ഐഎസ്എല്ലിന്റെ അഞ്ചാം സീസണില്‍ ഹോംഗ്രൗണ്ടിലെ ആദ്യ കളിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുംബൈ സിറ്റി 1-1നു പിടിച്ചുകെട്ടി. 1-0ന്റെ വിജയമുറപ്പിച്ച് ആഹ്ലാദനൃത്തം ചവിട്ടിയ സ്റ്റേഡിയത്തിലെ പതിനായിരത്തോളം ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരെ നിശബ്ധരാക്കിയാണ് മുംബൈ ഇഞ്ചുറിടൈമില്‍ സമനില ഗോള്‍ പിടിച്ചുവാങ്ങിയത്. 35വാര അകലെ നിന്നും പകരക്കാരനായി ഇറങ്ങിയ പ്രാഞ്ചല്‍ ഭൂമിച്ച് നേടിയ വണ്ടര്‍ ഗോളിനു മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധീരജ് സിങ് നിസ്സഹായനായി. നേരേേത്ത ഒന്നാംപകുതിയുടെ 24ാം മിനിറ്റില്‍ ഹോളിചരണ്‍ നര്‍സറെയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളിയില്‍ മുന്നിലെത്തിയത്. സമനില വഴങ്ങേണ്ടിവന്നെങ്കിലും ഓരോ ജയവും സമനിലയുമടക്കം നാലു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ലീഗില്‍…
Read MoreDay: 5 October 2018
വൈകിയെങ്കിലും പൂജ സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കേരള ആര്‍ടിസിയും;ആദ്യ ഘട്ടത്തില്‍ 7 സര്‍വീസുകള്‍;തിരക്ക് കൂടുന്നതിന് അനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിക്കും.
ബെംഗളൂരു: കര്‍ണാടക ആര്‍ ടിസി യും റെയില്‍വേ യും സ്പെഷ്യല്‍ സെര്‍വീസുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും പൂജ സ്പെഷ്യല്‍ സെര്‍വീസുകളുമായി മലയാളികളുടെ പൂജ-ദസറ അവധി ആഘോഷകരമാക്കാന്‍ കേരള ആര്‍ ടി സിയും സ്പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തില്‍ ഏറണാകുളം,കോട്ടയം,തൃശൂര്‍,കോഴിക്കോട്,പയ്യന്നൂര്‍,കണ്ണൂര്‍ എന്നിവിടങ്ങളിലേക്കായി ഏഴു സര്‍വീസുകള്‍ ആണ് പ്രഖ്യാപിച്ചത്.ടിക്കറ്റ് കള്‍ തീരുന്ന മുറക്ക് കൂടുതല്‍ സെര്‍വീസുകള്‍ പ്രഖ്യാപിക്കുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.ഈ മാസം 16 മുതല്‍ 22 വരെയാണ് സ്പെഷ്യല്‍ സര്‍വീസുകള്‍ ഉള്ളത്. keralartc.in,redbus.in എന്നീ പോര്ട്ടലുകളിലൂടെയും മൈസുരു റോഡ് സാറ്റലൈറ്റ് ബസ്…
Read Moreവീഡിയോ: ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത് കേരളത്തിന്‍റെ ഹീറോസിന് വേണ്ടി!
കൊച്ചി: ഐഎസ്എൽ ഫുട്ബോൾ അഞ്ചാം സീസണിലെ ആദ്യ ഹോംമാച്ചിന് ബ്ലാസ്റ്റേഴ്സ് ഇന്ന് ബൂട്ടുകെട്ടുകയാണ്. ഗ്യാലറിയില്‍ നിറഞ്ഞിരിക്കുന്ന മഞ്ഞപടയുടെ ആവേശവും കയ്യടിയുമാണ് എന്നും ബ്ലാസ്റ്റേഴ്സിന്‍റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നത്. എന്നാല്‍, ഇന്ന് കലൂര്‍ സ്‌റ്റേഡിയത്തിലെ കിക്കോഫിന് മുമ്പ് ഗ്യാലറി എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത് ബ്ലാസ്റ്റേഴ്സിന് വേണ്ടിയാകില്ല. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിട്ടപ്പോള്‍ കേരളത്തെ കൈപിടിച്ചുയര്‍ത്തിയ സൂപ്പര്‍ ഹീറോസായിരിക്കും ഇന്ന് നടക്കുന്ന മത്സരത്തിലെ താരങ്ങള്‍. പ്രളയത്തില്‍ നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ മത്സ്യബന്ധന തൊഴിലാളികളെ ബ്ലാസ്റ്റേഴ്സ് ഇന്ന് ആദരിക്കും. പ്രത്യേക ജെഴ്‌സിയണിഞ്ഞാകും കേരളത്തിലെ മത്സ്യബന്ധന തൊഴിലാളികളെ ടീമംഗങ്ങള്‍ ആദരിക്കുക.…
Read Moreസ്വവർഗ്ഗാനുരാഗികളുടെ പ്രണയ൦: കാ ബോഡിസ്കേപ്സ് ഇന്ന് മുതല്‍ തീയറ്ററുകളില്‍!
കോഴിക്കോട്: സ്വവർഗ്ഗാനുരാഗികളായ യുവാക്കളുടെ പ്രണയ കഥ പറയുന്ന കബോഡിസ്കേപ്സ് ഇന്ന് മുതല്‍ തീയറ്ററുകളില്‍. പപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിന് ശേഷം ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാ ബോഡിസ്‌കേപ്സ്. അമിതമായ ലൈംഗികതയും അശ്ലീലതയും കാരണം സെന്‍സര്‍ബോര്‍ഡ് ബാന്‍ ചെയ്ത ചിത്രത്തിന് ഹൈക്കോടതിയാണ് ഗ്രീന്‍ സിഗ്നല്‍ കാണിച്ചത്. സ്വവര്‍ഗ്ഗ ലൈംഗികത, സ്ത്രീ സ്വയംഭോഗം, സ്ത്രീകള്‍ക്കെതിരെയുള്ള അശ്ലീല പരാമര്‍ശം ഇവ തുറന്നു കാട്ടുന്ന പോസ്റ്ററുകളും ഗേ പരാമര്‍ശവും കൊണ്ട് നിറഞ്ഞതിനാല്‍ ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട ചിത്രമാണ് കാ ബോഡിസ്‌കേപ്സ്. എന്നാല്‍, ആശയപ്രകാശനത്തിനുള്ള മാധ്യമം കൂടിയാണ് സിനിമയെന്നും…
Read Moreചിറക് വിരിക്കാനൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം; ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന്
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡി.ജി.സി.എ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ഘാടന തിയതി നിശ്ചയിച്ചത്. എന്നാല്‍ ആര് ഉദ്ഘാടനം ചെയ്യും എന്ന് തീരുമാനിച്ചിട്ടില്ല. 2,300 ഏക്കറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്. നിലവിലുള്ള 3,050 മീറ്റര്‍ റണ്‍വേ 4,000 മീറ്ററായി നീട്ടാന്‍ നടപടികള്‍ ആരംഭിച്ചു. യാത്രക്കാര്‍ക്കുളള ടെര്‍മിനല്‍ ബില്‍ഡിംഗിന്‍റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുളള അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്സ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. 24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ്…
Read Moreപൂജ അവധിക്ക് നാട്ടില്‍ പോകാന്‍ വേണ്ടി പ്രഖ്യാപിച്ച ബാംഗ്ലൂര്‍-ഏറണാകുളം ട്രെയിനില്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു;സ്ലീപ്പര്‍ ക്ലാസ്സില്‍ അഞ്ഞൂറില്‍ അധികം ടിക്കെറ്റുകള്‍ ലഭ്യം.
ബെംഗളൂരു : പൂജ അവധിക്ക് നാട്ടില്‍ പോകാന്‍ വേണ്ടി പ്രഖ്യാപിച്ച സ്പെഷ്യല്‍ ട്രെയിനില്‍ ബുക്കിംഗ് ആരംഭിച്ചു.സ്ലീപ്പര്‍ ക്ലാസില്‍ 500 ല്‍ അധികം ടിക്കെറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്.ഈ മാസം 16 ന് യെശ്വന്ത്പുരയില്‍ നിന്ന് രാത്രി 10:45 ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ അടുത്ത ദിവസം ഉച്ചയോടെ ഏറണാകുളം ജന്‍ഷനില്‍ എത്തും. നവംബർ 13 വരെ എല്ലാ ചൊവ്വാഴ്ചകളിലും ബെംഗളൂരുവിൽനിന്ന് സർവീസുണ്ടാകും. തിരിച്ച് എറണാകുളത്തുനിന്ന് ബുധനാഴ്ച പുറപ്പെടും. അവധിയോടനുബന്ധിച്ച് നാട്ടിൽ പോകാൻ ടിക്കറ്റ് ലഭിക്കാതിരുന്ന നിരവധി യാത്രക്കാർക്ക് ആശ്വാസമാകും പ്രത്യേക തീവണ്ടി. 16-ന് രാത്രി 10.45-ന്…
Read Moreവീഡിയോ: പ്രിയ വാര്യരുടെ പുതിയ പരസ്യ൦: ട്രോളുകളുടെയും ഡിസ്ലൈക്കുകളുടെയും പൂരം!
