കാലാവസ്ഥ വഴിമാറുന്നതിനൊപ്പം എച്ച്1എൻ1 പകർച്ചപ്പനി കൂടുതൽ പേരിലേക്ക്!

ബെംഗളൂരു: ശൈത്യത്തിലേക്കു കാലാവസ്ഥ വഴിമാറുന്നതിനൊപ്പം എച്ച്1എൻ1 പകർച്ചപ്പനി കൂടുതൽ പേരിലേക്ക്. മഹാനഗരത്തിൽ മാത്രം ഇരുന്നൂറിലധികം എച്ച്1എൻ1 പനിബാധിതർ; മരണം അഞ്ച്.വിട്ടുമാറാത്ത ചുമയ്ക്കും ശാരീരിക അസ്വാസ്ഥ്യങ്ങൾക്കും ഒപ്പം പനിഭീതി ഏറുന്ന പശ്ചാത്തലത്തിൽ ആശുപത്രികളിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും നിരീക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കിയതായി ബിബിഎംപി ആരോഗ്യവിഭാഗം അറിയിച്ചു. ഒരു മാസത്തിനിടെ സംസ്ഥാനത്തൊട്ടാകെ അഞ്ഞൂറിലധികം പേർക്കാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്. പനിയെ തളയ്ക്കുന്നതിനു രൂപീകരിച്ച പ്രത്യേക ടീമുകളുടെ മേൽനോട്ടത്തിൽ ബിബിഎംപി പരിധിയിൽ വാർഡുതല കമ്മിറ്റികൾ രൂപീകരിച്ചുകഴിഞ്ഞു. അതതു കോർപറേറ്റർമാർക്കാണ് ഏകോപന ചുമതല. ഡോക്ടർമാരെയും ആശ പ്രവർത്തകരെയും ഉൾപ്പെടുത്തി വാർഡുതലങ്ങളിലുള്ള യോഗം ഉടൻ വിളിച്ചുചേർക്കുമെന്ന് ബിബിഎംപിക്കു കീഴിലുള്ള…

Read More

ഒക്ടോബർ 31-നകം നഗരം മാലിന്യമുക്തമാക്കണമെന്ന് ബി.ബി.എം.പി. യ്ക്ക് ഹൈക്കോടതിയുടെ നിർദേശം.

ബെംഗളൂരു: ഒക്ടോബർ 31-നകം നഗരം മാലിന്യമുക്തമാക്കണമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെയ്ക്ക് (ബി.ബി.എം.പി.) ഹൈക്കോടതിയുടെ നിർദേശം. ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ്.ജി. പണ്ഡിറ്റ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ബി.ബി.എം.പി. കമ്മിഷണർ എൻ. മഞ്ജുനാഥപ്രസാദിന് നിർദേശം നൽകിയത്. നഗരത്തിലെ കുഴികൾ നികത്തൽ, കനാൽ നവീകരണം എന്നിവ സംബന്ധിച്ച പൊതുതാത്പര്യ ഹർജികൾ പരിഗണിക്കവേയാണ് കന്നഡപ്പിറവിക്കുമുമ്പ് മാലിന്യം നീക്കണമെന്ന് കോടതി വാക്കാൽ പറഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച ഡൊംളൂർ ക്ഷേത്രത്തിനുമുമ്പിലെ മാലിന്യക്കൂമ്പാരം സംബന്ധിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ച കോടതി ഉടൻതന്നെ മാലിന്യം നീക്കാൻ നടപടിവേണമെന്ന് ബി.ബി.എം.പി.ക്ക് നിർദേശം നൽകിയിരുന്നു.…

Read More

സ്കാന്‍ മീ: ക്യൂ ആര്‍ കോഡ് ഇനി ടീ ഷര്‍ട്ടിലും!

