ചോദിക്കാനാരുമില്ല, മലയാളികൾക്കിടയിൽ ഒരുമയുമില്ല,ഓണത്തിന് ശേഷം പൂജക്കും മലയാളികളുടെ “കഴുത്തറക്കാൻ”സ്വകാര്യ ബസുകൾ:എറണാകുളത്തേക്ക് 3700 രൂപ,കോഴിക്കോട്ടേക്ക് 2700!

ബെംഗളൂരു : റയിൽവേയുടെ നിസ്സഹകരണവും മലയാളികളുടെ ഒരു മയില്ലായ്മയും ചൂഷണം ചെയ്യുന്ന ഒരു വിഭാഗമുണ്ട് നഗരത്തിൽ അവരാണ് സ്വകാര്യ ബസ് ഉടമകൾ.ഓണമോ മറ്റ് ഉൽസവങ്ങളോ വരുമ്പോൾ അവർ ബസ് നിരക്ക് വലിയ രീതിയിൽ ഉയർത്തും ,ആർക്കും പരാതിയില്ല. സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കാൻ റെയിൽവേയും മുതിരാറില്ല ,പ്രഖ്യാപിച്ചാൽ തന്നെ കഴിഞ്ഞ ഓണത്തിന്റെ പോലെ ഒരു മണിക്കൂർ മുമ്പെ മാത്രം. സ്വകാര്യ ബസുകാരും റയിൽവേ ഉദ്യോഗസ്ഥരും തമ്മിലുള്ള “അന്തർധാര ” സജീവമാണെന്നാണ് പൊതുജന സംസാരം. ഓണക്കാലത്തേതിനു സമാനമായി പൂജ അവധിക്കും കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളിൽ കൊള്ളനിരക്ക്. അടുത്ത…

Read More

ഓടുന്ന ട്രെയിനിനുള്ളിൽ യുവതിയുടെ ഇത് രണ്ടാം പ്രസവം!

ബെളഗാവി: ഓടുന്ന ട്രെയിനിനുള്ളിൽ യുവതിയുടെ ഇത് രണ്ടാം പ്രസവം. കോലാപൂർ താലൂക്കിലെ യെല്ലവ്വ മയൂർ ഗെയ്ക്ക്‌വാദ് എന്ന 23 കാരിയാണ് രണ്ടുവർഷത്തിനിടെ രണ്ടു കുഞ്ഞുങ്ങൾക്ക് ട്രെയിനിനുള്ളിൽ ജൻമം നൽകിയത്. മൂന്നാമത്തെ പ്രസവത്തിനായി കോലപൂരിലെ വാടക വീട്ടിൽ നിന്ന് റായ്ബാഗിലെ സ്വന്തം വീട്ടിലേക്ക് പോകുവാൻ വേണ്ടിയാണ് യെല്ലവ്വ, ഹരിപ്രിയ എക്സ്പ്രസിൽ കയറിയത്. ട്രെയിൻ മഹാരാഷ്ട്ര അതിർത്തിയിലെ ചിഞ്ചാലി റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോൾ യെല്ലവ്വക്ക് പ്രസവവേദന അനുഭവപ്പെട്ടു. തുടർന്ന് കോച്ചിലെ യാത്രക്കാരെ ഒഴിവാക്കി വനിതാ യാത്രക്കാർ ചേർന്ന് പ്രസവത്തിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. റായ്ബാഗ് സ്റ്റേഷനിൽ നിന്ന് ആംബുലൻസിൽ യെല്ലവ്വയേയും ആൺകുഞ്ഞിനേയും സമീപത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ചു.അമ്മയും…

Read More

ഗൗരി-ഗണേശ ഹബ്ബക്ക് ഒരുങ്ങി ഉദ്യാനനഗരവും കൊട്ടാര നഗരവും.

