ചെങ്ങന്നൂര്‍: പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരില്‍ വിവിധഭാഗങ്ങളിലെ വെള്ളക്കെട്ടില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചെങ്ങന്നൂര്‍ ഓതറ പുതുക്കുളങ്ങരയില്‍ വെള്ളക്കെട്ടില്‍ വീണ നിലയില്‍ ഒരു മൃതദേഹം ലഭിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവല്ല ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തനം തുടരുന്ന പാണ്ടനാട് ഇല്ലിക്കല്‍ ഭാഗത്തുനിന്നും നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. കൂടുതല്‍പേര്‍ അപകടാവസ്ഥയില്‍ പെട്ടിട്ടുണ്ടോയെന്ന നിരീക്ഷണത്തിലാണ് സൈനികരും മറ്റ് രക്ഷാപ്രവര്‍ത്തകരും. മൂവാറ്റുപുഴ പോത്താനിക്കാട് നിന്നും കഴിഞ്ഞ ദിവസം കാണാതായ മാനുവല്‍ ചാക്കോയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി ഉപ്പുതോട്ടില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ നാലുപേരുടെ മൃതദേഹം കൂടി കണ്ടെത്തിക്കഴിഞ്ഞു.…
Read MoreMonth: August 2018
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ബഹുഭാഷാ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തന സജ്ജ൦
തിരുവനന്തപുരം: കേരളം ചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതി നേരിടുമ്പോള്‍ സംസ്ഥാനത്ത് താമസമാക്കിയിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഓര്‍മ്മിച്ച് ഒരുകൂട്ടം ആളുകള്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ബഹുഭാഷാ കോള്‍ സെന്ററുകളാണ് ഇവര്‍ പ്രവര്‍ത്തന സജ്ജമാക്കി. ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ഫേസ്ബുക്കിലൂടെയാണ് മള്‍ട്ടി ലിംഗ്വല്‍ കോള്‍ സെന്റര്‍ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ബോംബെ ഐഐടിയിലുള്ള ബംഗാള്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലെ സുഹൃത്തുക്കള്‍ വഴി സംസ്ഥാനത്ത് പുറപ്പെടുവിക്കുന്ന അറിയിപ്പുകളെ അതത് ഭാഷകളിലേക്ക് തര്‍ജ്ജിമ ചെയ്ത് ഇവരിലേക്ക് എത്തിക്കാനാണ് ഇവരുടെ ശ്രമം. ഇതര സംസ്ഥാന തൊഴിലാളികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഈ സന്ദേശങ്ങള്‍ അയച്ചുകൊടുക്കുന്നത്…
Read Moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം നല്കി സഞ്ജു സാംസണ്
തിരുവനന്തപുരം: ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് 15 ലക്ഷം രൂപ സംഭാവന നല്കി. സഞ്ജുവിന്റെ പിതാവ് വിശ്വനാഥ് സാംസണും സഹോദരന് സാലി സാംസണും ചേര്‍ന്ന് തുക മുഖ്യമന്ത്രിക്ക് കൈമാറി. ഇന്ത്യ എ ടീമിന്റെ മല്‍സരങ്ങള്‍ക്കായി സഞ്ജു വിജയവാഡയിലാണ്. കുട്ടനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സഞ്ജു കഴിഞ്ഞയാഴ്ച ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒട്ടേറെ താരങ്ങള്‍ വ്യക്തിപരമായ നിലയില്‍ സംഭാവനകള്‍ നല്‍കിയിരുന്നു. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപ നല്‍കിയിരുന്നു. എറണാകുളം കളക്ടര്‍ മുഹമ്മദ് സഫിറുള്ളയ്ക്കാണ് തുക കൈമാറിയത്.…
Read Moreകേരളത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യു.എ.ഇ ഭരണാധികാരി
