അതിവേഗ തീവണ്ടി ‘ട്രെയിന്‍ 18’നുനേരെ കല്ലേറ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബര്‍ 29 ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന അതിവേഗ തീവണ്ടി ‘ട്രെയിന്‍ 18’നുനേരെ പരീക്ഷണ ഓട്ടത്തിനിടെ കല്ലേറ്. ഡല്‍ഹിക്കും ആഗ്രയ്ക്കുമിടെ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിനിടെയാണിത്.

തീവണ്ടിയുടെ ജനല്‍ചില്ല് കല്ലേറില്‍ പൊട്ടിയതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കല്ലേറ് നടത്തിയ ആളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ സുധാന്‍ഷു മനു പ്രതികരിച്ചു.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

കോച്ച് ഫാക്ടറി ചീഫ് ഡിസൈന്‍ എന്‍ജിനിയര്‍ അടക്കമുള്ളവര്‍ കല്ലേറുണ്ടായ സമയത്ത് തീവണ്ടിയിലുണ്ടായിരുന്നു. റെയില്‍വെയുടെ ഏറ്റവും വേഗമേറിയ തീവണ്ടിയും രാജ്യത്തെ എന്‍ജിനില്ലാത്ത ആദ്യ തീവണ്ടിയുമാണ് ട്രെയിന്‍ 18.

ഡല്‍ഹിക്കും വാരണാസിക്കുമിടെ ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമാവും ആദ്യം ഓടുക. 100 കോടി ചിലവഴിച്ചാണ് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി തീവണ്ടിയുടെ കോച്ചുകള്‍ നിര്‍മ്മിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
[masterslider id="10"]

Related posts