ഫാഷന്‍ ലോകം കീഴടക്കാനായി വ്യത്യസ്തവും പുതുമയാര്‍ന്നതുമായ വസ്ത്രങ്ങള്‍ വിപണിയിലെത്തുക പതിവാണ്. ഫാഷനബിളും ട്രന്‍ഡിയുമായ വസ്ത്രങ്ങള്‍ തേടിപ്പിടിക്കാന്‍ യുവതലമുറ മുന്നിലുള്ളപ്പോള്‍ ഡിസൈനര്‍മാര്‍ക്ക് അതൊരു പ്രചോദനവുമാണ്. വിസ്മയിപ്പിക്കുന്ന വസ്ത്ര ഡിസൈനുകളുടെ പട്ടികയിലേക്ക് ഇപ്പോള്‍ ഏറ്റവും പുതിയതായി എത്തിയിരിക്കുകയാണ് ക്യൂ ആര്‍ കോഡുകള്‍ പ്രിന്‍റ് ചെയ്ത ടീ ഷര്‍ട്ടുകള്‍. സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം കൂടി ഉള്‍ക്കൊണ്ടുകൊണ്ട് തയാറാക്കിയ ഇത്തരം ടീ ഷര്‍ട്ടുകളില്‍ പറയാനുള്ള കാര്യങ്ങള്‍ ക്യൂ ആര്‍ കോഡ് ചെയ്ത് വെക്കാം. ഈ ക്യൂ ആര്‍ കോഡ് മൊബൈലില്‍ സ്‌കാന്‍ ചെയ്തുന്നവര്‍ക്ക് സന്ദേശം അറിയാം. ഒരു സമയത്തെ പ്രത്യേകതക്കനുസരിച്ച് നിങ്ങളുടെ…

Read More

188 യാ​ത്ര​ക്കാ​രു​മാ​യി ക​ട​ലി​ല്‍ ത​ക​ര്‍​ന്നു​വീ​ണ വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് ഇ​ന്ത്യ​ക്കാ​ര​ന്‍

ജ​ക്കാ​ര്‍​ത്ത: 188 യാ​ത്ര​ക്കാ​രു​മാ​യി ക​ട​ലി​ല്‍ ത​ക​ര്‍​ന്നു​വീ​ണ വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് ഇ​ന്ത്യ​ക്കാ​ര​ന്‍. ഡ​ല്‍​ഹി സ്വ​ദേ​ശി ഭ​വ്യേ സു​നേ​ജ​യാ​ണ് വി​മാ​നം പ​റ​ത്തി​യ​ത്. ഡ​ല്‍​ഹി മ​യൂ​ര്‍ വി​ഹാ​ര്‍ സ്വ​ദേ​ശി​യാ​ണ് ഭ​വ്യേ. 2011ലാ​ണ് ഭ​വ്യേ ഇ​ന്തോ​നേ​ഷ്യ​യു​ടെ ല​യ​ണ്‍ എ​യ​റി​ല്‍ പൈ​ല​റ്റാ​യി ജോ​ലി​ക്കു ചേ​ര്‍​ന്ന​ത്. ബോ​യിം​ഗ് വി​മാ​ന​ങ്ങ​ള്‍ പ​റ​ത്തു​ന്ന​തി​ലും ഇ​യാ​ള്‍ പ​രി​ശീ​ല​നം നേ​ടി​യി​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. യാ​ത്രാ വി​മാ​ന​മാ​യ ല​യ​ണ്‍ എ​യ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഇ​ന്തോ​നേ​ഷ്യ​യി​ലെ ജാ​വ ദ്വീ​പി​ന് സ​മീ​പ​ത്താ​യാ​ണ് വി​മാ​നം ക​ട​ലി​ല്‍ പ​തി​ച്ച​ത്. വി​മാ​നം ടേ​ക്ക് ഓ​ഫ് ചെ​യ്ത് 13 മി​നി​റ്റു​ക​ള്‍​ക്ക​കം എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗ​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

Read More

ഡൽഹിയിൽ അധ്യാപിക വെടിയേറ്റു മരിച്ചു

ഡൽഹി: അദ്ധ്യാപിക വെടിയേറ്റ് മരിച്ചു. ഡല്‍ഹിയിലെ ഭാവന റോഡില്‍ ആണ് സംഭവം. സുനിത (41)ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. സുനിത ഫിറോസ്പൂര്‍ ഗവണ്‍മെന്റ്് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപികയാണ്. സ്‌കൂളിലേക്ക് പോകും വഴിയാണ് സുനിതയ്ക്ക് വെടിയേറ്റത്. സുനിതയെ ബൈക്കിലെത്തിയ ആക്രമികള്‍ തടഞ്ഞു വയ്ക്കുകയും നിറയൊഴിക്കുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് പ്രാവശ്യമാണ് അക്രമികള്‍ സുനിതയ്ക്കു നേരെ വെടിയുതിര്‍ത്തത്. കൊലപാതകികള്‍ സുനിതയെ കൊലപ്പെടുത്തനായി കാത്തു നില്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമികനിഗമനം. പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്‌.

Read More

വീഡിയോ: കാക്കയും മീന്‍ കച്ചവടക്കാരനും

നമ്മള്‍ മീന്‍ വാങ്ങാന്‍ പോകുമ്പോള്‍ എന്താ നോക്കുന്നെ, ചെറുത്‌ വേണ്ട വലിയ എന്തേലും മീന്‍ വാങ്ങിക്കാം എന്നല്ലേ? അത് മനുഷ്യന് മാത്രമുള്ള ചിന്തയല്ല കാക്കയും ഇങ്ങനെ ചിന്തിച്ചു തുടങ്ങി.  ഈ വീഡിയോയില്‍ നിന്നും മനസിലാകുന്നത് അതാണ്. ഇച്ചിരി വലിയ മീന്‍ ആകുമ്പോള്‍ ഒരു കറിയ്ക്ക് ആകുമല്ലോ, അല്ലെ? ഒരു കാക്കയും മീന്‍ കച്ചവടക്കാരനും തമ്മിലുള്ള രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മീന്‍ വാങ്ങാന്‍ വന്ന കാക്ക ഏത് വേണമെന്ന് ചിന്തിച്ച് ആദ്യം ഒന്ന് കണ്‍ഫ്യുഷന്‍ അടിച്ചുവെങ്കിലും പിന്നെ തീരുമാനിച്ചു അയല…

Read More

ഇനി എ.ടി.എം. വഴി പ്രതിദിനം 20,000 രൂപ മാത്രം

എസ്.ബി.ഐ.യുടെ എ.ടി.എമ്മിലൂടെ ഇനി പ്രതിദിനം പിന്‍വലിക്കാന്‍ സാധിക്കുന്നത് 20,000 രൂപ മാത്ര൦. ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ്‌ കാർഡുകൾ വഴി പിന്‍വലിക്കാന്‍ സാധിക്കുന്ന തുകയുടെ മൂല്യമാണ് എസ്ബിഐ പകുതിയാക്കി കുറച്ചത്. നിലവില്‍ പ്രതിദിനം 40,000 രൂപ വരെ പിന്‍വലിക്കാന്‍ സാധിക്കുമായിരുന്നു. ബുധനാഴ്ച മുതലാണ് പുതിയ പരിധി നിലവില്‍ വരിക. ഒറ്റദിവസം കൂടുതൽ തുക പിൻവലിക്കാനുള്ളവർ മറ്റ് ഡെബിറ്റ് കാർഡ് വേരിയന്‍റുകൾക്ക് അപേക്ഷ സമർപ്പിക്കണം. അതേസമയം, എസ്.ബി.ഐയുടെ ഗോൾഡ്, പ്ലാറ്റിനം ഡെബിറ്റ് കാർഡുകളുടെ പരിധിയിൽ മാറ്റം വരുത്തിയിട്ടില്ല. ഈ കാർഡ് ഉടമകൾക്ക് ഒരുദിവസം യഥാക്രമം 50,000 രൂപ,…

Read More

മോദിക്കെതിരായ വിവാദ പരാമർശത്തിൽ വീണ്ടും കുടുങ്ങി തരൂർ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തിൽ കുടുങ്ങി കോണ്‍ഗ്രസ് എം. പി ശശിതരൂര്‍. നരേന്ദ്രമോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളാണെന്ന് ഒരിക്കല്‍ ഒരു ആര്‍.എസ്.എസ് നേതാവ് വിശേഷിപ്പിച്ചിരുന്നുവെന്ന വെലിപ്പെടുത്തലാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.  ബംഗളൂരു സാഹിത്യോത്സവത്തില്‍ ‘പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍:നരേന്ദ്രമോദി ആന്‍ഡ് ഹിസ് ഇന്ത്യ’ എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മോദി ശിവലിംഗത്തിന് മുകളില്‍ ഇരിക്കുന്ന തേളാണ്. തേളായതിനാല്‍ കൈകൊണ്ട് എടുത്ത് മാറ്റാനാവില്ല. ശിവലിംഗത്തിന് മുകളിലായതിനാല്‍ ചെരിപ്പ് കൊണ്ട് അടിക്കാനുമാവില്ല’ എന്നാണ് ആര്‍. എസ്. നേതാവ് പറഞ്ഞത്. വിനോദ് ജോസ് എന്ന മാദ്ധ്യമപ്രവര്‍ത്തകനോടാണ്…

Read More

ഇന്തോനേഷ്യയിൽ വിമാനാപകടം;188 യാത്രക്കാരുമായി പറന്നുയർന്ന ഉടനെ വിമാനം കടലിൽ പതിച്ചു.

ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ വിമാനാപകടമുണ്ടായെന്ന് റിപ്പോർട്ട്. യാത്രാ വിമാനമായ ലയൺ എയർ കടലിൽ പതിച്ചെന്നാണ് സൂചന. ബോയിംഗ് വിമാനത്തിൽ188 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ജെടി 610  എന്ന നമ്പറുള്ള വിമാനം   വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കകം എയർ ട്രാഫിക് കൺട്രോൾ വിഭാഗവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ബോയിംഗിന്‍റെ 737 മാക്സ് 8 എന്ന പുതിയ ബ്രാന്‍റ് വിമാനമായിരുന്നു ഇത്. ജക്കാര്‍ത്തയില്‍ നിന്നും പങ്കക്കല്‍ പിനാങ്ക് എന്ന ബാങ്കക്ക ദ്വീപിലെ പ്രധാന ദ്വീപിലേക്ക് പോയതായിരുന്നു വിമാനം. പ്രദേശിക സമയം രാവിലെ 6.20നാണ് ജക്കാര്‍ത്ത…

Read More

വാട്ട്സ്ആപ്പില്‍ ഇനി സ്റ്റിക്കറുകള്‍ അയക്കാം

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ക്രോസ് മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പില്‍ സ്റ്റിക്കറുകള്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് വാട്‌സാപ്പ് ബീറ്റാ വേര്‍ഷന്‍ 2.18.329 ലും ഐഫോണ്‍ വാട്‌സാപ്പ് വേര്‍ഷന്‍ 2.18.100 ലും ആണ് ഈ അപ്‌ഡേറ്റ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. നിലവില്‍ 12 തരം സ്റ്റിക്കര്‍ പാക്കുകള്‍ ലഭ്യമാണ്. ഇത് ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ നിന്നും തനിയെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ വൈകാതെ തന്നെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന പബ്ലിക്ക് വേര്‍ഷന്‍ ആയി വാട്‌സാപ്പ് എത്തും. ഇവിടെ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ നിലവില്‍ 12 തരം സ്റ്റിക്കര്‍…

Read More
Click Here to Follow Us