ന്യൂഡല്‍ഹി: ദേശീയ ദുരന്ത നിവാരണ സേന ഇപ്പോള്‍ കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത് സേനയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവർത്തനമാണെന്ന് റിപ്പോര്‍ട്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ വക്താവ് പറയുന്നതനുസരിച്ച് 58 ടീമാണ് ഇപ്പോള്‍ കേരളത്തില്‍ ദുരിതാശ്വാസ പ്രവർത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 55 ടീം ഇപ്പോള്‍ കേരളത്തില്‍ ദുരിതാശ്വാസ പ്രവർത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായും 3 ടീമുകള്‍ കേരളത്തിലേയ്ക്കുള്ള യാത്രയിലാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഓരോ ടീമിലും 35-40 അംഗങ്ങളാണ് ഉള്ളത്. ദേശീയ ദുരന്ത നിവാരണ സേന ഇതുവരെ പതിനായിരക്കണക്കിന് ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചിരിക്കുന്നത്. പ്രളയക്കെടുതിയിലമര്‍ന്ന കേരളത്തില്‍ ദുരന്ത…
Read MoreMonth: August 2018
നാട്ടുകാര്‍ ശേഖരിച്ചു നല്‍കിയ ഭക്ഷണ സാധനങ്ങള്‍ വില്ലേജ് ഓഫീസര്‍ പൂട്ടിവെച്ചു
കോട്ടയം: കോട്ടയം തലയോലപ്പറമ്പില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യാനായി നാട്ടുകാര്‍ ശേഖരിച്ചു നല്‍കിയ ഭക്ഷണ സാധനങ്ങള്‍ വില്ലേജ് ഓഫീസര്‍ പൂട്ടിവെച്ചു. കളക്ടറുടെ അനുമതിയില്ലാതെ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യില്ലെന്ന നിലപാടിലാണ് വില്ലേജ് ഓഫീസര്‍. വടയാര്‍ വില്ലേജ് ഓഫീസറാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
Read Moreചെങ്ങന്നൂരിൽ സ്ഥിതി ഭേദം; പാണ്ടനാട് മേഖലയിൽ ബഹുഭൂരിപക്ഷം പേരെയും ഒഴിപ്പിച്ചു
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ നിലവിലെ സ്ഥിതി മെച്ചപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പാണ്ടനാട് മേഖലയിൽ നിന്ന് ബഹുഭൂരിപക്ഷം പേരെയും ഒഴിപ്പിച്ചുവെന്ന് ദുരന്തത്തിനിരയായ അഖിൽ സൂചിപ്പിച്ചു. കൊല്ലം, തിരുവനന്തപുരം മേഖലകളില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളും മറ്റ് കേന്ദ്ര-സംസ്ഥാന സേനകളും നടത്തിയ രക്ഷാപ്രവർത്തനം വിജയം കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒറ്റപ്പെട്ട വീടുകളിൽ പോലും എത്തി ആളുകളെ രക്ഷപെടുത്താൻ കഴിഞ്ഞതായും, മത്സ്യത്തൊഴിലാളികള്‍ നല്‍കിയ സേവനം വളരെ വലുതായിരുന്നുവെന്നും അഖിൽ വ്യക്തമാക്കി. ചെങ്ങന്നൂരിലെ പ്രളയബാധിത മേഖലകളിലെ വീടുകൾക്കുള്ളിൽ ആളപായം ഇല്ല. വെള്ളത്തിൽ ആരെങ്കിലും വീണുപോയിട്ടുണ്ടെങ്കിൽ മാത്രമേ ആളപായത്തിന് സാധ്യത ഉള്ളൂവെന്നും രക്ഷാപ്രവര്‍ത്താനത്തിന് മേല്‍നോട്ടം വഹിക്കുന്നവര്‍ സൂചിപ്പിക്കുന്നു.…
Read Moreരക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ബോട്ടുകളും ഹെലികോപ്റ്ററുകളും അനുവദിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ.
തിരുവനന്തപുരം: കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ബോട്ടുകളും ഹെലികോപ്റ്ററുകളും അനുവദിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ. 86 ബോട്ടുകള്‍, എട്ട് ഹെലികോപ്റ്റര്‍, എട്ട് എഞ്ചിനീയറിങ് ടാസ്‌ക് ഫോഴ്സ്, 19 റെസ്‌ക്യു ടീം എന്നിവയാണ് കൂടുതലായി അനുവദിച്ചിരിക്കുന്നത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ 15000 ഭക്ഷണപൊതികള്‍ കൂടുതലായി വിതരണം ചെയ്യാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുന്നതിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഒരു വലിയ കപ്പലും കേരള തുറമുഖത്ത് എത്തിയിട്ടുണ്ട് കോസ്റ്റ് ഗാർഡ് വക്താവാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്ക് വച്ചിരിക്കുന്നത്.
Read Moreകര്‍ണാടക ആര്‍ടിസിയുടെ കോഴിക്കോട്,പാലക്കാട് സെര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു;ടിക്കെറ്റുകള്‍ ലഭ്യം.
