ബെംഗളൂരു: അതെ നഗരത്തിലെ കുപ്രസിദ്ധമായ ഗതാഗത സ്തംഭനങ്ങള്‍ വെറും പഴം കഥ ആകാന്‍ പോകുകയാണ്,പറയുന്നത് നമ്മുടെ മുഖ്യമന്ത്രി തന്നെയാണ്,25,495 കോടിരൂപ ചെലവിൽ എലിവേറ്റഡ് പാതകൾ നിർമിക്കനോരുങ്ങുകയാണ് സര്‍ക്കാര്‍.
2019 ജനുവരിയിൽ നിർമാണം തുടങ്ങുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ഗതാഗതം സുഗമമാക്കാനും വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള ചെലവുകുറയ്ക്കാനും സുരക്ഷയുറപ്പാക്കാനും പുതിയ പദ്ധതി പ്രയോജനപ്പെടുമെന്നാണ് സർക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഈസ്റ്റ് – വെസ്റ്റ്,നോർത്ത്-സൗത്ത്,നഗരത്തിന്റെ മധ്യഭാഗം എന്നിവിടങ്ങളിലാണ് എലിവേറ്റഡ് പാതകൾ നിര്‍മിക്കുന്നത്.ആദ്യഘട്ടത്തിൽ വിവിധ ഭാഗങ്ങളിലായി നിർമിക്കുന്ന പാതയ്ക്ക് 102.04 കിലോമീറ്റർ ദൈർഘ്യമുണ്ടാകും. പദ്ധതിക്കുവേണ്ടി 92 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടി വരും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
പദ്ധതിക്ക് നിയമതടസ്സങ്ങളില്ലെന്ന് ഉറപ്പുവരുത്താനും നിർമാണത്തിൽ സുതാര്യത ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
നിര്‍മാണം ആരംഭിക്കുന്നത് 2019 ജനുവരിയില്‍ ആണ് 2021 ഓടെ പദ്ധതി പൂര്‍ത്തിയായി പ്രവര്‍ത്തന ക്ഷാമമാകും എന്ന് പ്രതീക്ഷിക്കുന്നു.ആറു വരിപ്പാത ആണ് ലക്ഷ്യമിടുന്നത്,ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവിധ മന്ത്രാലയവുമായി മുഖ്യ മന്ത്രി ചര്‍ച്ച നടത്തി ക്കഴിഞ്ഞു.
ഇതിനായി 1000 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ തന്നെ കുമാരസ്വാമി വകയിരുത്തിയിരുന്നു, 17000 കോടി ചെലവ് വരുന്ന മറ്റൊരു വലിയ പദ്ധതിയായ പെരിഫിരല് റിംഗ് റോഡിന് 4500 കോടി വകയിരുത്തിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.