വളരെ വേഗത്തില്‍ വിധി പറയാനും ശിക്ഷ നല്‍കാനും നമ്മുടെ കോടതികള്‍ക്ക് കഴിയും;ബിബിഎംപി ഉദ്യോഗസ്ഥരെ കയ്യേറ്റംചെയ്ത കേസിൽ എട്ടുപേർക്കു രണ്ടുവർഷം ജയിൽശിക്ഷ.

ബെംഗളൂരു : ഹൈക്കോടതി ഉത്തരവിനെ തുടർന്നു ഫ്ലെക്സ് ബോർഡുകൾ നീക്കാനെത്തിയ മഹാനഗരസഭ (ബിബിഎംപി) ഉദ്യോഗസ്ഥരെ കയ്യേറ്റംചെയ്ത കേസിൽ എട്ടുപേർക്കു രണ്ടുവർഷം ജയിൽശിക്ഷ. ഇവരെല്ലാം 5000 രൂപ വീതം പിഴയൊടുക്കാനും 10–ാം അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി വിധിച്ചു.

കഴിഞ്ഞ മാസം രണ്ടിനു കെആർപുരം ടിൻ ഫാക്ടറിക്കു സമീപം അനധികൃത ബാനറുകൾ നീക്കാനെത്തിയ ബിബിഎംപി അസി. റവന്യു ഓഫിസർ ഭദ്രാചറിനെയും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയുമാണ് ഒരുസംഘം ആളുകൾ ആക്രമിച്ചത്. സംഭവത്തിൽ ഇടപെട്ട ഹൈക്കോടതി സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ചുവരുത്തുകയും നാലുദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അറസ്റ്റിലായവർ ജാമ്യാപേക്ഷയുമായി സമീപിച്ചാൽ ഹൈക്കോടതിക്കു കൈമാറാൻ മജിസ്ട്രേട്ട് കോടതികൾക്കും നിർദേശം നൽകി.

അന്വേഷണം ത്വരിതഗതിയിൽ പൂർത്തിയാക്കിയ രാമമൂർത്തിനഗർ പൊലീസ് എട്ടുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ദിവസേന വാദം കേൾക്കാനും 31ന് അകം തീർപ്പു കൽപിക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. വിചാരണ 15 ദിവസം കൂടി നീട്ടണം എന്നാവശ്യപ്പെട്ടു പ്രതികളിൽ ചിലർ നൽകിയ അപേക്ഷ കോടതി കഴിഞ്ഞദിവസം തള്ളി. ഇതെ തുടർന്നാണ് ഇന്നലെ അന്തിമ വിധിയുണ്ടായത്. നഗരത്തിലെ അനധികൃത ബാനറുകൾ നീക്കം ചെയ്യാനുള്ള സമയപരിധി ഇന്നലെയാണ് അവസാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us