വിമാനത്താവളത്തിൽ നാലു കോടി രൂപയുടെ വന്‍ സ്വർണവേട്ട.

ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നാലു കോടി രൂപയുടെ സ്വർണവേട്ട. രണ്ടു ദിവസങ്ങളിലായി 102 സ്വർണ ബിസ്കറ്റുകളുമായി ആറു പേരാണ് പിടിയിലായത്. ഞായറാഴ്ച സിംഗപ്പൂരിൽ നിന്നെത്തിയ വിമാനത്തിൽ  മ്യൂസിക് സിസ്റ്റത്തിൽ ഒളിപ്പിച്ച നിലയിലാണ് 100 ഗ്രാമിന്റെ 92 സ്വർണ ബിസ്കറ്റ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സിംഗപ്പൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്തു.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

പിടിച്ചെടുത്ത സ്വർണത്തിനു മൂന്നു കോടിയിലേറെ രൂപ വില മതിക്കും. ബെംഗളൂരു വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വർണവേട്ടയിലൊന്നാണിത്. മറ്റൊരു സംഭവത്തിൽ ബഹറിനിൽ നിന്നെത്തിയ അഞ്ചുപേരിൽ നിന്നായി 1.16 കിലോ സ്വർണം പിടിച്ചെടുത്തു. രണ്ട് സ്വർണ ബിസ്കറ്റ് വീതം ഓരോരുത്തരും ബാഗിലെ വസ്ത്രത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts