വൈദ്യുതി ഡംപ് ട്രക്ക് പുറത്തിറക്കി ബെമല്‍.

ബെംഗളൂരു: പൊതുമേഖലാ സ്ഥാപനമായ ബെമൽ വൈദ്യുതി ഡംപ് ട്രക്ക് പുറത്തിറക്കി. പ്രധാനമന്ത്രിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന്റെ ഭാഗമായിട്ടാണ് ഖനന മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന ട്രക്ക് പുറത്തിറക്കിയത്.

മൈസൂരുവിൽ നടന്ന ചടങ്ങിൽ ബെമൽ സി.എം.ഡി. ദീപക് കുമാർ ഹോത്ത, നോർത്തേൺ കോൾഫീൽഡ്‌സ് ലിമിറ്റഡ് സി.എം.ഡി. പി.കെ. സിൻഹ എന്നിവർ ചേർന്ന് വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. മറ്റു ട്രക്കുകളെ പോലെ പരിസ്ഥിതിമലിനീകരണം ഉണ്ടാകില്ല എന്നതാണ് വൈദ്യുതി ട്രക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. രാജ്യത്ത് ആദ്യമായിട്ടാണ് വൈദ്യുതി ഡംപ് ട്രക്ക് പുറത്തിറക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts