൽ പുറത്തുനിന്ന് കീടനാശിനി കലർത്തി എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രദേശത്തെ മാരമ്മ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ചടങ്ങിൽ വിളമ്പിയ പ്രസാദം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. 90 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൈസൂരു, കൊല്ലഗാൽ എന്നിവിടങ്ങളിലെ ആശുപത്രികളിൽ 14 പേർ വെന്‍റിലേറ്ററിൽ തുടരുകയാണ്. 11 പേരുടെ മരണം…
Read Moreറാഫേൽ ഇടപാട്: സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഗുരുതരമായ പിഴവുകള്‍!
ന്യൂഡൽഹി: റാഫേൽ ഇടപാട് സംബന്ധിച്ച ഹർജികൾ തള്ളി സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഗുരുതരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജസ്റ്റിസ് രഞ്ജൻ ഗോഗോയ് എഴുതിയ 29 പേജ് വരുന്ന ഉത്തരവിലെ ഇരുപത്തിയൊന്നാം പേജിലാണ് തെറ്റുകൾ കണ്ടത്. ഈ പേജിൽ പറയുന്നത് ഇങ്ങനെയാണ്… പ്രതിരോധ ഇടപാടുകളുടെ രഹസ്യങ്ങൾ സൂക്ഷിക്കേണ്ടതുള്ളതിനാൽ വിമാനങ്ങളുടെ വില ഉൾപ്പെടെയുള്ള വിവരങ്ങൾ പാർലമെന്‍റിനെ പോലും അറിയിച്ചിട്ടില്ല എന്നാണ് സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ഉള്ളത്. എന്നാൽ വിമാന വിലയുടെ വിശദാംശങ്ങൾ സർക്കാർ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് (സി.എ.ജി) പരിശോധിക്കാൻ നൽകിയിട്ടുണ്ട്.…
Read More