ബെംഗളുരു: 100 അടി ഉയരത്തിൽ യശ്വന്ത് പുരയിൽ പതാക സ്ഥാപിച്ചു. എ-1 കാറ്റഗറി റെയിൽവേ സ്റ്റേഷനുകളിൽ പതാക സ്ഥാപിക്കണമെന്ന റെയിൽവേ ബോർഡ് തീരുമനത്തെ തുടർന്നാണിത്. 9.8 ലക്ഷം രൂപയാണ് ചിലവ്, ആർപിഎഫിനാണ് മേൽനോട്ട ചുമതല.
Read MoreYear: 2018
ഓൺലൈനായി കോഴി വിഭവങ്ങളും , ജ്യൂസുകളടക്കം ഏറെ ഗുണമേൻമയുളള ഭക്ഷണവും കൂടുതൽ വിററഴിഞ്ഞത് ബെംഗളുരുവിൽ
ബെംഗളുരു ; ഓൺലൈനായി കോഴി വിഭവങ്ങൾ ഏറ ഓർഡർ ചെയ്തത് ബെംഗലുരുവുലണെന്ന് റിപ്പോർട്ട്. ഫുഡ് ആപ്പായ സ്വിഗിയാണ് പഠന റിപ്പോർട്ട് പുറത്ത് വിട്ടത്. ഹൈദരാബാദ് ആണ് രണ്ടാമത്. പഴച്ചാറുകളും മറ്റ് ഗുണമേൻമയുള്ള ഭക്ഷണ സാധനങ്ങളും വാങ്ങിയവരിൽ മുന്നിൽ നിൽക്കുന്ന് ബെംഗലുരു തന്നെയാണ്.
Read Moreജനം മോഷ്ടാക്കളെന്ന് വിധിച്ചു; വ്യത്യസ്ത സംഭവങ്ങളിൽ 3 പേർ ജീവനൊടുക്കിയ നിലയിൽ
ബെംഗളുരു; മോഷണ കുറ്റം ആരോപിക്കപ്പെട്ടതിനെ തുടർന്ന് വീട്ടമ്മ ഉൾപ്പെടെ 3 പേർ ജീവനൊടുക്കിയ നിലയിൽ. വീട്ടുജോലിക്കാരിയും ഈജിപുര സ്വദേശിനിയുമായ ജി തങ്കമണി(48), ഹാസൻ സ്വദേസി സുനിൽ (21) കൊപ്പാൾ സ്വദേശി രാജേഷ് (20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു പേരെയും മോഷണ കുറ്റം ആരോപിച്ചതാണ് ഇിനെ തുടർന്ന് തങ്കമണി തീകൊളുത്തി മരിക്കുകയും, സുനിൽ വിഷം കഴിച്ചും, രാജേഷ് തൂങ്ങിയും മരിക്കുകയായിരുന്നു.
Read Moreബാംഗ്ലൂര്‍ മലയാളി ക്ലബ് ഫേസ്ബുക്ക് കൂട്ടായ്മയുടെ മീറ്റ് ഇന്ന് നാലുമണിക്ക് ജയനഗറില്‍.
ബെംഗളൂരു :നഗരത്തിലെ മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ബാംഗ്ലൂര്‍ മലയാളി ക്ലബ്ബിന്റെ സൌഹൃദ മീറ്റ് ഇന്ന് ജയനഗറില്‍ നടക്കും.പ്രതിക്ക് കംഫര്‍ട്ട്സ് ആന്‍ഡ് പാര്‍ട്ടി ഹാളില്‍ ആണ് പരിപാടി. വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി പത്തുമണിക്കാണ് അവസാനിക്കുക.
Read Moreനൂറു കണക്കിന് സിസിടിവി ക്യാമറകൾ, നിരവധി വാച്ച് ടവറുകൾ,250 വനിതാ പോലീസുകാർ സ്ത്രീകൾക്ക് സുരക്ഷിതമായ പുതുവൽസരാഘോഷത്തിന് നഗരം തയ്യാറെടുത്തിരിക്കുന്നത് ഇങ്ങനെ.
ബെംഗളൂരു : രണ്ട് വർഷം മുൻപത്തെ പുതുവൽസരാഘോഷവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കെതിരെ നടന്ന അതിക്രമം ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെ ബെംഗളുരു സിറ്റി പോലീസ് നിരവധി മുൻകരുതലുകളാണ് എടുത്തിട്ടുള്ളത്. നൂറു കണക്കിന് സിസിടിവി ക്യാമറകൾ എംജി റോഡിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചു കഴിഞ്ഞു.നിരവധി വാച്ച് ടവറുകളും നിർമിച്ചു. 250 വനിതാ പോലീസുകാർ സുരക്ഷാ കവചം തീർക്കും. സ്ത്രീകൾക്ക് ക്യാബ് വിളിച്ച് നൽകാനും മറ്റുമായി പബ്ബുകളിൽ നിർബന്ധമായും വനിതാ സെക്യൂരിറ്റി മാരെ നിയമിക്കാനും നിർദ്ദേശമുണ്ട്.’
Read Moreപുതുവൽസരാഘോഷം;നഗരത്തിലെ ചില റോഡുകളിൽ ഇന്ന് വാഹന നിയന്ത്രണം;പട്ടിക ഇവിടെ.
