ബെംഗളൂരു : കുറ്റകൃത്യങ്ങൾ നടക്കുന്നിടത്ത് അതിവേഗം പാഞ്ഞെത്താൻ ബെംഗളൂരു സിറ്റി പൊലീസിന് 911 ചീറ്റ ബൈക്കുകൾ. ഉടൻ നിരത്തിലിറക്കുന്ന 160 സിസി ബൈക്കുകൾ പട്രോളിങ്ങിനായാണ് ഉപയോഗിക്കുക. പൊലീസിന്റെ ഇപ്പോഴത്തെ പട്രോളിങ് ബൈക്കുകളും ജീപ്പുകളും എത്താൻ സമയമെടുക്കുന്നതായി ആക്ഷേപമുണ്ട്. മൈക്ക്, സൈറൻ തുടങ്ങി പൊലീസിനു വേണ്ട അവശ്യ സംവിധാനങ്ങൾ ഉൾപ്പെട്ട ബൈക്കുകൾ ഇറക്കാൻ ഏഴു കോടിയിലേറെ രൂപയാണ് ചെലവ്. ഡിസിപിമാർക്കാണ് ചീറ്റയുടെ നീക്കം നിരീക്ഷിക്കാനുള്ള ചുമതല. ബൈക്കുകളിൽ ജിപിഎസ് ഘടിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇവ എത്തുന്നതോടെ 16 വർഷമായി പൊലീസ് ഉപയോഗിക്കുന്ന പഴയ ബൈക്കുകൾ മാറ്റും.
Read MoreDay: 31 October 2018
പാര്‍ക്കിംഗ് ഫീസിലൂടെ കോളടിച്ച് ബിഎംആർസിഎൽ;ആറു മാസത്തില്‍ ലഭിച്ചത് 6.2 കോടി രൂപ.
ബെംഗളൂരു : മെട്രോ സ്റ്റേഷനുകളിൽ വാഹനങ്ങൾക്കു പാർക്കിങ് അനുവദിച്ചതിലൂടെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷന് (ബിഎംആർസിഎൽ) ആറുവർഷം കൊണ്ടു ലഭിച്ചത് 6.2 കോടി രൂപ. നമ്മ മെട്രോ ഒന്നാംഘട്ടത്തിൽ പൂർണതോതിൽ ട്രെയിൻ സർവീസ് തുടങ്ങിയതോടെയാണു പാർക്കിങ് വകയിൽ കരാറുകാരിൽ നിന്നുള്ള വരുമാനം വർധിച്ചത്. ഇരുചക്രവാഹനങ്ങൾക്ക് ആദ്യ 4 മണിക്കൂറിനു 15 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 5 രൂപ വീതവുമാണു പാർങ് ഫീസ്. കാറിന് ഇതു യഥാക്രമം 30 രൂപയും 10 രൂപയും. ദിവസം മുഴുവൻ പാർക്ക് ചെയ്യാൻ ബൈക്കിനു 30 രൂപയും കാറിന് 60 രൂപയും…
Read Moreകേരളപ്പിറവിആഘോഷവും “ഭൂമിമലയാളം”പരിപാടിയുടെ കർണ്ണാടക മേഖല ഉത്ഘാടനവും നാളെ കമ്മനഹള്ളിയില്‍.
ബെംഗളൂരു: കേരള സർക്കാർ മലയാളം മിഷൻ്റെ ഈ വർഷത്തെ കേരളപ്പിറവി ആചരണം ഭൂമി മലയാളം എന്ന പേരിൽ ലോകവ്യാപകമായി നടത്തുകയാണ്. കവി. കെ. സച്ചിദാനന്ദൻ തയ്യാറാക്കിയ ഭാഷാ പ്രതിജ്ഞ ലോകമൊട്ടുക്കുള്ള മലയാളം മിഷൻ സെൻററുകളിൽ ഒന്നു മുതൽ 11 വരെയുള്ള ദിവസങ്ങളിലായി വിദ്യാർത്ഥികളും അധ്യാപകരും ഭാഷാസ്നേഹികളും ഏറ്റുചൊല്ലും. പ്രളയാനന്തര നവകേരള നിർമ്മിതിയുടെ ഊർജം കൂടിയാണ് ഭൂമി മലയാളത്തിലൂടെ നാം പങ്കുവെയ്ക്കുന്നത്. ഈ പരിപാടിയുടെ കർണ്ണാടക മേഖല ഉദ്ഘാടനം നവംബർ 1 ഉച്ചകഴിഞ്ഞ് കൃത്യം മൂന്ന് മണിക്ക് ,സുവർണ്ണകർണ്ണാടക കേരള സമാജം ഈസ്റ്റ് സോണിന്റെ ആഭിമുഖ്യത്തിൽ ,…
Read Moreകടത്തിണ്ണകളില്‍ കിടന്നുറങ്ങുന്ന പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ബിബിഎംപി വീണ്ടും മുന്നിട്ടിറങ്ങുന്നു;20 ഇടങ്ങളില്‍ പുതിയ അഭയ കേന്ദ്രം നിര്‍മിക്കും.
