ബെംഗളുരു: മാന്ത്രിക ശക്തിയുള്ള വിഗ്രഹം നൽകാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളായ 2 പേരെ വർത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. നാഗേഷ്, ശിവകുമാർ എന്നിവരാണ് പിടിയിലായത്.
Read MoreDay: 26 November 2018
പരിസ്ഥിതി സൗഹൃദ യാത്ര പ്രോത്സാഹിപ്പിക്കൽ; സൈക്കിൾ ഷെയറിംങ് സംവിധാനമെത്തി
ബെംഗളുരു: പരിസ്ഥിതി സൗഹൃദ യാത്ര മുൻനിർത്തി സൈക്കിൾ ഷെയറിംങെത്തി. ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പിന്റെ നേതൃത്വത്തിലാണ് യുലുബൈക്സിന്റെ 200 സൈക്കിളുകൾ 20 പോയിന്റിൽ ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാർക്ക് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
Read Moreരണ്ട് കടുവകളെ ചത്ത നിലയിൽ കണ്ടെത്തി
ബെംഗളുരു: നാഗർ ഹോളെ, ബന്ദിപ്പൂർ വനമേഖലകളിലായി രണ്ട് ആൺ കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. പരസ്പരമുള്ള ഏറ്റുമുട്ടലിലാവാം രണ്ട് കടുവകളും ചത്തതെന്ന നിഗമനത്തിലാണ് പോലീസ്
Read Moreഡ്രൈവറെ തട്ടിക്കൊണ്ട് പോയി പണം അപഹരിക്കൽ; പിടിയിലായത് 5 പേർ
വെബ് ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ 5 പേർ പിടിയിൽ. ടാക്സി ഡ്രൈവർ ഹരിബാബുവിനെ (38) തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെടുകയായിരുന്നു. ഹരിബാബുവിന്റെ സഹോദരനനൽകിയ കേസിലാണ് 5 പേരും അറസ്റ്റിലായത്.
Read Moreവരൾച്ച; 220 കോടി രൂപ അനുവദിച്ച് ഉത്തരവ്
ബെംഗളുരു: വരൾച്ചാ മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 220 കോടി രൂപ അനുവദിച്ചതായി റവന്യു മന്ത്രി ആർവി ദേശ്പാണ്ഡെ അറിയിച്ചു. വരൾച്ച രൂക്ഷമായതോടെ വൈക്കോൽ, തീറ്റപുല്ല് എന്നിവ അയൽസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നത് കർണ്ണാടക നിരോധിച്ചു
Read Moreമുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച ശേഷം കർഷകൻ ആത്മഹത്യ ചെയ്തു
കുടുംബത്തെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമിക്ക് കത്തെഴുതിയ ശേഷം കർഷകൻ ആത്മഹത്യ ചെയ്തു. മണ്ഡ്യ മേഖലയിൽ മറ്റൊരു കർഷകൻ കൂടി ആത്മഹത്യ ചെയ്തതോടെ സർക്കാരിനെതിരെ പ്രതിഷേധം ശക്തമായി. കന്നഹട്ടിയിൽ വിഷം കഴിച്ച് മരിച്ച ജയകുമാറിന്റെ മൃതദേഹത്തിന് സമീപത്ത് നിന്നാണ് കുറിപ്പ് ലഭിച്ചത്.
Read Moreഒന്നിലധികം ഭാഷ സംസാരിക്കുന്നവരിൽ കർണ്ണാടക മൂന്നാമത്
ഒന്നിലധികം ഭാഷകൾ സംസാരിക്കുന്നവരുടെ കാര്യത്തിൽ കർണ്ണാടക മൂന്നാമതെത്തി. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളാണ് മുന്നിൽ
Read Moreപിതാവിനെ അന്വേഷിച്ചു; ഏഴ് വയസുകാരിയെ കൊലപ്പെടുത്തിയ അമ്മയും രണ്ടാനച്ഛനും പിടിയിൽ
ബെംഗളുരു: 7 വയസ് മാത്രം പ്രായമുള്ള മകളെ അതി ക്രൂരമായി കൊലപ്പെടുത്തിയ അമ്മക്കും രണ്ടാം ഭർത്താവിനും കോടതി ജീവപര്യന്തം വിധിച്ചു, പിതാവിനെ തിരക്കിയതിനാണ് ക്രൂരകൃത്യം നടത്തിയത്. ബെംഗാൾ സ്വദേശികളായ മൊണ്ടാൽ(27), ബിദ്വത് (27) എന്നിവർക്കാണ് സിറ്റി സിവിൽ കോടതി ജീവപര്യന്തം നൽകിയത്.
Read Moreഗൗരി ലങ്കേഷ് വധം: പ്രതികളുടേത് 5 വർഷത്തെ ഗൂഡാലോചനയെന്ന് എസ്എെടി
ബെംഗളുരു: പത്രപ്രവർത്തക ഗൗരീ ലങ്കേഷിനെ കൊലപ്പെടുത്തിയത് 5 വർഷത്തെ ഗൂഡാലോചനക്ക് ശേഷമെന്ന് എസ്എെടി. 18 പേരെ പ്രതി ചേർത്താണ് കുറ്റപത്രം തയ്യാരാക്കിയിരിക്കുന്നത്.കഴിഞ്ഞ വർഷം 5 നാണ് ഗൗരി വെടിയേറ്റ് മരിച്ചത്..
Read Moreനഴ്സിംങ് കോളേജുകൾ; സർവ്വകലാശാലയൊരുങ്ങുന്നു
ബെംഗളുരു: നഴ്സിംങ് കോളേജുകൾക്ക് മാത്രമായി സംസ്ഥാനത്ത് സർവകലാശാല വരുന്നു. നിലവിൽ രാജീവ്ഗാന്ധി യൂണിവേഴ്സിറ്റി ഒാഫ് ഹെൽത്ത് സയൻസിന്റെ നിയന്ത്രണത്തിലാണ് നഴ്സിംങ് കോളേജുകൾ.
Read More