ബെംഗളൂരു -മൈസൂരു: ബുധൻ,വ്യാഴം ദിവസങ്ങളിലായി നടക്കുന്ന ഗൗരി-ഗണേശപൂജകൾക്കായി സാധനസാമഗ്രികൾ വാങ്ങാൻ നഗരത്തിലെ വിപണികളിൽ വൻതിരക്ക്. പൂക്കളും പച്ചക്കറികളും വാഴനാമ്പും തുണിത്തരങ്ങളും വാങ്ങാൻ നഗരത്തിന് പുറത്തുനിന്നും മറ്റും അനേകായിരം പേരാണ് ചൊവ്വാഴ്ച എത്തിയത്. വിനായകചതുർഥിയുടെ തലേന്നാളാണ് ഗൗരീപൂജ നടത്തുന്നത്. ബുധനാഴ്ച രാവിലെ 5.25-നും 7.52-നുമിടയ്ക്കാണ് ഗൗരീപൂജ നടത്തേണ്ട മുഹൂർത്തം. ഗണപതിയുടെ മാതാവായ പാർവതിയെ പൂജിക്കുന്ന ആഘോഷമുള്ളത് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ്. സ്ത്രീകൾ ദാമ്പത്യജീവിതത്തിലെ ശ്രേയസ്സിനായി സ്വർണഗൗരി വ്രതം അനുഷ്ഠിക്കുന്നു. ഗണപതിയുടെ മാതാവായ ഗൗരി ഈ ദിവസം ഗൃഹത്തിലെത്തുമെന്നാണ് വിശ്വാസം. ഗണപതിവിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്ന ഗണേശോത്സവം വ്യാഴാഴ്ചയാണ്. സംസ്ഥാന…

Read More

മുൻപ് ഒന്നിച്ച് ജീവിച്ചിരുന്ന ഉത്തരേന്ത്യൻ യുവതിയെ ഫ്ലാറ്റിൽ വിളിച്ചു വരുത്തി മാനഭംഗത്തിനിരയാക്കിയ മലയാളി ടെക്കി അറസ്റ്റിൽ.

ബെംഗളൂരു : മുൻകാമുകിയെ ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്തുവെന്ന പരാതിയിൽ ഐടി ജീവനക്കാരനായ മലയാളി പിടിയിൽ മാറത്തഹള്ളിക്കു സമീപം താമസിക്കുന്ന പ്രവീണിനെയാണ് എച്ച്എഎൽ പൊലീസ് അറസ്റ്റ് ചെയ്തത്.  ഗുരുഗ്രാമിൽനിന്നുള്ള യുവതിയും പ്രവീണും ഒരു കമ്പനിയിലാണ് ജോലി ചെയ്തിരുന്നതെന്നു പൊലീസ് പറഞ്ഞു. സൗഹൃദത്തിലായ ഇരുവരും ഒരുമിച്ചായിരുന്നു താമസം. പിന്നീട് പിരിഞ്ഞെങ്കിലും സൗഹൃദം നിലനിർത്തി. പേയിങ് ഗെസ്റ്റായി താമസം മാറിയ യുവതിയെ, പാഴ്സൽ വന്നിട്ടുണ്ടെന്നു വിശ്വസിപ്പിച്ചാണ് കഴിഞ്ഞദിവസംവിളിച്ചുവരുത്തിയത്. യുവതിയുടെ പരാതിയെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇരുവരെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രവീണിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Read More