ബെംഗളൂരു : ഇന്ന് രാത്രി 8 മണി മുതൽ പുലർച്ചെ 2 മണി വരെ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ റോഡുകൾ ഇവയാണ് എംജി റോഡിൽ അനിൽ കുംബ്ലെ സർക്കിൾ മുതൽ മയോഹാൾ സർക്കിൾ വരെ, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, കാമരാജ് റോഡ്, മ്യൂസിയം റോഡ്, റെസിഡൻസി ക്രോസ് റോഡ്. താഴെ നൽകിയ റോഡുകളിൽ വൈകുന്നേരം 4 മുതൽ പാർക്കിങ്ങ് നിരോധിച്ചു. റസിഡൻസി റോഡ്, എം ജി റോഡ്, കബൺ റോഡ്, ബ്രിഗേഡ് റോഡ് ,ഇൻഫൻട്രി റോഡ്, ചർച്ച് സ്ട്രീറ്റ്, മ്യൂസിയം റോഡ്, ഡിക്കിൻസൺ…
Read Moreനന്ദി ഹിൽസിലേക്ക് വൈകുന്നേരം 4 മണി മുതൽ പ്രവേശനമില്ല;മുത്തത്തിയും അടച്ചിടും.
ബെംഗളൂരു : പുതുവർഷം ആഘോഷിക്കാർ നന്ദി ഹിൽസിൽ പോകാം എന്ന് കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ല, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി ഇന്ന് വൈകുന്നേരം 4 മണി മുതൽ നന്ദി ഹിൽസിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. നാളെ രാവിലെ 8 വരെ നിരോധനം തുടരും. നഗര സമീപത്തെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ മുത്തത്തിയ ലേക്കുള്ള സഞ്ചാരികളെ ഇന്ന് രാവിലെ 6 മുതൽ തന്നെ കടത്തിവിടുന്നില്ല, നിരോധനം നാളെ ഉച്ചക്ക് 12 വരെ.
Read Moreപുതുവൽസര ആഘോഷങ്ങൾക്ക് പുലർച്ചെ 2 മണി വരെ അനുമതി; മേൽപ്പാലങ്ങൾ അടച്ചിടും;സുരക്ഷക്കായി 14000 പോലീസ് ഉദ്യോഗസ്ഥർ.
ബെംഗളൂരു : നഗരത്തിൽ പുതുവർഷം ആഘോഷിക്കാൻ തയ്യാറെടുക്കുന്നവർക്കായി ഒരു സന്തോഷ വാർത്ത.നഗര പരിധിയിൽ ആഘോഷങ്ങൾ നാളെ പുലർച്ചെ 2 മണി വരെ നടത്താൻ അനുമതി നൽകി പോലീസ്. ഹോട്ടലുകൾ പബ്ബുകൾ ബാറുകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളുടെ അപേക്ഷയെ തുടർന്നാണ് മുൻ വർഷത്തേക്കാൾ ഒരു മണിക്കൂർ സമയം ദീർഘിപ്പിച്ചത്. നഗരത്തിലെ മേൽപ്പാലങ്ങൾ രാത്രി 9 മുതൽ രാവിലെ 6 വരെ അടച്ചിടും.2000 ട്രാഫിക് പോലീസുകാർ ഉൾപ്പെടെ 14000 പോലീസ് ഉദ്യോഗസ്ഥർ സുരക്ഷക്കായി അണിനിരക്കും.
Read Moreആഘോഷങ്ങൾ പൊടിപൊടിക്കട്ടെ!ബിഎംടിസിയും നമ്മ മെട്രോയും രാത്രി 2 മണി വരെ സർവ്വീസ് നടത്തും.
ബെംഗളൂരു: നവവൽസരാഘോഷങ്ങൾ ” തകർക്കു “മ്പോൾ എങ്ങിനെ വീട്ടിലെത്തുമെന്ന് ടെൻഷൻ വേണ്ട. സ്വയം ഓടിച്ച് പോകുന്നതിന്റെ “റിസ്ക്കും” വളരെ വലുതാണ്.പുലർച്ചെ 2 മണിവരെ ബി എം ടി സി യും നമ്മ മെട്രോയും സർവ്വീസ് നടത്തും. എംജി റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന് കാഡു ഗൊഡി, സർജപുര, ജനപ്രിയ ടൗൺ, ഹൊസ്കോട്ടെ, സാറ്റലൈറ്റ് ബസ് സ്റ്റാന്റ്, നെലമംഗല, ഹെഗ്ഡെ നഗർ എന്നിവിടങ്ങളിലേക്ക് ബിഎം ടി സി സർവീസ് നടത്തും. ബ്രിഗേഡ് റോഡിൽ നിന്ന് ഇലക്ട്രോണിക് സിറ്റി, ബന്നാർ ഘട്ടനാഷണൽ പാർക്ക് എന്നിവിടങ്ങളിലേക്ക് സർവ്വീസ് ഉണ്ട്.…
Read Moreസാധാരണക്കാർക്ക് ഇരുട്ടടി നൽകാനൊരുങ്ങി കെഎസ്ആർടിസി;ബിഎംടിസിയും കെഎസ്ആർടിസിയും ബസ് ചാർജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു.
ബംഗളൂരു : സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ഉടമസ്ഥതയിലുള്ള നാല് ട്രാൻസ്പോർട്ട് കമ്പനികളും ബസ് ടിക്കറ്റ് ചാർജ്ജ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി സൂചന. ബിഎംടിസി (ബാംഗ്ലൂർ മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ), കെ എസ് ആർ ടി സി (കർണാടക ആർ ടി സി ), എൻ ഡബ്ല്യു കെ ആർ ടി സി, എൻ ഇ കെ ആർ ടി സി എന്നിവയാണ് ബസ് നിരക്ക് ഉയർത്താൻ തയ്യാറെടുക്കുന്നത്. വലിയ വരുമാന നഷ്ടം മൂലമാണ് നിരക്ക് വർദ്ധന ആവശ്യമായി വരുന്നതെന്ന് ഡിസി തമ്മണ്ണ പറഞ്ഞു. നടപ്പു…
Read More