ദുബൈ: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യു.എ.ഇ ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സഹോദരീ സഹോദരൻമാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകൾ മരിച്ചു, ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുത്. pic.twitter.com/9h0nSDUhBf — HH Sheikh Mohammed (@HHShkMohd) August 17, 2018 ട്വിറ്ററില്‍ അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലുമാണ് ഷേക്ക് അഭ്യര്‍ത്ഥന നടത്തിയത് മാത്രമല്ല കേരളത്തിലെ…
Read Moreപ്രളയ ദുരന്തം: കരസേന 25 ബോട്ടുകള്‍ ഇന്ന് തിരുവനന്തപുരത്തെത്തിക്കും
തിരുവനന്തപുരം: പ്രളയ ദുരന്തത്തിന് രക്ഷയുമായി കരസേന ഇന്ന് 25 ബോട്ടുകള്‍ തിരുവനന്തപുരത്തെത്തിക്കും. വിമാനത്തിലെത്തിക്കുന്ന ബോട്ടുകള്‍ ട്രക്കുകളില്‍ ചെങ്ങന്നൂരിലെത്തിക്കും. 15 ബോട്ടുകള്‍ ചെങ്ങന്നൂരിലും 10 എണ്ണം തിരുവല്ലയിലുമാണ് എത്തിക്കുക. പ്രളയക്കെടുതിയിലമർന്ന കേരളത്തെ കൈപിടിച്ച് കരകയറ്റാൻ സൈനിക വിഭാഗങ്ങൾ ഒരുക്കിയത് വിപുലമായ സന്നാഹങ്ങളാണ്. രണ്ടു ദിവസത്തിനുള്ളിൽ സംയുക്ത രക്ഷാദൗത്യ സംഘം രക്ഷിച്ചത് ആയിരക്കണക്കിന് ജീവനുകളാണ്. 100 വയസ്സുള്ള വൃദ്ധ മുതൽ കൈക്കുഞ്ഞുങ്ങളെ വരെ സ്വന്തം ജീവിതം പണയംവച്ചാണ് സൈനികർ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുന്നത്. നാവികസേന കമാൻഡോകൾ 100 വയസ്സുകാരി കാർത്ത്യായനിയമ്മയെ ചാലക്കുടിയിൽനിന്ന് രക്ഷിച്ചു. ഇതേ ഹെലികോപ്ടറിൽതന്നെ മാതാവിനെയും 20…
Read Moreഅടിയന്തര സഹായമായി ആവശ്യപ്പെട്ടത് 2000 കോടി; അനുവദിച്ചത് 500 കോടി
കൊച്ചി: കനത്തമഴ ദുരന്തം വിതച്ച സംസ്ഥാനത്തിന് പ്രളയക്കെടുതി നേരിടാന്‍ 500 കോടിരൂപയുടെ ഇടക്കാലാശ്വാസം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അടിയന്തര സഹായമായി കേരളം 2000 കോടി രൂപയാണ് ആവശ്യപ്പെട്ടത്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 19,512 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി സൂചിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മറ്റ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. അതേസമയം പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരിലും തിരുവല്ലയിലും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി കനത്തമഴ തുടരുകയാണ്. സൈന്യത്തിന്റെ നാല് ഹെലികോപ്റ്ററുകള്‍…
Read Moreപ്രളയ ബാധിത മേഖലയിലേയ്ക്ക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ആരംഭിച്ചു
കൊച്ചി: പ്രളയ ബാധിത മേഖലയിലേയ്ക്ക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ആരംഭിച്ചു. രാവിലെ പ്രളയബാധിത മേഖലകള്‍ കാണുന്നതിന് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ പുറപ്പെട്ടെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നു യാത്ര റദ്ദാക്കിയിരുന്നു. കേരളത്തിന് 500 കോടിയുടെ ഇടക്കാല ആശ്വാസം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിന്റെ പ്രളയക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്. ഇതിനിടെ, ദുരിതത്തിന് നേരിയ ആശ്വാസമായി ആലുവയില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ചില ഭാഗങ്ങളില്‍ റോഡ് ഗതാഗതം ആരംഭിച്ചു. ഭക്ഷണവിതരണം ആരംഭിച്ചു.പത്തനംതിട്ട റാന്നി മേഖലയില്‍നിന്നു ജനങ്ങളെ പൂര്‍ണമായി ഒഴിപ്പിച്ചു. എന്നാല്‍ വെള്ളക്കെട്ട് മാറിയിട്ടില്ല. അതേസമയം, പന്തളത്ത്…
