ബെംഗളൂരു : പതിവു ചായങ്ങൾക്കു പകരം ടൈൽസും ചിപ്സും ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്ത മ്യൂറൽ സൃഷ്ടികളുമായി മലയാളി കലാകാരന്റെ പ്രദർശനം. പാലക്കാട് പല്ലശന സ്വദേശി ക്രിസ്റ്റഫറിന്റെ ‘ഫ്ലീറ്റിങ് തോട്ട്സ്’ ആണ് കുമാരകൃപ റോഡിലെ കർണാടക ചിത്രകലാ പരിഷത്തിൽ എത്തുന്നവരെ ആകർഷിക്കുന്നത്.
ഇരുപതോളം മ്യൂറലുകൾക്കു പുറമെ 19 ഓയിൽ പെയിന്റിങ്ങും പ്രദർശനത്തിലുണ്ട്. അഞ്ചാം തവണയാണ് ബെംഗളൂരുവിൽ പ്രദർശനം നടത്തുന്നതെന്നു ക്രിസ്റ്റഫർ പറഞ്ഞു. റിസറക്ഷൻ പള്ളി വികാരി ഫാ. ജോൺ സോളമൻ ഉദ്ഘാടനം ചെയ്തു. ഈ മാസം 10 വരെ ദിവസവും രാവിലെ 10.30 മുതൽ രാത്രി ഏഴു വരെയാണു പ്രദർശനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.