ബെംഗളൂരു: ദേവനഹള്ളിയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം വന്നതിനാല്‍ സേവനം നിര്‍ത്തിവച്ച എച്ച് എ എല്‍ വിമാനത്താവളത്തില്‍ നിന്ന് സെര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി തേടി അധികൃതര്‍ ചര്‍ച്ച നടത്തി. പുതിയ വിമാനത്താവളത്തിന്റെ 150 കിലോ മീറ്റര്‍ പരിധിയില്‍ മറ്റൊരു വിമാനത്താവളം പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നാ നിബന്ധനയാല്‍ 2008 ല്‍ ആണ് എച്ച് എ എല്‍ വാണിജ്യ സെര്‍വീസുകള്‍ നിര്‍ത്തിയത്. ഇതില്‍ ഇളവു വരുത്തണം എന്ന ആവശ്യവുമായാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
Read MoreDay: 4 November 2018
പ്രതിഷേധങ്ങള്‍ സണ്ണിയുടെ മുന്നില്‍ വിലപ്പോയില്ല;അവസാനം തോല്‍വി സമ്മതിച്ച് കന്നഡ രക്ഷണ യുവസേന;അരങ്ങില്‍ ആടിത്തിമര്‍ത്ത് മാദകറാണി.
ബെംഗളൂരു: കന്നഡ സംഘടനകളുടെ പ്രതിഷേധങ്ങള്‍ ഒരു തരത്തിലും ബാധിക്കാതെ മുന്‍ പോണ് നായികയും ബോളിവൂദ് നടിയുമായ സണ്ണി ലിയോണിന്റെ സ്റ്റേജ് ഷോ ഗംഭീരമായി അരങ്ങേറി.മാന്യത ടെക് പാര്‍ക്കില്‍ ഇന്നലെ നടന്ന പരിപാടി അലങ്കോലമാക്കാന്‍ കന്നഡ രക്ഷണ വേദികയുടെ യുവ വിഭാഗത്തിന്റെ നൂറു കണക്കിന് പേര്‍ ടിക്കറ്റ് എടുത്തിരുന്നു.ഇതിന്റെ പശ്ചാത്തലത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി. എന്നാല്‍ പിന്നീടു സംഘടന ചുവടു മാറ്റുകയായിരുന്നു,സണ്ണി നഗരത്തില്‍ പ്രകടനം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും അതുകൊണ്ടാണ് തന്റെ അനുയായികള്‍ പരിപാടി കാണാന്‍ പോകാത്തത് എന്നും കന്നഡ രക്ഷണ വേദികെയുടെ യുവസേന പ്രസിഡണ്ട് ഹരീഷ്…
Read Moreമീടൂ കേസില്‍ സൂപ്പര്‍ തരാം അര്‍ജുന് ചെറിയ ആശ്വാസം;ഉടനെ അറസ്റ്റ് ചെയ്യരുത്.
ബെംഗളൂരു: നടി ശ്രുതി ഹരിഹരന്‍ ഉയര്‍ത്തിയ മീ ടൂ ലൈംഗിക ആരോപണത്തില്‍ സൂപ്പര്‍ താരം അര്‍ജുന് ചെറിയ ആശ്വാസം,ഈ മാസം 14 വരെ നടനെ അറസ്റ്റ് ചെയ്യരുത് എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മൂന്ന് വര്ഷം മുന്‍പ് ഉണ്ടായ സംഭവം ആയതിനാല്‍ അടുത്ത വാദം കേള്‍ക്കുന്നത് വരെ അര്‍ജുനെ അറെസ്റ്റ് ചെയ്യേണ്ടത് ഇല്ല എന്ന് ജസ്റ്റിസ് പി എസ് ദിനേശ് കുമാര്‍ വ്യക്തമാക്കി.കേസന്വേഷണം പോലീസിന് തുടരാം. വിസ്മയ എന്നാ കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആണ് സൂപ്പര്‍ താരം അപമര്യാദയായി പെരുമാറിയത് എന്നാണ് മലയാളിയായ കന്നഡ നടി…
Read Moreമലയാളിയായ ഗൌതം കൃഷ്ണ വധം:അന്വേഷണത്തില്‍ വന്‍ പുരോഗതി;പ്രതികളെ ഗൌതമിന്റെ സുഹൃത്ത് തിരിച്ചറിഞ്ഞു;കുത്തിയത് മൊബൈലും പണവും അപഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിച്ചതിനാല്‍.
ബെംഗളൂരു: നഗരത്തില്‍ വച്ച് മലയാളി യുവാവ് ഗൌതം കൃഷ്ണയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മൂന്നു പേരെയും സംഭവ സമയത്ത് കൂടെ ഉണ്ടായിരുന്ന സുഹൃത്തും ചേര്‍ത്തല അരൂര്‍ സ്വദേശിയുമായ വൈശാഖ് തിരിച്ചറിഞ്ഞു. ഭാരതീയ നഗര്‍ സ്വദേശി മുഹമ്മദ് ജബീര്‍ (19),ആണ് ഗൌതമിനെ കുത്തിയത് എന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.കൂടെ പിടിയിലായ മുഹമ്മദ് അബ്ബാസ് (19) ,ഇക്ബാല്‍ അഹമ്മദ് എന്നിവര്‍ നിരവധി മോഷണകെസുകളില്‍ പ്രതികളാണ്.മൂന്നു പ്രതികളെയും സംഭവ സ്ഥലത്ത് കൊണ്ടുപോയി ഉപ്പാര്‍ പെട്ട് പോലീസ് കേസ് തെളിവെടുത്തു. അക്രമി സംഘം ഗൌതമിനോടും സുഹൃത്തിനോടും മൊബൈലും പണവും ആവശ്യപ്പെടുകയും…
Read Moreകൊടുക്കാം കുമാരസ്വാമിക്ക് ഒരു കയ്യടി;ഉത്സവസമയങ്ങളില്‍ കൊള്ളനിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകാര്‍ക്ക് എതിരെ നടപടി;മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പരിശോധനക്ക് 10 സംഘങ്ങള്‍.
