കേരളത്തിലേത് എന്‍ഡിആര്‍എഫിന്‍റെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവർത്തനം

ന്യൂഡല്‍ഹി: ദേശീയ ദുരന്ത നിവാരണ സേന ഇപ്പോള്‍ കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത് സേനയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവർത്തനമാണെന്ന് റിപ്പോര്‍ട്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ വക്താവ് പറയുന്നതനുസരിച്ച് 58 ടീമാണ് ഇപ്പോള്‍ കേരളത്തില്‍  ദുരിതാശ്വാസ പ്രവർത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 55  ടീം ഇപ്പോള്‍ കേരളത്തില്‍ ദുരിതാശ്വാസ പ്രവർത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായും 3 ടീമുകള്‍ കേരളത്തിലേയ്ക്കുള്ള യാത്രയിലാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഓരോ ടീമിലും 35-40 അംഗങ്ങളാണ് ഉള്ളത്.

  ബെംഗളൂരുവിൽ വാടകക്കാരെ പൂട്ടുന്ന '10 ശതമാനം' നിയമം; 35,000 രൂപ വാടക നൽകുന്ന യുവാവിന്റെ കുറിപ്പ് ചർച്ചയാകുന്നു

ദേശീയ ദുരന്ത നിവാരണ സേന ഇതുവരെ പതിനായിരക്കണക്കിന് ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചിരിക്കുന്നത്.

പ്രളയക്കെടുതിയിലമര്‍ന്ന കേരളത്തില്‍ ദുരന്ത നിവാരണ സേനയുടെ വരവ് രക്ഷാ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടിയെന്നും വക്താവ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റെക്കോർഡ് മഴയും ആലിപ്പഴ വീഴ്ചയും; തകർന്നത് 23 വർഷത്തെ റെക്കോർഡ്; കനത്ത മഴയ്ക്ക് കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us