ബിജെപിയും യെദ്യൂരപ്പയും എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ്; എംഎൽഎ മാരെ ചാക്കിടാൻ സൈനിക വിമാനം പോലും തയ്യാറാക്കി നിർത്തിയിരിക്കുന്നു.

ബെംഗളൂരു: കർണാടകയിലെ സഖ്യകക്ഷി സർക്കാരിനെ വീഴ്‌ത്താൻ പതിനട്ടെടവും പുറത്തെടുക്കുകയാണ് ബിജെപി എന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കോൺഗ്രസ് ജെഡിഎസ് സഖ്യത്തെ തകർക്കാനായി എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ബിജെപി സൈനിക വിമാനം ഏർപ്പാടാക്കിയതായും കുമാരസ്വാമി ആരോപിക്കുന്നു.

ബിജെപിയും യെദ്യൂരപ്പയും എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ്. ഞങ്ങളുടെ ചില എംഎൽഎമാരോട് അവരെ സൈനിക വിമാനത്തിൽ മുംബൈയിലേക്കും പുണെയിലേക്കും കൊണ്ടുപോയി തിരികെ ബെംഗളൂരുവിൽ എത്തിച്ച് വിധാൻ സൗധയിൽ വിശ്വാസ വോട്ടെടുപ്പ് വേളയിൽ ഹാജരാക്കാമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും

അഞ്ച് കോടി രൂപയും മറ്റ് ചിലകാര്യങ്ങളുമാണ് എംഎൽഎമാർക്ക് വാഗ്ദാനം ചെയ്യുന്നത്. എന്ത് മാർഗവുമുപയോഗിച്ച് സർക്കാരിനെ മറിച്ചിടാനാണ് ശ്രമം നടക്കുന്നത്. ‘കോൺഗ്രസിൽ നിന്നും ജെഡിഎസ്സിൽ നിന്നുമായി 18 എംഎൽഎമാരെ കിട്ടിക്കഴിഞ്ഞു. 20 പേർ തികഞ്ഞാൽ അവരെയെല്ലാം മുംബൈയിലേക്കും പുണെയിലേക്കും മാറ്റുമെന്നാണ് ബിജെപി എംഎൽഎമാരോട് പറഞ്ഞത്’.

മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ എംഎൽഎമാർക്ക് താവളമൊരുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമി ആരോപിച്ചു. സംസ്ഥാനം കണ്ട ഏറ്റവും അഴിമതിക്കാരനായ രാഷ് ട്രീയക്കാരനാണ് യെദ്യൂരപ്പയെന്നും ശതമാന രാഷ് ട്രീയത്തിന്റെ പിതാവാണ് അദ്ദേഹമെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
[masterslider id="10"]

Related posts