നമ്മള്‍ മീന്‍ വാങ്ങാന്‍ പോകുമ്പോള്‍ എന്താ നോക്കുന്നെ, ചെറുത് വേണ്ട വലിയ എന്തേലും മീന്‍ വാങ്ങിക്കാം എന്നല്ലേ? അത് മനുഷ്യന് മാത്രമുള്ള ചിന്തയല്ല കാക്കയും ഇങ്ങനെ ചിന്തിച്ചു തുടങ്ങി. ഈ വീഡിയോയില്‍ നിന്നും മനസിലാകുന്നത് അതാണ്. ഇച്ചിരി വലിയ മീന്‍ ആകുമ്പോള്‍ ഒരു കറിയ്ക്ക് ആകുമല്ലോ, അല്ലെ?
ഒരു കാക്കയും മീന്‍ കച്ചവടക്കാരനും തമ്മിലുള്ള രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മീന്‍ വാങ്ങാന്‍ വന്ന കാക്ക ഏത് വേണമെന്ന് ചിന്തിച്ച് ആദ്യം ഒന്ന് കണ്‍ഫ്യുഷന്‍ അടിച്ചുവെങ്കിലും പിന്നെ തീരുമാനിച്ചു അയല മതിയെന്ന്.
മത്തിയും അയലും തിരിഞ്ഞും മറിഞ്ഞും നോക്കിയാ കാക്ക വലുപ്പത്തില്‍ മുന്നില്‍ നില്‍ക്കുന്ന അയല തന്നെ മതിയെന്നങ്ങ് ഉറപ്പിച്ചു. എന്നാല്‍ വന്നതല്ലേ എന്ന് കരുതി പാവം തോന്നിയ കച്ചവടക്കാരന്‍ കാക്കയുടെ നേരെ ഒരു മത്തി നീട്ടി അപ്പോഴേയ്ക്കും കാക്കയുടെ ഭാവം അങ്ങ് മാറി കാരണം കാക്കയ്ക്ക് കണ്ണ് അയലയില്‍ ആയിരുന്നു. അയല്യ്ക്ക് വില കൂടുതല്‍ ആണ് അതുകൊണ്ട് അത് തൊടരുത് കൊല്ലും എന്നൊക്കെ പറഞ്ഞിട്ട് ആണ് കച്ചവടക്കാരന്‍ മത്തി നീട്ടിയത്.
മത്തി വേണ്ടാന്ന് കാക്ക തീര്‍ത്തു പറഞ്ഞു. വേറെ ചെറിയ മീനുകള്‍ എടുത്ത് കച്ചവടക്കാരന്‍ നീട്ടിയെങ്കിലും കാക്ക സമ്മതിച്ചില്ല ഒടുവില്‍ തോറ്റുപോയ കച്ചവടക്കാരന്‍ അയല വെച്ച് നീട്ടിയതും സന്തോഷം കൊണ്ട് തുള്ളിചാടിയ കാക്ക അയലും കൊണ്ട് പോയി. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത്.
വീഡിയോ കാണാം: