മോദിക്കെതിരായ വിവാദ പരാമർശത്തിൽ വീണ്ടും കുടുങ്ങി തരൂർ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തിൽ കുടുങ്ങി കോണ്‍ഗ്രസ് എം. പി ശശിതരൂര്‍. നരേന്ദ്രമോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളാണെന്ന് ഒരിക്കല്‍ ഒരു ആര്‍.എസ്.എസ് നേതാവ് വിശേഷിപ്പിച്ചിരുന്നുവെന്ന വെലിപ്പെടുത്തലാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.  ബംഗളൂരു സാഹിത്യോത്സവത്തില്‍ ‘പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍:നരേന്ദ്രമോദി ആന്‍ഡ് ഹിസ് ഇന്ത്യ’ എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോദി ശിവലിംഗത്തിന് മുകളില്‍ ഇരിക്കുന്ന തേളാണ്. തേളായതിനാല്‍ കൈകൊണ്ട് എടുത്ത് മാറ്റാനാവില്ല. ശിവലിംഗത്തിന് മുകളിലായതിനാല്‍ ചെരിപ്പ് കൊണ്ട് അടിക്കാനുമാവില്ല’ എന്നാണ് ആര്‍. എസ്. നേതാവ് പറഞ്ഞത്. വിനോദ് ജോസ് എന്ന മാദ്ധ്യമപ്രവര്‍ത്തകനോടാണ് നേതാവ് ഈ പരാമര്‍ശം നടത്തിയത്. മോദിയെ തടഞ്ഞ് നിറുത്താന്‍ ആര്‍.എസ്.എസിന് കഴിയാത്തതിന്റെ നീരസമാണ് മാദ്ധ്യമപ്രവര്‍ത്തകനോട് ആര്‍.എസ്.എസ് നേതാവ് പ്രകടിപ്പിച്ചത്. ആര്‍.എസ്.എസും മോദിയും തമ്മിലുള്ള അഗാധബന്ധത്തിന്റെ തെളിവാണ് ഈ തേള്‍ പ്രയോഗമെന്നും തരൂര്‍ പരിഹസിച്ചു. അതിന് പിന്നാലെ തരൂരിന്റെ പരാമര്‍സത്തിന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
[masterslider id="10"]

Related posts