കൊള്ളലാഭം കൊയ്യുന്ന ആശുപത്രികള്‍ക്ക് പൂട്ടുവീഴും

രോഗികളുടെമേല്‍ കൊള്ളലാഭം കൊയ്യുന്ന ആശുപത്രികള്‍ക്ക് പൂട്ടിടാനുള്ള നീക്കവുമായി കേന്ദ്രം. രോഗികളുടെ അവകാശ സംരക്ഷണം ലക്ഷ്യംവെയ്ക്കുന്ന അവകാശപത്രിക പ്രാബല്യത്തിലാകുന്നതോടെയാണ് അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന ആശുപത്രികള്‍ക്ക് പൂട്ട്‌ വീഴുന്നത്. പത്രികയിലെ കരടിലെ 11-ാം വ്യവസ്ഥയനുസരിച്ച് മരുന്നു വാങ്ങാനും പരിശോധന നടത്താനും രോഗിക്ക് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാം. ആശുപത്രികൾക്ക് പുറമേ കൊള്ളലാഭം കൊയ്യുന്ന ഫാർമസികൾ, ലാബുകൾ എന്നിവയെക്കൂടി നിയന്ത്രിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് വ്യവസ്ഥ പ്രാബല്യത്തിലാക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനുവേണ്ടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ രോഗികളുടെ അവകാശപത്രികയുടെ കരട് പുറത്തിറക്കി. ഡോക്ടർമാർക്കോ ആശുപത്രിയധികൃതർക്കോ ഫാർമസികളെയും ലാബുകളെയും ശുപാർശ ചെയ്യാനോ മരുന്നും പരിശോധനയും…

Read More

ഹരിശ്രീ അശോകന്റെ ആദ്യ സംവിധാന സംരംഭമായ”ഏൻ ഇന്റർ നാഷണൽ ലോക്കൽ സ്റ്റോറി”ചിത്രീകരണം ആരംഭിച്ചു;നായിക ബെംഗളൂരു മലയാളിയായ സുരഭി.

മലയാള സിനിമയിലെ കോമഡിയുടെ രാജാവിന് ഇനി ഒരു പൊൻതൂവൽ കൂടി. എസ്.സ്‌ക്വയർ സിനിമാസിന്റെ ബാനറിൽ എം.ഷിജിത്, ഷഹീർ ഖാൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’ എന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് പ്രമുഖ ചലച്ചിത്ര താരം ഹരിശ്രീ അശോകൻ ആണ്..32 വർഷമായി മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അശോകൻ പുതിയ മേഖലയിലേക്ക് ചുവടു വെയ്ക്കുന്നത് കാത്തിരിക്കുകയാണ് മലയാള സിനിമാ ലോകം. ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ തുടങ്ങി ‘തേനീച്ചയും പീരങ്കി പടയും’ എന്ന ചിത്രത്തിൽ എത്തി നിൽക്കുന്നു അദ്ദേഹത്തിന്റെ അഭിനയ ജീവിതം.…

Read More

വീഡിയോ: ആദ്യം തോക്ക് കൈവിട്ടു പോയി, പിന്നീട് പാന്‍റും!

കൊളറാഡോ: തോക്കുമായി ഒരു മോഷ്ടാവ് വന്നാല്‍ ആരായാലും കയ്യിലുള്ളതെല്ലാം കൊടുത്തു പോകും.  ഒരുപക്ഷെ മോഷ്ട്ടിക്കാന്‍ വരുന്ന കള്ളന്‍റെ തോക്ക് കൈവിട്ടു പോയാല്‍ എന്താകും അവസ്ഥ? ഒന്നുകില്‍ ആളുകള്‍ അയാളെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കും. അല്ലെങ്കില്‍ ജീവനും കൊണ്ട് കള്ളന്‍ ഓടി രക്ഷപ്പെടും. അടുത്തിടെ, അമേരിക്കന്‍ പോലീസ് ഇത്തരത്തിലൊരു വീഡിയോ പുറത്തുവിട്ടു. കവര്‍ച്ച നടത്താനായി കള്ളന്‍ തോക്കുമായെത്തുന്നതും ആ തോക്ക് തന്നെ കള്ളന് പണിയായി മാറുന്നതുമാണ് വീഡിയോ. അറോറയിലെ സിഗരറ്റ് കടയില്‍ തൊപ്പിയും കണ്ണടയും ഒക്കെ വെച്ച് സൂപ്പര്‍ ലുക്കിലാണ് കള്ളനെത്തിയത്. കടയുടെ മുന്‍പിലൂടെ അങ്ങോട്ടും…

Read More

മോമോ ഗയിം: ജാഗ്രതയുമായി കേന്ദ്ര മന്ത്രാലയം.. കുട്ടികളെ ബോധവത്കരിക്കൂ.. വാട്‌സാപ്, ഫേസ്ബുക്ക്‌, യൂട്യുബ് എന്നിവ വഴി മോമോ ഗയിം പ്രചരിക്കുന്നു.