ബെംഗളൂരു: കർണാടക ആർടിസി കോഴിക്കോട് ഭാഗത്തേക്കു നിർത്തിവച്ചിരുന്ന ബസ് സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചു. ഇന്നു രാത്രി എട്ടിനും 10.30നും ഇടയിൽ അഞ്ചു ബസുകളാണ് ബെംഗളൂരുവിൽനിന്നു പുറപ്പെടുക. വൈകിട്ട് അഞ്ച് മുതൽ രാത്രി 10 വരെ സേലം വഴി പാലക്കാട്ടേക്ക് ആറു സർവീസുകളുമുണ്ടാകും. ബസുകളിലെല്ലാം ആവശ്യത്തിനുടിക്കറ്റുകൾ ലഭ്യമാണ്. പാലക്കാട്, കോഴിക്കോട് ഒഴികെ കേരളത്തിലേക്കുള്ള മറ്റു സർവീസുകളെല്ലാം റദ്ദാക്കിയതായും കർണാടക ആർടിസി അറിയിച്ചു. ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള ട്രെയിൻ ഗതാഗതവും താറുമാറായി തുടരുകയാണ്. യശ്വന്ത്പുർ–കണ്ണൂർ(16526–27), ബെംഗളൂരു – കണ്ണൂർ \ കാർവാർ (16511–13), ബെംഗളൂരു – കന്യാകുമാരി (16525 – 26) ട്രെയിനുകൾ…
Read Moreകന്യാകുമാരി എക്സ്പ്രസ്,കണ്ണൂര്‍ എക്സ്പ്രസുകള്‍ റദ്ദാക്കി.കേരളത്തില്‍ നിന്നുള്ള ചില ദീര്‍ഘദൂര ട്രെയിന്‍ സെര്‍വീസുകള്‍ പുനരാരംഭിച്ചു.
ബെംഗളൂരു: നഗരത്തില്‍ നിന്നുള്ള കന്യാകുമാരി എക്സ്പ്രസ്സ് (16526),യെശ്വന്ത് പൂര്‍ -കണ്ണൂര്‍ എക്സ്പ്രസ് (16527),കണ്ണൂര്‍-യെശ്വന്ത് പൂര്‍ എക്സ്പ്രസ്(16528),ബാംഗ്ലൂര്‍ സിറ്റി -കണ്ണൂര്‍ എക്സ്പ്രസ് (16511) എന്നിവ റദ്ദാക്കി.കന്യാകുമാരിയില്‍ നിന്ന് ബാംഗ്ലൂര്‍ സിറ്റിയിലേക്ക് സര്‍വീസ് നടത്തുന്ന 16525 ട്രെയിന്‍ തൃശൂര്‍,പാലക്കാട് വഴിയല്ലാതെ നാമക്കല്‍ ദിണ്ടിഗല്‍ വഴി സര്‍വീസ് നടത്തുന്നുണ്ട്. അതെ സമയം ദീർഘദൂര യാത്രക്കാരെ സഹായിക്കാനായി റെയിൽവേ ഇന്ന് കൂടുതൽ കണക്‌ഷൻ ട്രെയിനുകൾ ഒാടിക്കും. ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ കായംകുളം-കോട്ടയം-എറണാകുളം റൂട്ടില്‍ ഇന്നും വൈകിട്ട് 4 മണി വരെ ട്രെയിന്‍ ഗതാഗതം റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കു സര്‍വീസുണ്ട് തിരുവനന്തപുരത്തു നിന്നു ഹൗറയിലേക്കുളള…
Read Moreകേരളം നേരിടുന്ന പ്രളയത്തില്‍ ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ.100 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപൊക്കം.
ജനീവ: കേരളത്തിലുണ്ടായ പ്രളയക്കെടുതിയിലും നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിലും ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. കേരളത്തിലെ സ്ഥിതിഗതികള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേഴ്‌സ് അറിയിച്ചതായി അദ്ദേഹത്തിന്‍റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് പറഞ്ഞു. ഇന്ത്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ജീവനും വസ്തുവകകളും നഷ്ടപ്പെട്ടതിലും പലരും കുടിയൊഴിക്കപ്പെട്ടതിലും യു.എന്‍ ദു:ഖം രേഖപ്പെടുത്തുന്നു. 100 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണിതെന്നും യു.എന്‍ വ്യക്തമാക്കി. സഹായത്തിനായി ഇതുവരെ ഒരു അഭ്യര്‍ത്ഥനയും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. പ്രളയം പോലുള്ള…
Read Moreവീണ്ടും കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം; 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒഡിഷാ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദമാണ് കേരളത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടാക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ജില്ലകള്‍ ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശേഷിക്കുന്ന 11 ജില്ലകളില്‍ കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, നാട് നേരിടുന്നത് അതീവ ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു.
Read Moreകോഴിക്കോട്ടേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിച്ചു.
ബെംഗളൂരു: ബാംഗ്ളൂരിൽ നിന്നും ഉച്ചയ്ക്ക് 2 മണിക്കും വൈകുന്നേരം 6 മണി മുതൽ ഓരോ മണിക്കൂർ ഇടവിട്ട് 10 മണി വരെയും കോഴിക്കോട്ടേയ്ക്ക് കെഎസ്ആര്‍ടിസി ബസ് സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്ആര്‍ടിസി സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ ബന്ധപ്പെടാവുന്നതാണ് ഫോണ്‍ :080 26756666
Read Moreകേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം -രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് രാഹുല്‍ ഗാന്ധി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ജനങ്ങളുടെ ഉപജീവനമാര്‍ഗവും ഭാവിയും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ എല്ലാവരും തയാറാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. Dear PM, Please declare #Kerala floods a National Disaster without any delay. The lives, livelihood and future…
Read More