മടങ്ങിപോകാന്‍ തയ്യാറാകാതെ ധീര വനിത;എത്ര പ്രതിഷേധങ്ങൾ ഉണ്ടായാലും പിന്നോട്ടില്ലെന്നും ശബരിമല ദർശനം നടത്തുമെന്നും ഭൂമാതാ ബ്രിഗേഡ് തൃപ്തി ദേശായി.

കൊച്ചി : എത്ര പ്രതിഷേധങ്ങൾ ഉണ്ടായാലും പിന്നോട്ടില്ലെന്നും ശബരിമല ദർശനം നടത്തുമെന്നും ഭൂമാതാ ബ്രിഗേഡ് തൃപ്തി ദേശായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ബിജെപി നാമജപ പ്രതിഷേധം നടത്തികൊണ്ടിരിക്കുകയാണ്. എന്നാൽ തൃപ്തി ദേശായി കൊച്ചിയിലെത്തിയ ശേഷം സുരക്ഷാ ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം തൃപ്തിക്ക് വാഹന സൗകര്യം നൽകില്ലെന്ന് ടാക്സി ഡ്രൈവർമാർ അറിയിച്ചു. കഴിഞ്ഞ ഒന്നര മണിക്കൂറായി തൃപ്തിയും സംഘവും വിമാനത്താവളത്തിനുള്ളിൽ കഴിയുകയാണ്. ഒരുവിധത്തിലും വിമാനത്താവളത്തിന് പുറത്തിറങ്ങാൻ തൃപ്തി ദേശായിയെ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

ആറ് വനിതകൾക്കൊപ്പം മണ്ഡലകാലത്ത് ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി അറിയിച്ചിരുന്നു. ഈമാസം 17ന് ശനിയാഴ്ചയാകും ശബരിമലയിൽ ദർശനത്തിനെത്തുക ആ സമയം തനിക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി കേരളാ മുഖ്യമന്ത്രി, പ്രധാനമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, കേരള ഡി.ജി.പി എന്നിവർക്ക് കത്തയച്ചിരുന്നു.

എന്നാൽ തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരളാ പോലീസ് അറിയിച്ചിരുന്നു. എന്നാൽ എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള സുരക്ഷ ഇവർക്ക് നല്‍കുമെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
[masterslider id="10"]

Related posts