ബെംഗളൂരു: വീടില്ലാത്ത നിരവധി പേര് കടത്തിണ്ണകളിലും റോഡ് സൈഡിലും കിടന്നു ഉറങ്ങുന്ന സാഹചര്യത്തില്‍ അവര്‍ക്ക് നഗരത്തില്‍ കുറഞ്ഞത് ഇരുപതു സ്ഥലത്ത് എങ്കിലും അഭയ കേന്ദ്രം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ബി ബി എം പി,ഒന്നര മാസത്തിനു ഉള്ളില്‍ പദ്ധതി നടപ്പില്‍ വരുത്താന്‍ ആണ് ശ്രമം. വീടില്ലാത്ത നൂറു കണക്കിന് ആളുകള്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങുമ്പോള്‍ ,അതില്‍ മാസം മൂന്നു പേരെങ്കിലും പ്രതികൂല കാലാവസ്ഥക്ക് എതിരെ മല്ലടിച്ച് മരിച്ചു പോകുന്നതായാണ് കണക്ക്.നിലവില്‍ നഗരത്തില്‍ നാല് അഭയ കേന്ദ്രങ്ങള്‍ മാത്രമാണ് ഉള്ളത് ,എന്നാല്‍ സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെ കണക്കു…
Read Moreരാജ്യത്ത് ഏറ്റവും അധികം കാപ്പി ഉത്പാദിപ്പിക്കുന്ന കുടഗില്‍ അടക്കം പ്രളയം നഷ്ട്ടപ്പെടുത്തിയത് 3000 കോടി.
ബെംഗളൂരു : പ്രളയം കാപ്പി ക്കര്ഷകരുടെ തലയ്ക്കു അടിക്കുകയായിരുന്നു;രാജ്യത്ത് ഏറ്റവും കൂടുതല്‍ കാപ്പി ഉത്പാദിപ്പിക്കുന്ന കുടഗ്,ഹസ്സന്,ചിക്കമഗലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാപ്പി കര്‍ഷകര്‍ക്ക് നഷ്ട്ടം 3000 കോടി രൂപ.കാപ്പി എസ്റ്റേറ്റുകള്‍ ,ഉടമകളുടെയും തൊഴിലാളികളുടെയും വീടുകള്‍ തുടങ്ങിയവയുടെ നാഷനഷ്ട്ടം കണക്കിലെടുത്താണ് നഷ്ട്ടം കണക്കാക്കിയത് എന്ന് കര്‍ണാടക പ്ലന്റെര്സ് അസോസിയേഷന് ചെയര്മാന് എച് ടി പ്രമോദ് അറിയിച്ചു. കുടഗിലെ എഴുപത് ശതമാനം തോട്ടങ്ങളെയും പ്രളയം ഭീകരമായി ബാധിച്ചു,രാജ്യത്തെ നാല്പതു ശതമാനം കാപ്പി കൊടുഗില്‍ നിന്നാണ് വരുന്നത്.
Read Moreമീടുവില്‍ സുപ്പര്‍ താരം അര്ജുന് കുടുങ്ങുമെന്ന് ഉറപ്പായി;വനിതാ കമ്മീഷന് സ്വമേധയ കേസെടുത്തു.
ബെംഗളൂരു : തമിഴ് സൂപ്പര്‍ താരം അര്ജുന് എതിരെ മലയാളിയും കന്നഡ സിനിമ നടിയുമായ ശ്രുതി ഹരിഹരന് നടത്തിയ മീ ടൂ ആരോപണത്തെ തുടര്‍ന്ന് വനിതാ കമ്മീഷന് സ്വമേധയ കേസ് എടുത്തു.15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ ടി സുനില്‍ കുമാറിനോട് വനിതാ കമ്മീഷന് അധ്യക്ഷ നാഗലക്ഷ്മി ഭായി ആവശ്യപ്പെട്ടു. വിസ്മയ എന്നാ ചിത്രത്തിന്റെ ഗാനചിത്രീകരണ റിഹെഴ്സലിനിടെ പിന്നീട് സെറ്റിലും അര്ജുന് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ശ്രുതി ഹരിഹരന്റെ ആരോപണം.കൂടെ കബ്ബന്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ ശ്രുതിക്ക്…
Read Moreലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു;നൂറ് കണക്കിന് നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഒരൊറ്റ രാജ്യമാക്കി മാറ്റാന്‍ മുന്നില്‍ നിന്ന് നയിച്ച സർദാർ വല്ലഭായ് പട്ടേലിന്റെ പേരില്‍ ഉയര്‍ന്ന “സ്ടാച്യു ഓഫ് യുണിറ്റി” പ്രതിമയുടെ ഉയരം 182 അടി.
ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ എന്ന് ഖ്യാതി നേടാനൊരുങ്ങുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 182 അടിയാണ് പ്രതിമയുടെ ഉയരം. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനമായ ഇന്ന് പ്രതിമ അനാച്ഛാദനം ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു. 177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിംഗ് ടെംപിൾ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് ഈ പ്രതിമ ഉയരത്തിൽ ഒന്നാമതായി തലയുയർത്തി നിൽക്കുന്നത്. 2389 കോടിയാണ് പ്രതിമാ നിർമ്മാണത്തിന് വന്നിരിക്കുന്ന ചെലവ്. ഗുജറാത്തിലാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന്…
Read Moreവിമാനത്താവളത്തിൽ നാലു കോടി രൂപയുടെ വന്‍ സ്വർണവേട്ട.
ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നാലു കോടി രൂപയുടെ സ്വർണവേട്ട. രണ്ടു ദിവസങ്ങളിലായി 102 സ്വർണ ബിസ്കറ്റുകളുമായി ആറു പേരാണ് പിടിയിലായത്. ഞായറാഴ്ച സിംഗപ്പൂരിൽ നിന്നെത്തിയ വിമാനത്തിൽ മ്യൂസിക് സിസ്റ്റത്തിൽ ഒളിപ്പിച്ച നിലയിലാണ് 100 ഗ്രാമിന്റെ 92 സ്വർണ ബിസ്കറ്റ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സിംഗപ്പൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത സ്വർണത്തിനു മൂന്നു കോടിയിലേറെ രൂപ വില മതിക്കും. ബെംഗളൂരു വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വർണവേട്ടയിലൊന്നാണിത്. മറ്റൊരു സംഭവത്തിൽ ബഹറിനിൽ നിന്നെത്തിയ അഞ്ചുപേരിൽ നിന്നായി 1.16 കിലോ സ്വർണം പിടിച്ചെടുത്തു. രണ്ട് സ്വർണ ബിസ്കറ്റ് വീതം ഓരോരുത്തരും…
Read Moreബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള മേല്‍പ്പാല നിര്‍മാണം മറന്നേക്കു:മുഖ്യമന്ത്രി.
ബെംഗളൂരു: ബന്ദിപ്പൂര്‍ വനമെഖലയിലൂടെ ഉള്ള നിര്‍ദിഷ്ട മേല്‍പ്പാല നിര്‍മാണത്തിന് അനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി ട്വീറ്റ് ചെയ്തു.ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്.സംസ്ഥാന സര്‍ക്കാര്‍ മേല്പ്പലത്തിനു അനുമതി നല്കി എന്നുള്ള പ്രചരണം തെറ്റാണു എന്നും അദ്ദേഹം അറിയിച്ചു. ബന്ദിപ്പൂരില്‍ രാത്രിയാത്ര നിരോധനം പിന്‍വലിക്കരുത് എന്നും മേല്‍പ്പാല നിര്‍മാണത്തിന് അനുമതി നല്‍കരുത് എന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ തുടരുന്നതിന് ഇടയിലാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം ട്വിട്ടെരില്‍ വന്നത്.
Read Moreജാലഹള്ളി ക്രോസ്സിലെ ഗതാഗതക്കുരുക്ക് ഇനി സ്വപ്നം മാത്രം;47 കോടി രൂപ ചെലവില്‍ അടിപ്പാത നിര്‍മിക്കാന്‍ അനുമതി.
ബെംഗളൂരു: തുമുക്കുരു റോഡിനെയും പീനിയ ഇന്ടസ്ട്രിയല് ഏരിയയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന നാല്‍കവലയായ ജാലഹള്ളി ക്രോസ്സില്‍ ഇപ്പോഴുള്ള വാഹന ത്തിരക്കിന് ശാശ്വത പരിഹാരം,ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിനു സമീപത്ത് നിന്ന് ആരംഭിച്ച് പീനിയ സെക്കന്റ് സ്റ്റേജിനെ ബന്ധിപ്പിക്കുന്ന തരത്തില്‍ നാല്പത്തി ഏഴു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അടിപാത നിര്‍മിക്കാന്‍ ഒടുവില്‍ ബിബിഎംപി അനുമതി നല്കി. ഇതേ തുടര്‍ന്ന് ലഗ്ഗരെ,ഗംഗമ്മ സര്‍ക്കിള്‍,വിദ്യാരണ്യ പുര,പീനിയ ഇന്ടുസ്ട്രീസ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സിഗ്നല്‍ കാത്ത് കിടക്കേണ്ടി വരില്ല,ഭൂമി ഏറ്റെടുക്കുമ്പോള്‍ 39 കെട്ടിടങ്ങള്‍ പൊളിച്ചു മറ്റെണ്ടാതായി വരും.സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി…
Read More