ആരോഗ്യത്തിനു ദോഷകരമായ 328 മരുന്നുകൾ കേന്ദ്രം നിരോധിച്ചു. ഇവയില്‍ ഉൾപ്പെടുന്ന പതിനായിരത്തോളം ബ്രാൻഡഡ് മരുന്നുകൾ ഇനി നിർമ്മിക്കാനോ വിൽക്കാനോ സാധിക്കില്ല. കേന്ദ്രം നിയോഗിച്ച വിദഗ്‌ധസമിതിയുടെ ശുപാർശയനുസരിച്ചാണ് നിരോധനം. ഈ മരുന്നുകൾക്ക് രോഗശമനത്തിനുള്ള ശേഷിയുണ്ടെന്ന് തെളിയിക്കാൻ സാധിക്കാത്തതിനാൽ പൊതുജനാരോഗ്യത്തെ മുൻനിർത്തിയാണ് നിരോധനമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രമുഖ ബ്രാൻഡുകളായ സാരിഡോണ്‍, ടാക്സിം എ. ഇസഡ് (അൽക്കേം ലബോറട്ടറീസ്), പാൻഡേം പ്ലസ് ക്രീം (മക്ലിയോഡ്‌സ് ഫാർമ) എന്നിവ നിരോധിച്ച മരുന്നുകളില്‍ ഉൾപ്പെടുന്നു. ഇതോടെ ഇന്ത്യൻ ഔഷധ നിർമാണ മേഖലയിൽ 1,500 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. രണ്ടോ അതിലധികമോ…
Read MoreMonth: September 2018
ഓഡിറ്റോറിയങ്ങളിലെ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഫലംകണ്ടുതുടങ്ങുന്നു.
ബെംഗളൂരു: ഓഡിറ്റോറിയങ്ങളിലെ പ്ലാസ്റ്റിക് നിരോധിച്ച ബിബിഎംപി നീക്കത്തിന് ഫലംകണ്ടുതുടങ്ങുന്നു. ഭക്ഷണം വിളമ്പാൻ പ്ലാസ്റ്റിക് പാത്രങ്ങൾക്കു പകരം പല ഓഡിറ്റോറിയങ്ങളും സ്റ്റീൽ–സെറാമിക് പാത്രങ്ങൾ സജ്ജമാക്കി. ഇനി മുതൽ സദ്യയ്ക്ക് ഈ പാത്രങ്ങളായിരിക്കും ഉപയോഗിക്കുക. പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തിനു പകരം വലിയ കാനുകളിൽ വെള്ളം എത്തിക്കും. ചില ഹാളുകൾ വെള്ളം ശുദ്ധീകരിക്കാൻ വാട്ടർപ്യൂരിഫയറുകളും സ്ഥാപിച്ചിട്ടുണ്ട്. മാലിന്യം ശേഖരിക്കാനുള്ള ബിന്നുകളും പലയിടങ്ങളിലും സജ്ജമാക്കി. ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന സൽക്കാരങ്ങളിൽ സംസ്കരിക്കാത്ത മാലിന്യം വൻതോതിൽ പുറംതള്ളുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ബിബിഎംപി ഇവിടെയും സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയത്. പാത്രം കഴുകുമ്പോൾ വെള്ളം പാഴാകുന്നതു തടയാനുള്ള യന്ത്രസംവിധാനം, മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ഇതു…
Read Moreവീണ്ടുമൊരു ‘ഓപ്പറേഷൻ താമരയ്ക്ക്’ അവസരം തേടി ബിജെപി; 16 കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റിക്കാൻ ശ്രമം!
