മലയാള സിനിമയിലെ കോമഡിയുടെ രാജാവിന് ഇനി ഒരു പൊൻതൂവൽ കൂടി. എസ്.സ്‌ക്വയർ സിനിമാസിന്റെ ബാനറിൽ എം.ഷിജിത്, ഷഹീർ ഖാൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’ എന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് പ്രമുഖ ചലച്ചിത്ര താരം ഹരിശ്രീ അശോകൻ ആണ്..32 വർഷമായി മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അശോകൻ പുതിയ മേഖലയിലേക്ക് ചുവടു വെയ്ക്കുന്നത് കാത്തിരിക്കുകയാണ് മലയാള സിനിമാ ലോകം. ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ തുടങ്ങി ‘തേനീച്ചയും പീരങ്കി പടയും’ എന്ന ചിത്രത്തിൽ എത്തി നിൽക്കുന്നു അദ്ദേഹത്തിന്റെ അഭിനയ ജീവിതം. 205 സിനിമകളിൽ അഭിനയിച്ച അശോകൻ ടെലികോം എൻജിനീയറിങ് ഡിപ്ലോമാക്കാരൻ കൂടിയാണ്. ആറു വർഷത്തോളം കലാഭവനിൽ ജോലി ചെയ്ത അദ്ദേഹം ഹരിശ്രീയിൽ എത്തി ചേർന്നതോടെയാണ് ‘ഹരിശ്രീ അശോകൻ’ എന്ന പേര് ആളുകൾ വിളിച്ചു തുടങ്ങിയത്.കൊച്ചിയിൽ ജനിച്ച അശോകൻ ,ഭാര്യ പ്രീത ദമ്പതികൾക്ക് രണ്ട് മക്കളാണ് ഉള്ളത്.
ഹാസ്യത്തിന് പ്രാധാന്യം കൊടുക്കുന്ന ഈ പുതിയ ചിത്രത്തിൽ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്..
മുഖ്യ വേഷങ്ങളിൽ എത്തുന്ന രാഹുൽ മാധവ്,ദീപക്, അശ്വിൻ ജോസ് എന്നിവർക്ക് പുറമെ മനോജ് കെ ജയൻ, സൗബിൻ ഷാഹിർ, സലീം കുമാർ,കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, സുരഭി സന്തോഷ്, സുരേഷ് കൃഷ്ണ,ബിജു കുട്ടൻ,ജാഫർ ഇടുക്കി, ബൈജു സന്തോഷ്,ഷിജു,കുഞ്ചൻഎന്നിവരും അഭിനയിക്കുന്നു..മലയാള സിനിമാ അടക്കി വാഴുന്ന കോമഡിയുടെ എല്ലാ ജനറേഷനിൽ നിന്നുമുള്ള ആളുകളാണ് ഇതിൽ അണിനിരക്കുന്നത്.
2011 ൽ പുറത്തിറങ്ങിയ ‘ദുഷ്ടാ’ എന്ന കന്നഡ ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തിലേക്ക് കടന്നു വന്ന സുരഭി സന്തോഷ് ആണ് ഈ ചിത്രത്തിൽ നായിക. ‘കുട്ടനാടൻ മാർപ്പാപ്പ’, ‘കിനാവള്ളി’ എന്നീ മലയാള ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് പ്രേക്ഷക മനസുകളിൽ ഇടം നേടിയ സുരഭി, സന്തോഷ് കുമാർ, സിന്ധു ദമ്പതികളുടെ മകളാണ്. ക്ലാസിക്കൽ ഡാൻസർ കൂടിയായ സുരഭി എൽ. എൽ.ബി യിൽ ബിരുദം എടുത്ത് ബാംഗ്ലൂർ ആണ് താമസം.
കൊച്ചി കേന്ദ്രീകരിച്ച് ഷൂട്ട് ആരംഭിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം ഗോപി സുന്ദർ, നാദിർഷ, അരുൺ രാജ് ചെയ്ത പാട്ടുകളുടെ വരികൾ എഴുതിയിരിക്കുന്നത് ഹരിനാരായണൻ, വിനായകൻ എന്നിവരാണ്. ആൽബി യുടെ ഛായാഗ്രഹണത്തിൽ, രഞ്ജിത് ഇബൻ, സനീഷ് അലൻ കൂട്ടുകെട്ടിൽ തിരക്കഥ ചെയ്ത ഈ ചിത്രം വിജയകരമാവും എന്നു തന്നെയാണ് പ്രതീക്ഷ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.