കേന്ദ്ര സർക്കാറിന്റെ പുതിയ റഗുലേഷനെതിരെ 28 ന് സംസ്ഥാനത്ത് ഫാർമസി ബന്ദ്.

ബെംഗളൂരു: കേന്ദ്രസർക്കാർ പുറത്തിറക്കിയ ഇ ഫാർമസി ഡ്രാഫ്റ്റ് റെഗുലേഷനിൽ ക്രമക്കേട് ആരോപിച്ച് കർണാടക കെമിസ്റ്റ്‌സ് ആൻഡ്‌ ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ഈ മാസം 28-ന് സംസ്ഥാന വ്യാപകമായി ബന്ദ് നടത്തും.

അസോസിയേഷനിൽ അംഗങ്ങളായ 20,000-ത്തോളം പേർ ബന്ദിൽ പങ്കെടുത്ത് കടകൾ അടച്ചിടും. സംസ്ഥാനത്ത് 26,000 മരുന്നുകച്ചവടക്കാരുണ്ട്. കൃത്യമായ നിയന്ത്രണങ്ങളില്ലാതെ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയാൽ നിയന്ത്രണമുള്ള മരുന്നുകൾ വ്യാപകമായി വിറ്റുപോകുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.കെ. ജീവൻ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us