ന്യൂഡല്‍ഹി: മോമോ ചലഞ്ചിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. കളിക്കുന്നവരെ മാനസികാഘാതത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന ഈ ഗെയിം കുട്ടികള്‍ക്കിടയില്‍ പ്രചരിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്ന് മന്ത്രാലയം സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടു. സ്‌കൂളുകളിലും കോളേജുകളിലും ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നോട്ടീസ് ഇറക്കണം. യു.ജി.സി, സിബിഎസ്ഇ, എ.ഐ.സി.ടി.ഇ എന്നിവിടങ്ങളില്‍ നോട്ടീസ് പുറപ്പെടുവിക്കും. വാട്സാപ്പ് വഴിയാണ് ഗെയിം പ്രധാനമായും പ്രചരിക്കുന്നത്. എന്നിങ്ങനെ ഗെയിമിന്‍റെ അപകട സാധ്യത വ്യക്തമാക്കിക്കൊണ്ട് ഐ.ടി മന്ത്രാലയം നേരത്തെ മാനവശേഷി മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ബ്ലൂവെയിലിന് സമാനമായ വെല്ലുവിളികളാണ് മോമോയിലുമുള്ളത്. ഗെയിം കളിക്കാന്‍ ക്ഷണിച്ചുകൊണ്ടു…

Read More

നഗരത്തിൽ അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങളിൽ താരമായി കാളവണ്ടികൾ

ബെംഗളൂരു: നഗരത്തിൽ അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങളിൽ താരമായത് കാളവണ്ടികൾ. കോൺഗ്രസിനും ജെഡിഎസിനും പുറമെ കന്നഡ അനുകൂല സംഘടനകളും കാളവണ്ടിയിലാണ് പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്. കർണാടക പിസിസിയുടെ നേതൃത്വത്തിൽ മൈസൂർ ബാങ്ക് സർക്കിൾ, ടൗൺ ഹാൾ, കോർപറേഷൻ സർക്കിൾ എന്നിവിടങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയത്.

Read More

ഗതാഗതക്കുരുക്കില്ലാത്ത ബെംഗളൂരു നഗരത്തിന്റെ ട്രാഫിക് മാപ്പ് പങ്കുവച്ച് എസിപി!

ബെംഗളൂരു: ബന്ദ് ദിനത്തിൽ ഗതാഗതക്കുരുക്കില്ലാത്ത ബെംഗളൂരു നഗരത്തിന്റെ ട്രാഫിക് മാപ്പ് പങ്കുവച്ച് എസിപി ആർ.ഹിതേന്ദ്ര. 99% റോഡുകളിലും ഗതാഗതം സുഗമമാണെന്നു വ്യക്തമാക്കുന്ന മാപ്പ് ആണ് ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തത്. വാഹനങ്ങളുടെ മെല്ലെപ്പോക്കിനു പേരുകേട്ട ബെംഗളൂരുവിൽ തിങ്കളാഴ്ചയാണ് വാഹനക്കുരുക്ക് രൂക്ഷമാകാറുള്ളത്. എന്നാൽ ഇന്നലെ രാവിലെ 10.18ന് എടുത്ത മാപ്പിൽ വാഹന തടസ്സം രേഖപ്പെടുത്തുന്ന ചുവന്ന വരകൾ തീരെ കുറവായിരുന്നു. എല്ലാ ദിവസവും റോഡുകൾ ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന മറുപടിയോടെയാണ് പലരും ട്രാഫിക് എസിപിയുടെ പോസ്റ്റിനെ വരവേറ്റത്.

Read More
Click Here to Follow Us