ബെംഗളൂരു: അധികാരത്തിലേറാൻ വീണ്ടുമൊരു ‘ഓപ്പറേഷൻ താമരയ്ക്ക്’ അവസരം തേടി ബിജെപി. ഇടഞ്ഞുനിൽക്കുന്ന ജാർക്കിഹോളി സഹോദരന്മാരെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടരുമ്പോൾ, 16 കോൺഗ്രസ് എംഎൽഎമാരെയെങ്കിലും കൂറുമാറ്റി ബിജെപി പക്ഷത്ത് എത്തിക്കാൻ ശ്രമം നടക്കുന്നതായാണു സൂചന. എച്ച്.ഡി. കുമാരസ്വാമി മന്ത്രിസഭയെ അട്ടിമറിച്ച് അധികാരത്തിലേറാൻ സഹായിച്ചാൽ മുനിസിപ്പൽ ഭരണ മന്ത്രി രമേഷ് ജാർക്കിഹോളിക്ക് ഉപമുഖ്യമന്ത്രി പദമാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നതത്രേ. മറ്റു മൂന്നു കോൺഗ്രസ് എംഎൽഎമാർക്കു കൂടി മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാക്കി നേതാക്കൾക്ക് ഉപതിരഞ്ഞെടുപ്പിനെ നേരിടാനുള്ള ചെലവ് ഉൾപ്പെടെ വൻതുക വാഗ്ദാനം ചെയ്തെന്നും സൂചനയുണ്ട്. 16 കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റാനായാൽ കേവലഭൂരിപക്ഷം 104…
Read Moreനോട്ടീസ് അയച്ചിട്ടും നീക്കം ചെയ്യാതെ രണ്ടായിരത്തോളം ഫ്ലെക്സുകൾ, നിയമ നടപടിക്കൊരുങ്ങി ബിബിഎംപി.
ബെംഗളൂരു: ബിബിഎംപി യ്ക്കു ഹൈക്കോടതി നൽകിയ സമയപരിധി അവസാനിച്ച ശേഷവും ബെംഗളൂരുവിൽ നീക്കം ചെയ്യാതെ രണ്ടായിരത്തോളം അനധികൃത ഫ്ലെക്സുകൾ. കഴിഞ്ഞ 31ന്അകം മുഴുവൻ അനധികൃത ഫ്ലെക്സുകളും ബാനറുകളും നീക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. നോട്ടിസ് അയച്ചെങ്കിലും ഉടമകൾ പ്രതികരിക്കാനോ നീക്കം ചെയ്യാനോ തയാറായിട്ടില്ലെന്നു ബിബിഎംപി അറിയിച്ചതിനെ തുടർന്ന് ഇവരുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. കഴിഞ്ഞമാസം 3729 പരസ്യ ബോർഡുകളാണ് നീക്കം ചെയ്യാതെ അവശേഷിച്ചത്. ഇവയിൽ 1742 പരസ്യബോർഡുകളുടെ ഉടമകൾ ഇവ നിയമവിധേയമാണെന്ന് അവകാശപ്പെട്ട് ബിബിഎംപിയെ സമീപിച്ചു. ഇവയിലെല്ലാം തീർപ്പുണ്ടാക്കിയതിനു ശേഷവും 1987 ബോർഡുകൾ നീക്കം ചെയ്യാതെ കിടന്നു. പൊതുസ്ഥലം മലിനമാക്കിയതിന് കേസെടുക്കുമെന്ന് കാണിച്ച് നോട്ടിസ് അയച്ചതോടെ…
Read Moreമാറത്തഹള്ളിക്ക് സമീപം റിംഗ് റോഡിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു;ഒരാളുടെ നില ഗുരുതരം.
ബെംഗളൂരു : ബെംഗളൂരു മാറത്തഹള്ളിയിൽ ബസ് കാറിലിടിച്ച് നാലു മലയാളികൾ മരിച്ചു. ഒരാള്‍ക്കു പരുക്കേറ്റു. കൊല്ലം ചവറ സ്വദേശികളായ മേഴ്സി ജോസഫ്(65), മകൻ ലവിൻ ജോസഫ്(24), എൽസമ്മ(86), റീന ബ്രിട്ടോ(85) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലോടെ ഔട്ടർറിങ് റോഡിൽ വച്ചായിരുന്നു അപകടം. ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം മാറത്തഹള്ളിയിൽ നിന്നു മടങ്ങവേ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട് കോർപറേഷന്റെ(ബിഎംടിസി) എസി ബസ് ഇടിക്കുകയായിരുന്നു. കെഎംസിസി പ്രവർത്തകർ ആവശ്യായ സഹായങ്ങൾ എത്തിച്ചു.
Read Moreവീണ്ടും കലങ്ങിമാറിയാന്‍ തയ്യാറായി കര്‍ണാടക രാഷ്ട്രീയം;12 കോണ്‍ഗ്രസ് എംഎല്‍എ മാര്‍ ഉടന്‍ പാര്‍ട്ടി വിടുമെന്ന് ജാര്‍ക്കിഹോളി സഹോദരന്മാര്‍;വിളിച്ചാല്‍ 5 ബിജെപി എംഎല്‍എ മാര്‍ കൂടെ പോരുമെന്ന് കുമാരസ്വാമി.
ബെംഗളൂരു: മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ അനിശ്ചിതത്വങ്ങളിലേക്ക് വീണ്ടും വീണ്ടും കാലെടുത്ത് വക്കാന്‍ കര്‍ണാടക രാഷ്ട്രീയം ? ജെ ഡി എസ് നയിക്കുന്ന സഖ്യ സര്‍ക്കാരിന് വീണ്ടും തലവേദനയായി കോണ്‍ഗ്രസിലെ വിഭാഗീയത.ചില കോണ്‍ഗ്രസ് എം എല്‍ എ മാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കും എന്നാ വാര്‍ത്തക്ക് പിന്നാലെ,സംസ്ഥാന രാഷ്ട്രീയത്തില്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ എന്തും സംഭവിക്കാം എന്ന് തുറന്നു പറഞ്ഞ് മുന്‍ മന്ത്രി സതീഷ് ജാര്‍ക്കി ഹോളി. പന്ത്രണ്ട് എം എല്‍ എ മാര്‍ തന്റെ സഹോദരനും മുന്‍സിപ്പല്‍ മന്ത്രിയുമായ രമേശ് ജാര്‍ക്കിഹോളിക്ക് ഒപ്പമുണ്ടെന്ന് സതീഷ് അവകാശപ്പെട്ടു.സാഹചര്യം പന്തിയല്ല…
Read Moreപ്രീയപ്പെട്ട ദിനപ്പത്രങ്ങളേ, എവിടെ ഭാരത് ബന്ദ് വാര്‍ത്തകള്‍?
ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും മറ്റ് 20 പ്രതിപക്ഷ പാര്‍ട്ടികളുടേയും നേതൃത്വത്തില്‍ സെപ്റ്റംബര്‍ 10ന് രാജ്യമൊട്ടാകെ നടത്തിയ ഭാരത് ബന്ദിനെ ദേശീയ മാധ്യമങ്ങള്‍ അവഗണിച്ചെന്ന് മാധ്യമപ്രവര്‍ത്തകന്‍ രാഘവ് ഭാല്‍. രാജ്യത്തെ അന്‍പത് ശതമാനത്തിലധികം വരുന്ന വോട്ടര്‍മാരുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയത് ദേശീയ സമരം തന്നെയായിരുന്നു. സ്വാഭാവികമായും ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പിറ്റേദിവസത്തെ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്. എന്നാല്‍ സമരത്തെക്കുറിച്ചുള്ള പ്രധാന റിപ്പോര്‍ട്ടുകള്‍ ഒന്നുമില്ലാതെയാണ് ദേശീയ ദിനപത്രങ്ങള്‍ ഇറങ്ങിയതെന്ന് രാഘവ് ഭാല്‍ പറയുന്നു. ദേശീയ തലത്തിലുള്ള പ്രധാന ദിനപ്പത്രങ്ങള്‍ ഒട്ടുമിക്കവയും ഭാരത് ബന്ദിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ട പ്രാധാന്യം…
Read Moreമുഖം കാണിച്ചാല്‍ മതി,ബോര്‍ഡിംഗ് പാസ് വേണ്ട പുതിയ സംവിധാനം ആദ്യമായി നിലവില്‍ വരുന്നത് “നമ്മ ബെംഗളൂരു”വിമാനത്താവളത്തില്‍.
