വൈക്കോൽ കയറ്റിയ ട്രാക്ടർ വൈദ്യുത കമ്പിയിൽ തട്ടി തീപ്പിടിച്ചു;സമീപത്തുള്ള വീടുകളിൽ തീ പടരുന്നത് ഒഴിവാക്കാൻ ട്രാക്ടർ ഓടിച്ച് തടാകത്തിലിറക്കി ഡ്രൈവർ;ഒഴിവായത് വൻ ദുരന്തം;താരമായി ഡ്രൈവർ യെങ്കപ്പ.

ബെംഗളൂരു : നൂറിലേറെ വീടുകൾക്ക് തീ പടരാതെ ഒരു വൻ ദുരന്തം ഒഴിവായത് കർഷകനായ യെങ്കപ്പ (28) ന്റെ മനസ്സാന്നിദ്ധ്യം ഒന്നുകൊണ്ട് മാത്രം.

നിറയെ വൈക്കോലുമായി പോയ ട്രാക്ടറിന് തീപിടിച്ചത് സദീപത്തെ വൈദ്യുത കമ്പിയിൽ നിന്നായിരുന്നു. മിനിറ്റുകൾക്ക് അകം തീ ആളിപ്പടർന്നു. ട്രാക്ടർ അവിടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുക എന്നതായിരുന്നു യെങ്കപ്പയുടെ മുന്നിലുള്ള ഏക വഴി, പക്ഷെ അങ്ങനെ ചെയ്താൽ സമീപത്ത് ഉള്ള നൂറ് വീടുകളെങ്കിലും കത്തി നശിക്കും.

  അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

കൂടുതലൊന്നും ചിന്തിക്കാതെ യെങ്കപ്പ കത്തിക്കൊണ്ടിരിക്കുന്ന ട്രാക്ടറിനെ സാഹസികമായി വേഗത്തിലോടിച്ച് സമീപത്ത് ഉള്ള തടാകത്തിലിറക്കി.ദൃക്സാക്ഷികൾ ആരോ അത് മൊബൈലിൽ പകർത്തി ഇപ്പോൾ അത് വൈറൽ ആകുന്നു.

30000 രുപയോളം നഷ്ടമായ യെങ്കപ്പ എം എൽ എ സഹായിക്കും എന്ന പ്രതീക്ഷയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts