ഡൽഹിയിൽ അധ്യാപിക വെടിയേറ്റു മരിച്ചു

ഡൽഹി: അദ്ധ്യാപിക വെടിയേറ്റ് മരിച്ചു. ഡല്‍ഹിയിലെ ഭാവന റോഡില്‍ ആണ് സംഭവം. സുനിത (41)ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. സുനിത ഫിറോസ്പൂര്‍ ഗവണ്‍മെന്റ്് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപികയാണ്. സ്‌കൂളിലേക്ക് പോകും വഴിയാണ് സുനിതയ്ക്ക് വെടിയേറ്റത്.

സുനിതയെ ബൈക്കിലെത്തിയ ആക്രമികള്‍ തടഞ്ഞു വയ്ക്കുകയും നിറയൊഴിക്കുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് പ്രാവശ്യമാണ് അക്രമികള്‍ സുനിതയ്ക്കു നേരെ വെടിയുതിര്‍ത്തത്.
കൊലപാതകികള്‍ സുനിതയെ കൊലപ്പെടുത്തനായി കാത്തു നില്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമികനിഗമനം. പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts