ദുബായ്:ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഒടിഞ്ഞ കയ്യുമായി ബാറ്റേന്തി ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി വാങ്ങിയിരിക്കുകയാണ് ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇക്‌ബാല്‍.
ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയില്‍ നില്‍ക്കെയാണ് തമീം ഇക്ബാല്‍ ക്രീസ് വിട്ടത്. ലക്‌മലിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മൂന്ന് ബോളില്‍ രണ്ട് റണ്‍സായിരുന്നു ഈ സമയം തമീമിനുണ്ടായിരുന്നത്.
46മത്തെ ഓവറിലെ അഞ്ചാം പന്തില്‍ മുസ്താഫിസുര്‍ മടങ്ങിയപ്പോള്‍ ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിച്ചുവെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, ഒടിഞ്ഞ കയ്യുമായി അവസാന വിക്കറ്റില്‍ മുഷ്‌ഫിഖറിനൊപ്പം തമീം ഇക്ബാല്‍ വീണ്ടും ബാറ്റിംഗിനിറങ്ങുകയായിരുന്നു.
https://twitter.com/NdDanodia/status/1041184061148938240
ഒറ്റ കൈയില്‍ ബാറ്റേന്തി ഒരു പന്ത് പ്രതിരോധിക്കുകയും ചെയ്തതോടെ ആരാധകര്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചു. അവസാന വിക്കറ്റില്‍ മുഷ്‌ഫിഖര്‍- തമീം സഖ്യം 32 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ബംഗ്ലാദേശ് 161ലെത്തിയത്.
ക്രീസ് വിട്ടതിന് പിന്നാലെ തമീം ഇക്ബാലിന് ഏഷ്യ കപ്പിലെ തുടര്‍ന്നുള്ള മത്സരങ്ങളും നഷ്ട്ടമാകും എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. അതേസമയം അഞ്ചുവട്ടം ചാമ്പ്യന്മാരായ ശ്രീലങ്കയെ 137 റണ്‍സിന് തകര്‍ത്തു കൊണ്ടാണ് ബംഗ്ലാദേശ് ആദ്യ ജയം നേടിയത്.
Huge respect to you Sir 🙏#TamimIqbal #BANvSL #AsiaCup #AsiaCup2018 pic.twitter.com/TY6lcuWSHB
— CricBattle Fantasy (@CricBattle) September 16, 2018
262 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ലങ്ക 124 റണ്‍സിന് പുറത്താവുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്ഫിക്കുര്‍ റഹീമിന്‍റെ സെഞ്ച്വറി മികവിലാണ് ബംഗ്ലാദേശ് പൊരുതാവുന്ന സ്‌കോറിലെത്തിയത്.
150 പന്തില്‍ 11 ബൗണ്ടറിയും നാലു സിക്സറും പറത്തി കരിയറിലെ ആറാം ഏകദിന സെഞ്ചുറി കുറിച്ച മുഷ്ഫിഖര്‍ തന്നെയാണ് കളിയിലെ താരം.
ബംഗ്ലാദേശിനുവേണ്ടി ക്യാപ്റ്റന്‍ മഷ്റാഫി മൊര്‍താസ, മുസ്താഫീസുര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍ മിറാജ് എന്നിവര്‍ രണ്ടു വിക്കറ്റുവീതമെടുത്തപ്പോള്‍ ഷക്കീബ് അല്‍ ഹസന്‍, റൂബല്‍ ഹുസൈന്‍, മൊസാദക് ഹുസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.