ബെംഗളൂരു : മുന്‍ പ്രധാനമന്ത്രി എച് ഡി ദേവഗൌഡക്ക് സംസ്ഥാന സര്‍ക്കാരിന്റെ മഹര്‍ഷി വാല്മീകി അവാര്‍ഡ്,നാളെ വാല്മീകി ജയന്തി ദിനത്തില്‍ വിധാന്‍ സൌധയില്‍ നടക്കുന്ന ചടങ്ങില്‍ മകനും മുഖ്യമന്ത്രിയുമായ എച് ഡി കുമാരസ്വാമി അവാര്‍ഡ് സമ്മാനിക്കും.പട്ടിക ജാതി/വര്‍ഗ വിഭാഗത്തെ മുന്‍ ശ്രേണിയിലേക്ക് നയിച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് ദേവ ഗൌഡ ക്ക് അവാര്‍ഡ് സമ്മാനിക്കുന്നത്.
സംസ്ഥാന സോഷ്യല്‍ വെല്‍ഫയര്‍ മന്ത്രി പ്രിയങ്ക ഘര്‍ഗെ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്,ദേവഗൌഡയുടെ പദ്മനാഭ നഗറിലുള്ള വസതിയില്‍ സന്ദര്‍ശിച്ച് മന്ത്രി അവാര്‍ഡ് സ്വീകരിക്കാന്‍ ക്ഷണിച്ചു.
കര്‍ണാടക റിട്ടയേര്‍ഡ ഹൈക്കോടതി ജഡ്ജി എന്‍ എച് നഗമോഹന്റെ നേതൃത്വത്തില്‍ ഉള്ള കമ്മിറ്റി ആണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.രാമായണം രചിച്ച മഹര്‍ഷി വാല്മീകിയുടെ ജന്മദിനമാണ് വാല്മീകി ജയന്തിയായി സംസ്ഥാന സര്‍ക്കാര്‍ ആഘോഷിക്കുന്നത്.
കര്‍ണാടകയുടെ പതിനാലാമത്തെ മുഖ്യമന്ത്രി ആയിരുന്നു സ്വാതന്ത്ര്യ സമര സേനാനി കൂടി അയ എച് ഡി ദേവഗൌഡ,ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രധാനമന്ത്രി ആയിരുന്ന അദ്ദേഹം 1996 ജൂണ്‍ മുതല്‍ 1997 ഏപ്രില്‍ വരെ പ്രധാനമന്ത്രി ആയി തുടര്‍ന്ന്.നിലവില്‍ ഹസന്‍ ജില്ലയില്‍ നിന്നുള്ള ലോകസഭ അംഗം ആണ്.മൂത്ത മകന്‍ എച് ഡി രേവണ്ണ പി ഡബ്ലു ഡി മന്ത്രി ആണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.