ഭാര്യയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച് നാവികസേന ഉദ്യോഗസ്ഥന്‍

പൂനെ: നാവിക സേന കമാന്‍ഡര്‍ ഭാര്യയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി പരാതി. ആർമി മുൻ ഓഫീസറായ ഭാര്യ തന്നെയാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്.

ഭര്‍ത്താവിന് പോണ്‍ ചിത്രങ്ങളോട് ആസക്തിയുള്ള ആളാണെന്ന് ഇവർ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഭർത്താവ് തന്‍റെ അശ്ലീല ചിത്രങ്ങൾ ഓണ്‍ലൈന്‍ ഫോട്ടോ ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്‌തായി യുവതി കൊന്ദ്വ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്.

ഇയാൾ പോൺ ചിത്രങ്ങളുടെ അടിമയായിരുന്നുവെന്നും പരസ്ത്രീ ബന്ധമുണ്ടായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇത് മനസ്സിലാക്കിയപ്പോള്‍ യുവതി കുട്ടികളുമായി പൂനെയിലുള്ള തന്‍റെ വീട്ടിൽ മാറിത്താമസിക്കുകയാണ്. ഡല്‍ഹിയിൽ നിന്ന് പൂനെയിലേക്ക് പോകുമ്പോൾ ഭര്‍ത്താവിന്‍റെ മൊബൈൽ കൈവശം വെച്ചതോടെയാണ് സംഭവം യുവതി അറിയുന്നത്.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

ഫോൺ പരിശോധിച്ചപ്പോൾ തന്‍റെയും സുഹൃത്തിന്‍റെ ഭാര്യയുടെയും രഹസ്യചിത്രങ്ങള്‍ കാണുകയും ഫോട്ടോകൾ അശ്ലീല ഓണ്‍ലൈന്‍ ഫോട്ടോ ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്ത വിവരവും ഞെട്ടലോടെയാണ് മനസിലാക്കിയതെന്ന് ഭാര്യ പറഞ്ഞു.

തുടർന്ന് യുവതി പൂനെയിലെ കൊന്ദ്വ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസേ നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ ഭര്‍ത്താവിന്‍റെ മെയിലിൽ നിന്നാണ് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു.

  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം

പോൺ ചിത്രങ്ങളുടെ അടിമത്തത്തിൽ നിന്ന് ഭർത്താവിനെ മോചിപ്പിക്കാൻ പല വഴികളും നോക്കി പരാജയപ്പെട്ടെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വേർപ്പെടുത്താനുള്ള കേസ് പൂനെയിലെ കുടുംബ കോടതിയിൽ നടന്നുവരികയാണ്. യുവതിയുടെ ഭര്‍ത്താവിന്‍റെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി പോലിസ് നാവികസേന അധികൃതര്‍ക്ക് കത്ത് അയച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
[masterslider id="10"]

Related posts