ചെന്നൈ: ഹോട്ടലുകളിലും തട്ടുകടകളിൽ നിന്നും ബിരിയാണിയും ഇറച്ചി വിഭവങ്ങളും കഴിക്കുന്നവർ സൂക്ഷിക്കുക. മട്ടൻ ബിരിയായി എന്ന പേരിൽ നാം കഴിക്കുന്നത് ചിലപ്പോൾ പട്ടിയിറച്ചി ചേർത്ത ബിരിയാണി ആയിരിക്കും. കഴിഞ്ഞ ദിവസം നമ്മുടെ അയൽ സംസ്ഥാനമായ ചെന്നൈയിൽ പിടികൂടിയത് ആയിരം കിലോ പട്ടിയിറച്ചിയാണ്. ഇതോടെ ഭക്ഷണപ്രേമികൾ കടുത്ത ആശങ്കയിലാണ്.
ഉത്തരേന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിൽ നിന്നുമുള്ള ജോധ്പുർ എക്സ്‌പ്രസിലാണ് തോലുരിഞ്ഞ് വൃത്തിയാക്കി തെർമോകോൾ പെട്ടികളിൽ നിറച്ച നിലയിൽ പട്ടിയിറച്ചി കയറ്റിവിട്ടത്. ചെന്നൈ എഗ്മോർ സ്റ്റേഷനിൽ നിന്നാണ് സംശയ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെട്ടികൾ പൊലീസ് പരിശോധിച്ചത്. ആദ്യം മാട്ടിറച്ചിയാണെന്ന് കരുതിയ പൊലീസ് വിദഗ്ദ്ധരെത്തി പരിശോധിച്ചതിന് ശേഷമാണ് പട്ടിയിറച്ചിയാണെന്ന് ഉറപ്പിച്ചത്.
പെട്ടികളുടെ പുറത്ത് പതിച്ചിരുന്ന വിലാസത്തിന്റെ വിവരങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് ബിരിയാണിയും,മറ്റ ഇറച്ചി വിഭവങ്ങളും നൽകുന്ന തട്ടുകടകളിൽ ഗുണമേന്മ കുറഞ്ഞ ഇറച്ചി ഉപയോഗിക്കുന്നതായി പരാതികളുണ്ട്. ശനിയാഴ്ച രാവിലെയാണ് ചെന്നൈ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇറച്ചി പിടിച്ചെടുത്തത്. ജോധ്പൂരിൽ നിന്നുള്ള ട്രെയിനുകളിലാണ് ഇവ എത്തിയതെന്നറിയുന്നു.
ഇറച്ചിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചെന്നൈ എഗ്മോർ സ്റ്റേഷനിലെ അഞ്ചാമത്തെ പ്ലാറ്റ്‌ഫോമിലാണ് ഈ പാർസലുകൾ ഇറക്കി വെച്ചിരുന്നത്. ജോധ്പൂർ എക്സ്‌പ്രസ്സ് ട്രെയിനിലാണ് ഇവ എത്തിയത്.
സെപ്റ്റംബർ മാസത്തിൽ നിലമ്പൂരിൽ മാനിറച്ചിയെന്നു വിശ്വസിപ്പിച്ച് പട്ടിയിറച്ചി വിറ്റ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ കേരളത്തിലേക്കും ഇത്തരത്തിൽ പട്ടിയിറച്ചി വിൽക്കുന്ന സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയം ഉയരുന്നുണ്ട്.
കാളികാവിലും പരിസരപ്രദേശങ്ങളിലും ഈ ഇറച്ചി കഴിച്ച് നിരവധി പേർ ചികിത്സ തേടുകയും ചെയ്തിരുന്നു. മാനിറച്ചി വിൽക്കുന്നതും വാങ്ങുന്നതും കുറ്റകരമായതിനാൽ ആരും ഇത് പരാതിപ്പെടുകയുണ്ടായില്ല. എങ്കിലും വനംവകുപ്പുദ്യോഗസ്ഥർ സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു.
തെരുവുനായ്ക്കളെ കൊന്ന് ഇറച്ചിയാക്കി വിൽപ്പന നടത്തുന്ന സംഘം സംസ്ഥാനത്ത് വ്യാപകമാകുന്നതായി ആശങ്കയുണ്ടായിരുന്നു. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം കേരളത്തിന്റെ വിവിധ ജില്ലകളിൽ തമ്പടിച്ചിട്ടുണ്ട്. പട്ടിപിടുത്തക്കാരായ തമിഴ്‌നാട് സംഘവും ഇവരും തമ്മിൽ കൂട്ട് ബിസിനസാണെന്നും തെളിഞ്ഞിരുന്നു. നഗരസഭകളിലും മറ്റും പട്ടി പിടിക്കാൻ ടെണ്ടറെടുക്കുന്ന സംഘം പിടിക്കുന്ന പട്ടികളെ വന്ധ്യം കരണത്തിനു വിടാതെ മറു സംഘത്തിനു മറിച്ചു വിൽക്കും.
ഒരു പട്ടിയെ പിടിച്ചു കൊടുത്താൽ നിസാര തുകയാണ് സംഘത്തിനു ലഭിക്കുക. എന്നാൽ പട്ടിയെ മറിച്ചു വിൽക്കുന്നത് ഇവർക്കും ലാഭമാണ്. ഇറച്ചി വിൽപന സംഘം പട്ടിയെ കൊന്ന് ഇറച്ചിയാക്കി മുറിച്ചാണ് വിൽപന. ആട്ടിറച്ചിയുമായി പട്ടിയിറച്ചിക്ക് സാമ്യമുള്ളതിനാൽ തിരിച്ചറിയുക പ്രയാസമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.