ശബരിമല സംഘർഷങ്ങളിലേക്ക് പറന്നിറങ്ങി തൃപ്തി ദേശായി;രാവിലെ 4:30ന് കൊച്ചി വിമാനത്താവളത്തിലെത്തി;നാമജപവുമായി ഭക്തർ;ടാക്സികൾ പിൻമാറി; സുരക്ഷ കൊടുക്കാം എന്ന് ഉറപ്പ് നൽകി പോലീസ്.

എറണാകുളം : യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംഘർഷ സാദ്ധ്യത നിലനിൽക്കുന്ന ശബരിമല അയ്യപ്പസ്വാമി ക്ഷേത്ര ദർശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും ആറംഗ സംഘവുമെത്തി.

ഇന്ന് രാവിലെ നാലരയോടെ പൂനെയിൽ നിന്ന് കൊച്ചിയിലെത്തിയ ഇൻഡിഗോ വിമാനത്തിലാണ് തൃപ്തി കൊച്ചിയിലെത്തിയത്. ആശയക്കുഴപ്പം സൃഷ്ടിക്കാൻ വേണ്ടി ഇന്ന് വൈകുന്നേരം നാലരക്ക് എത്തും എന്നാണ് തൃപ്തി പിന്നീട് അറിയിച്ചിരുന്നത്.

വിവരമറിഞ്ഞ് മിനിറ്റുകൾക്കകം വിമാനത്താവളത്തിന് ചുറ്റും അയ്യപ്പ ഭക്തൻമാർ തടിച്ചു കൂടി,നാമ ജപയജ്ഞം ആരംഭിച്ചു. ബിജെപി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ബിജെപി ആർ എസ് എസ്‌ അംഗങ്ങളും നാമജപത്തിൽ പങ്കെടുക്കുന്നു.

  ബന്നാർഘട്ടയിലെ ഏക പെൺ ജിറാഫ് 'ശിവാനി' ചത്തു;

യാതൊരു വിധത്തിലും തൃപ്തിയെ ശബരിമലയിലേക്ക് പോകാൻ അനുവദിക്കില്ല എന്നതാണ് ബി ജെ പിയുടെ നിലപാട് എന്ന് പ്രതിനിധികൾ അറിയിച്ചു.

തൃപ്തി ദേശായിയുമായി യാത്ര ചെയ്യാൻ തയ്യാറില്ല എന്ന് വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സികളും ഓൺലൈൻ ടാക്സികളും അറിയിച്ചു.തുലാമാസ പൂജയുടെ സമയത്ത് റിപ്പബ്ലിക് ടിവിക്ക് വേണ്ടി ശബരിമലയിലെത്തിയ ടാക്സി വാഹനം അക്രമികൾ തകർത്തിരുന്നു. ഇതു വരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല എന്ന് ടാക്സി ഡ്രൈവർമാർ അറിയിച്ചു.

  സാമ്പാർ ഉണ്ടാക്കാത്തതിന് പിതാവിന്റെ ശകാരം; മനംനൊന്ത് യുവതി ജീവനൊടുക്കി

സുരക്ഷ നൽകാമെന്ന് പോലീസ് അറിയിച്ചതായി തൃപ്തി ദേശായി പറഞ്ഞു. ഇപ്പോഴും വിമാനത്താവളത്തിൽ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം
[masterslider id="10"]

Related posts

Click Here to Follow Us