ഗതാഗതക്കുരുക്കില്ലാത്ത ബെംഗളൂരു നഗരത്തിന്റെ ട്രാഫിക് മാപ്പ് പങ്കുവച്ച് എസിപി!

ബെംഗളൂരു: ബന്ദ് ദിനത്തിൽ ഗതാഗതക്കുരുക്കില്ലാത്ത ബെംഗളൂരു നഗരത്തിന്റെ ട്രാഫിക് മാപ്പ് പങ്കുവച്ച് എസിപി ആർ.ഹിതേന്ദ്ര. 99% റോഡുകളിലും ഗതാഗതം സുഗമമാണെന്നു വ്യക്തമാക്കുന്ന മാപ്പ് ആണ് ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തത്. വാഹനങ്ങളുടെ മെല്ലെപ്പോക്കിനു പേരുകേട്ട ബെംഗളൂരുവിൽ തിങ്കളാഴ്ചയാണ് വാഹനക്കുരുക്ക് രൂക്ഷമാകാറുള്ളത്. എന്നാൽ ഇന്നലെ രാവിലെ 10.18ന് എടുത്ത മാപ്പിൽ വാഹന തടസ്സം രേഖപ്പെടുത്തുന്ന ചുവന്ന വരകൾ തീരെ കുറവായിരുന്നു. എല്ലാ ദിവസവും റോഡുകൾ ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന മറുപടിയോടെയാണ് പലരും ട്രാഫിക് എസിപിയുടെ പോസ്റ്റിനെ വരവേറ്റത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ അജിത്തിന്റെ അമ്മയുടെ വിയോഗം: ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വിജയ്‌യും കൂടെ തൃഷയും വീട്ടിലെത്തി
  ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം; നോ കാർ ഡേ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts