വീഡിയോ: ആദ്യം തോക്ക് കൈവിട്ടു പോയി, പിന്നീട് പാന്‍റും!

കൊളറാഡോ: തോക്കുമായി ഒരു മോഷ്ടാവ് വന്നാല്‍ ആരായാലും കയ്യിലുള്ളതെല്ലാം കൊടുത്തു പോകും.  ഒരുപക്ഷെ മോഷ്ട്ടിക്കാന്‍ വരുന്ന കള്ളന്‍റെ തോക്ക് കൈവിട്ടു പോയാല്‍ എന്താകും അവസ്ഥ?

ഒന്നുകില്‍ ആളുകള്‍ അയാളെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കും. അല്ലെങ്കില്‍ ജീവനും കൊണ്ട് കള്ളന്‍ ഓടി രക്ഷപ്പെടും.

അടുത്തിടെ, അമേരിക്കന്‍ പോലീസ് ഇത്തരത്തിലൊരു വീഡിയോ പുറത്തുവിട്ടു. കവര്‍ച്ച നടത്താനായി കള്ളന്‍ തോക്കുമായെത്തുന്നതും ആ തോക്ക് തന്നെ കള്ളന് പണിയായി മാറുന്നതുമാണ് വീഡിയോ.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

അറോറയിലെ സിഗരറ്റ് കടയില്‍ തൊപ്പിയും കണ്ണടയും ഒക്കെ വെച്ച് സൂപ്പര്‍ ലുക്കിലാണ് കള്ളനെത്തിയത്. കടയുടെ മുന്‍പിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന കള്ളന്‍ അവസരം നോക്കി കടയ്ക്കുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു.

എന്നാല്‍, കാഷ്യറെ ഭയപ്പെടുത്താനായി തോക്ക് കയ്യിലെടുത്ത കള്ളന് പിഴച്ചു. തോക്ക് കൈയില്‍ നിന്ന് വഴുതി താഴെ വീണു അതും കാഷ്യറുടെ കാല്‍ ചുവട്ടിലേക്ക്. അതെടുക്കാനുള്ള വെപ്രാളവും സ്ഥാപനത്തിലുണ്ടായിരുന്ന സ്ത്രീയുടെ ഒച്ചയുമെല്ലാം കൂടി ആയതോടെ ആകെ പരിഭ്രമത്തിലായ മോഷ്ടാവ് പിന്തിരിഞ്ഞ് ഓടി.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

ജീവനും കൊണ്ട് ഓടിയ കള്ളന്‍റെ പാന്‍റഴിഞ്ഞു പോകുന്നതും,  കള്ളന്‍റെ കൈയില്‍ നിന്നും വീണ് കിട്ടിയ തോക്കുമായി കടയ്ക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ജീവനക്കാരിയേയും വീഡിയോയില്‍ കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
[masterslider id="10"]

Related posts