സമ്പത്തിന് വേണ്ടി നെട്ടോട്ടമോടുന്ന ഈ നാട്ടിൽ ഇങ്ങനെയും ചില മനുഷ്യർ;ബൊമ്മനഹള്ളിയിൽ 3 കോടി വിലയുള്ള ഭൂമി സൗജന്യമായി നമ്മ മെട്രോക്ക് കൈമാറി വ്യവസായി.

ബെംഗളൂരു : ധന സംഭരണത്തിനാണ് ഒരു വിധപ്പെട്ട എല്ലാവരുടെയും നെട്ടോട്ടം,ഈ നഗരത്തിലെയും സ്ഥിതി അത് തന്നെ,എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തരായ ചിലരെയും ഇവിടെ കാണാം,ബൊമ്മനഹള്ളിയിലെ എ എം ആര്‍ ടെക് പാര്‍ക്ക് ഉടമ മുനി റെഡ്ഡിയും മക്കളും ചേര്‍ന്ന് നമ്മ മെട്രോക്ക് സൌജന്യമായി വിട്ടു കൊടുത്തത് നഗരത്തിലെ കണ്ണായ പ്രദേശത്തിലെ  268 ചതുരശ്ര അടി സ്ഥലമാണ്‌.

ഹോസുര്‍ മെയിന്‍ റോഡിന് സമീപത്ത് ഉള്ള ഈ സ്ഥലത്തിന് മൂന്ന് കോടിയോളം രൂപ വില ഇപ്പോള്‍ മാര്‍ക്കെറ്റില്‍ ഉണ്ട്.ബൊമ്മനഹള്ളിയിലെ ഓക്സ്ഫോര്‍ഡ് എഞ്ചിനീയറിംഗ് കോളേജ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ആണ് വ്യവസായി ഈ സ്ഥലം വിട്ടു നല്‍കിയത്,മെട്രോ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുന്ന ബൊമ്മ സാന്ദ്ര -ആര്‍ വി കോളേജ് റീച്ചില്‍ ആണ് ഹോസുര്‍ റോഡും ഈ സ്റ്റേഷനും ഇടം പിടിക്കുന്നത്‌.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

തന്റെ മക്കളായ രമേഷ്,ബാബു,നാഗഭുഷന്‍ എന്നിവര്‍ക്ക് മുന്‍പ്  വീതിച്ചു നല്‍കിയ സ്ഥലമായിരുന്നു ഇത്,അവരുടെ സമ്മതത്തോടെയാണ് സ്ഥലം കൈമാറുന്നത്,15 കമ്പനികളിലായി ആയിരത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന  തങ്ങളുടെ ടെക് പാര്‍ക്കിലേക്ക് ജോലിക്ക് വരുന്നവര്‍ക്ക് ഈ സ്റ്റേഷന്‍ ഉപകാരപ്രദമാകും എന്നതിനാലാണ് സ്ഥലം നല്‍കുന്നത് എന്ന്  മുനി റെഡ്ഡി അറിയിച്ചു.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

എ എം ആര്‍ ടെക് പാര്‍ക്കിലേക്ക് മെട്രോ സ്റ്റേഷനിലേക്ക് നേരിട്ട് വഴി നിര്‍മ്മിക്കണം എന്നത് മാത്രമാണ് സൌജന്യമായി സ്ഥലം നല്‍കുന്നതിനു മുനി റെഡ്ഡി ഉന്നയിച്ച ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
[masterslider id="10"]

Related posts