ബെംഗളൂരു :ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കടലാസില്ലാത്ത ബോര്‍ഡിങ് സംവിധാനം വരുന്നു. യാത്രക്കാരുടെ മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യയാണ് ബോര്‍ഡിങിന് ഉപയോഗിക്കുക. ഇതോടെ ബോര്‍ഡിങ് പാസിനായി സമയം കളയുന്നത് ഒഴിവാക്കാനാകും. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ തിരിച്ചറിയുന്ന വിധത്തിലാണ് ക്രമീകരണം. നിങ്ങളുടെ മുഖമാണ് ഇനി ബോര്‍ഡിങ് പാസ് ആശയം പ്രാവര്‍ത്തികമാക്കാന്‍ എന്ന ലിസ്ബണിലെ വിഷന്‍ ബോക്‌സ് എന്ന സ്ഥാപനവുമായി കരാറില്‍ ഒപ്പുവെച്ചെന്ന് ബെംഗളൂരു വിമാനത്താവള അധികൃതര്‍ അറിയിച്ചു. ബയോമെട്രിക് സംവിധാനത്തിലൂടെ ബോര്‍ഡിങ് എളുപ്പമാക്കുകയും കടലാസ് ഉപയോഗം ഒഴിവാക്കുകയുമാണ് ലക്ഷ്യം. അടുത്ത വര്‍ഷമാണ് ആദ്യ ഘട്ടം നടപ്പാക്കുക. ജെറ്റ്…
Read Moreഇന്ധനവില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍
ബെംഗളൂരു: തുടര്‍ച്ചയായ നാല്‍പ്പത്തി മൂന്നാം ദിവസവും രാജ്യത്ത് ഇന്ധനത്തിന് വില വര്‍ദ്ധിച്ചു. ബെംഗളൂരുവിൽ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 83.51 പൈസയാണ്, ഡീസലിന് 75.32 പൈസയുമാണ്. മൂന്നാഴ്ച കൊണ്ട് പെട്രോള്‍ വിലയിലുണ്ടായ വര്‍ദ്ധനവ് 3 രൂപ 49 പൈസയാണ്, ഡീസല്‍ വില വര്‍ദ്ധിച്ചത് 4 രൂപ 18 പൈസയും. ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും, എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേത്. എക്‌സൈസ് തീരുവ രണ്ട് രൂപ കുറച്ചാല്‍ 3000 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്‍. ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, പശ്ചിമ…
Read Moreബസ് നിരക്കു വർധിപ്പിക്കാനുള്ള നീക്കം തിരിച്ചടിയാകുമെന്ന ഭീതിയിൽ ബിഎംടിസി
ബെംഗളൂരു: നമ്മ മെട്രോയും സബേർബൻ ട്രെയിനുകളും വന്നതോടെ ബിഎംടിസി ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ കുറവുവന്നിരുന്നു. ടിക്കറ്റ് നിരക്ക് ഉയരുന്നതോടെ യാത്രക്കാർ വീണ്ടും കുറയുമെന്നാണ് ആശങ്ക. 18 ശതമാനം വരെയാണ് നിരക്കുവർധന. അടുത്തയാഴ്ചയോടെ ഇതു നടപ്പിലാകും. ബിഎംടിസി ബസുകളിൽ പ്രതിദിന ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലാണ് മെട്രോ വന്നതോടെ കാര്യമായ കുറവുണ്ടായത്. ഡെമി, മെമു സർവീസുകളിലെ കുറഞ്ഞ നിരക്കും ഒരു വിഭാഗം ബിഎംടിസി യാത്രക്കാരെ ആകർഷിച്ചു. 2014ലാണ് അവസാനമായി ബിഎംടിസി ടിക്കറ്റ് നിരക്കുകൾ ഉയർത്തിയത്. ഡീസൽ വില ഉയർന്നതോടെ പ്രതിദിനം പത്തു ലക്ഷം രൂപയിൽ അധികമാണു നിലവിൽ ബിഎംടിസിയുടെ നഷ്ടം. മെട്രോ റെയിൽ കണക്ടിവിറ്റിയുള്ള…
Read More