Read Moreവിലാപയാത്ര സ്മൃതി സ്ഥലില്‍, മന്ത്രധ്വനിയോടെ വാജ്പേയിയ്ക്ക് വിട നല്കി രാജ്യം
ന്യൂഡല്‍ഹി: വാജ്പേയിയുടെ അന്തിമയാത്രാ സ്മൃതി സ്ഥലില്‍ എത്തിച്ചേര്‍ന്നു. ജന സാഗരങ്ങളുടെ അകമ്പടിയോടെയാണ് വിലാപയാത്ര സ്മൃതി സ്ഥലില്‍ എത്തിച്ചേര്‍ന്നത്. ഭരണ പ്രതിക്ഷ നേതാക്കള്‍ വാജ്പേയിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്മൃതി സ്ഥലില്‍ എത്തിച്ചേര്‍ന്നിരുന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്ക്കാരം നടക്കുക. സംസ്കാരത്തിന് മുന്നോടിയായി പ്രമുഖ നേതാക്കളും വിദേശ പ്രതിനിധികളും അദ്ദേഹത്തിന്റെ ശവമഞ്ചത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. സ്മൃതി സ്ഥലില്‍ എത്തിച്ചേര്‍ന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദ് ശവമഞ്ചത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ലക്ഷങ്ങളാണ് തലസ്ഥാനത്ത് അദ്ദേഹത്തിന്റെ അന്തിമയാത്രയില്‍ പങ്കെടുത്തത്. ഒരു പക്ഷെ ഭാരതത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായിരിക്കാം ഇത്രയധികം ജനങ്ങള്‍ ഒരു…
Read Moreജയലളിതയുടെ ബയോപിക്ക് 2019 ല്‍ റിലീസ് ചെയ്യും
മുംബൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ബയോപിക്ക് 2019 ല്‍ റിലീസ് ചെയ്തേയ്ക്കും. അവാര്‍ഡ് ജേതാവ് ഡയറക്ടര്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019 ല്‍ ജയളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് റിലീസ് ചെയ്യുമെന്നാണ് സൂചന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അന്നുതന്നെയായിരിക്കും റിലീസ് ചെയ്യുക. വിബ്രി മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയലളിതയുടെ പൊളിറ്റിക്കല്‍ ജീവിതമാണ് പ്രധാനമായും ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ബാലതാരമായാണ് ജയലളിത സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിവിധ ഭാഷകളിലായി 140 സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ ചിത്രം ശ്രീ ശൈല…
Read Moreമുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കേരളം വലിയ പ്രളയ ദുരന്തം നേരിടുന്ന ഘട്ടത്തില്‍ തമ്മിലടിക്കാതെ മനുഷ്യ ജീവന് വില കല്പ്പിക്കാന് തമിഴ്നാടിനോട് കോടതി. അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാമെന്ന് മുല്ലപ്പെരിയാര്‍ സമിതി സുപ്രീംകോടതിയെ അറിയിച്ചു. ഘട്ടം ഘട്ടമായി ജലം തുറന്നുവിടുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍, വെള്ളം തുറന്നുവിടുമ്പോള്‍ ജനജീവിതത്തെ ബാധിക്കാതെ നോക്കണമെന്നും കോടതി നിരീക്ഷിച്ചു. ഘട്ടം ഘട്ടമായി വെള്ളം തുറന്നുവിടാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ, അധിക ജലം തമിഴ്നാട്ടിലേക്ക് തന്നെ കൊണ്ടു പോകണം. കേരളത്തിലേക്ക് തുറന്ന് വിട്ടാല്‍ പ്രളയക്കെടുതി വര്‍ദ്ധിക്കുമെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന്…
Read More