ബെംഗളൂരു : സ്വകാര്യ കമ്പനി ജീവനക്കാരൻ രാത്രി സൗഹൃദത്തിനായി വിളിച്ച സ്ത്രീ രണ്ടുലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി കടന്നു കളഞ്ഞു. കഴിഞ്ഞ ദിവസം ഫ്ലാറ്റിലേക്കു കൂട്ടിക്കൊണ്ടുവന്ന ശേഷം സ്ത്രീക്കൊപ്പം മദ്യപിച്ചതായി യുവാവിന്റെ പരാതിയിൽ പറയുന്നു. അതിനുശേഷം ഉറങ്ങിപ്പോയി.
പുലർച്ചെ രണ്ടിന് എഴുന്നേൽക്കുമ്പോൾ സ്ത്രീയെ കാണാനില്ലായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഏഴുപവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസ്സിലായത്.
ഒരു വെബ്‌സൈറ്റിൽ നിന്നാണ് സ്ത്രീയുടെ ഫോൺ നമ്പർ കിട്ടിയതെന്നും എന്നാൽ മറ്റു വിശദാംശങ്ങൾ അറിയിച്ചില്ലെന്നും ഇയാൾ അറിയിച്ചതിനെ തുടർന്നു വെബ്സൈറ്റ് കേന്ദ്രീകരിച്ച് പൊലീസ്
അന്വേഷണം ആരംഭിച്ചു.