ബത്തേരി: കർണാടക ആർടിസി ബസിൽ കൊണ്ടുപോയ 9 കിലോ പന്നിയിറച്ചി മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടി. ബസിന്റെ സീറ്റിനടിയിൽ ചെറിയ കവറുകളിലാക്കിയായിരുന്നു ഇത് വെച്ചിരുന്നത്.
കാട്ടിറച്ചിയാകാമെന്ന നിഗമനത്തിൽ എക്സൈസ് അധികൃതൽ മുത്തങ്ങ റേഞ്ച് അധികൃതർക്ക് ബസും ഇറച്ചിയും കൈമാറി. എന്നാൽ ഇറച്ചിയുടെ ഉടമസ്ഥനെ കണ്ടുപിടിക്കാനാകാഞ്ഞത് മൂലം വലഞ്ഞത് യാത്രക്കാരായിരുന്നു.
കാട്ടിറച്ചിയാണോയെന്നറിയാൻ സാംപിൾ പരിശോധനയ്ക്ക് അയയ്ക്കുമെന്നും ഇറച്ചിക്ക് ഒരു ദിവസത്തെ പഴക്കമുണ്ടെന്നും അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ അജയ്ഘോഷ് പറഞ്ഞു. ഗുണ്ടൽപെട്ടിൽ നിന്ന് യാത്ര തുടങ്ങിയ ശേഷം ബസ് എവിയെടെയും നിർത്തിയിരുന്നില്ല. അതിനാൽ ഗുണ്ടൽപേട്ടിൽ നിന്നു തന്നെ ആരെങ്കിലും ഇറച്ചി കൊണ്ടുവന്നതാകാമെന്നാണ് പോലീസ് നിഗമനം.
ഗുണ്ടൽപേട്ടിൽ നിന്ന് വളർത്തു പന്നിയുടെ ഇറച്ചി അതിർത്തി കടത്തി കൊണ്ടുവരുന്നത് സാധാരണമാണ്. ഇത്തരത്തിൽ തൊഴിലാളികൾ ആരെങ്കിലും കൊണ്ടുവന്നതാണോയെന്നും സംശയമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.