ബെംഗളൂരു: ദീപാവലി യാത്രക്ക് അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകളുടെ കൊള്ളക്ക് എതിരെ കര്‍ശന നടപടിയുമായി ഗതാഗത വകുപ്പ് മുന്നോട്ട് വന്നു.അമിത നിരക്ക് സംബന്ധിച്ചു നിരവധി പരാതികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഗതാഗത വകുപ്പിന് ലഭിച്ചത്. ഇതേ തുടര്‍ന്ന് കലശിപ്പളയം,മടിവാള,മജസ്റ്റിക് എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി,പല എജെന്റുകളും ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അനുസരികുന്നില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഈ വിഷയത്തില്‍ യാത്രക്കാരുടെ പരാതിയും ശേഖരിക്കുന്നുണ്ട്.അതെ സമയം നൂറു കണക്കിന് സ്വകാര്യ ബസുകള്‍ അനധികൃതമായി ചരക്ക് കൊണ്ട് പോകുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇനിവരുന്ന ദിവസങ്ങളില്‍ സ്വകാര്യ ബസുകളുടെ…
Read Moreഒരു കോടതി വിധിക്കും ദീപാവലിയുടെ ശബ്ദം കുറക്കാനകില്ല;നഗരത്തില്‍ പടക്ക വില്പന പൊടിപൊടിക്കുന്നു.
ബെംഗളൂരു: പടക്കത്തിന്റെ ഉപയോഗത്തിന് സുപ്രീംകോടതി കർശനനിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും നഗരത്തിലെ പടക്കവിൽപ്പനയിൽ കുറവില്ല. ദീപാവലിയോടനുബന്ധിച്ച് അത്തിബെല്ലെയിലും ഹൊസൂർ റോഡിലും തുടങ്ങിയ താത്‌കാലിക പടക്കവിൽപ്പനകേന്ദ്രത്തിൽ വിൽപ്പന പൊടിപൊടിക്കുകയാണ്. വലിയ ശബ്ദമുള്ള പടക്കങ്ങൾക്ക് വിലക്കുണ്ടെങ്കിലും ഇത്തരം പടക്കങ്ങളും വിൽപ്പനകേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് പരാതിയുണ്ട്. ബെംഗളൂരു നഗരത്തിനുപുറമെ മറ്റുജില്ലകളിലുള്ളവരും തമിഴ്‌നാടിന്റെഅതിർത്തി പ്രദേശങ്ങളിലുള്ളവരും പടക്കം വാങ്ങാൻ ഇവിടെയാണെത്തുന്നത്. ദീപാവലിയോടനുബന്ധിച്ച് രാത്രി എട്ടുമണി മുതൽ 10 മണിവരെയാണ് സുപ്രീംകോടതി വിധിപ്രകാരം അനുമതിയുള്ളത്. എന്നാൽ വാങ്ങാനെത്തുന്നവർക്ക് ഇതിനെക്കുറിച്ച് വ്യക്തമായ ധാരണകളില്ലെന്നും കച്ചവടക്കാർ വ്യക്തമാക്കുന്നു. ഇതോടെ സുപ്രീം കോടതി വിധി നടപ്പാകുമോ എന്ന ആശങ്കയാണ് പടക്കത്തെ എതിർക്കുന്നവർ മുന്നോട്ടുവെക്കുന്നത്.…
Read Moreവോട്ടെടുപ്പ് അവസാനിച്ചു;ഇരുമുന്നണികളും വിജയപ്രതീക്ഷയില്‍.
ബെംഗളൂരു: കർണാടകയിൽ മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ പോളിങ് അവസാനിച്ചു. ബെല്ലാരി–63.85, ഷിമോഗ–61.05 , മാണ്ഡ്യ–53.93, ജമാഖണ്ഡി–81.58, രാമനഗര– 73.71 എന്നിങ്ങനെയാണു വിവിധ സീറ്റുകളിലെ പോളിങ് ശതമാനം. മൂന്നു ലോക്സഭാ സീറ്റുകളിലും വിജയം ഉറപ്പാണെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പ പ്രതികരിച്ചു. ഷിമോഗ സീറ്റിൽ തന്റെ മകനായ ബി.എസ്. രാഘവേന്ദ്രയുടെ വിജയം 101 ശതമാനം ഉറപ്പാണെന്നും യെഡിയൂരപ്പ പറഞ്ഞു. ബെല്ലാരിയിലും ജമാഖണ്ഡിയിലും ബിജെപി വിജയിക്കാൻ പോകുകയാണ്. എല്ലാ സീറ്റുകളിലും ബിജെപിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം…
Read More