ഹൈദരാബാദ്: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാറ് ലവ്വിലെ ഒരൊറ്റ സീനിലൂടെ കയ്യടി നേടിയ താരമാണ് പ്രിയാ വാര്യര്‍. എന്നാല്‍, പതിയെ താരത്തോടുള്ള ആരാധന പ്രേക്ഷകര്‍ക്ക് നഷ്ടപ്പെടുകയും ദേഷ്യ൦ കൂടുകയും ചെയ്തു. ഒരു പ്രമുഖ ചാനലിലെ അവാര്‍ഡ് ദാന ചടങ്ങില്‍ ഡ്രസ് ഉയര്‍ത്തി പിടിക്കാന്‍ സഹായികളുമായി പ്രിയ എത്തിയത് മുതലാണ് പ്രേക്ഷകര്‍ക്ക് പ്രിയയോടുള്ള ദേഷ്യം കൂടിയത്. പിന്നീടങ്ങോട്ട് പ്രിയയ്ക്ക് ഡിസ്ലൈക്കുകളും ട്രോളുകളും മാത്രമായിരുന്നു പ്രേക്ഷകരുടെ സമ്മാനം. അവസാനമായി പുറത്തിറങ്ങിയ ”ഫ്രീക്ക് പെണ്ണേ” എന്ന ഗാനത്തിനും ഡിസ്ലൈക്കുകളുടെയും ട്രോളുകളുടെയും പൂരമായിരുന്നു. താരം അഭിനയിച്ച മഞ്ചിന്‍റെ പരസ്യവും…
Read Moreമുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു; ചെറുതോണിയില്‍ ഷട്ടറുകള്‍ തുറന്നേക്കും
മുല്ലപ്പെരിയാര്‍: വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 131.3 അടിയായി ഉയര്‍ന്നു. ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവ് വര്‍ധിച്ചു. സെക്കന്‍ഡില്‍ ഒഴുകിയെത്തുന്നത് 7000 ഘനയടി വെള്ളം. തമിഴ്‌നാട് കൊണ്ടുപോകുന്നത് 1620 ഘനയടി വെള്ളം. ഷട്ടറുകള്‍ തുറക്കുന്ന കാര്യം ജില്ലാ ഭരണകൂടം പരിഗണിക്കുന്നു. കുറഞ്ഞ അളവിലാകും ജലം പുറത്തേക്ക് വിടുക. നീണ്ടകരയില്‍ നിന്ന് പോയ നൂറോളം മത്സ്യബന്ധന ബോട്ടുകള്‍ തിരിച്ചെത്തിയിട്ടില്ല. പത്ത് ദിവസം മുമ്പ് വരെ മത്സ്യബന്ധനത്തിന് പോയ ബോട്ടുകളാണ് തിരിച്ചെത്താനുള്ളത്. ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ 40 സെന്റീമാറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം.…
Read Moreബിബിഎംപി ഡെപ്യൂട്ടി മേയര്‍ രമീള ഉമാശങ്കര്‍ അന്തരിച്ചു;വിടപറഞ്ഞത് കഴിഞ്ഞ ആഴ്ച നടന്ന തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനാരോഹണം ചെയ്ത ജെഡിഎസ് വനിതാ നേതാവ്.
ബെംഗളൂരു : ബി ബി എം പി ഡെപ്യൂട്ടി മേയര്‍ രമീള ഉമാശങ്കര്‍ അന്തരിച്ചു,ഇന്ന് രാവിലെ അസ്വസ്ഥത തോന്നി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആണ് മരണം സ്ഥിരീകരിച്ചത്,ഹൃദയാഘാതമാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം.തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് രമീള ഉമാശങ്കര്‍ ഡെപ്യൂട്ടി മേയറായി ചുമതല ഏറ്റത്. മുഖ്യമന്ത്രി കുമാരസ്വാമി അനുശോചനം അറിയിച്ചു.
Read Moreസന്തോഷ വാർത്ത! ബെംഗളൂരു മലയാളികൾക്ക് റെയിൽവേയുടെ സമ്മാനം;ഏറ്റവും തിരക്കുള്ള വെള്ളിയാഴ്ചകളിൽ “ഹംസഫർ എക്സ്പ്രസ് “കൊച്ചുവേളി വരെ;പ്രതിദിനമാക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി കണ്ണന്താനം.
ബെംഗളൂരു∙ കൊച്ചുവേളി –ബാനസവാടി ദ്വൈവാര ഹംസഫർ എക്സപ്രസ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം 20നു തിരുവനന്തപുരത്ത് ഉൽഘാടനം ചെയ്യും.തിരുവനന്തപുരം– ബെംഗളൂരു സെക്ടറിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കേണ്ടതിന്റെ ആവശ്യകത റെയിൽവേയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നും പ്രതിദിന ട്രെയിനിനായി ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം അറിയിച്ചു. 2014ൽ പ്രഖ്യാപിച്ച തിരുവനന്തപുരം ബെംഗളൂരു ട്രെയിനാണു നാലു വർഷത്തെ കാത്തിരപ്പിനൊടുവിൽ സർവീസ് ആരംഭിക്കുന്നത്.പ്രതിദിനം 600 ബസുകളാണു കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കു സർവീസ് നടത്തുന്നതെന്നത് ഈ റൂട്ടിലെ യാത്രക്കാരുടെ എണ്ണത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. പുതിയ ട്രെയിൻ ഓടിക്കാനുള്ള റെയിൽവേയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി…
Read More