ഒരു തമിഴ്നാട്ടുകാരൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു യുവാവിന്റെ തമിഴ് കലർന്ന മലയാളത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ഏതാനും മണിക്കൂറുകളായി ഷെയർ ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്, ചീത്ത പദപ്രയോഗങ്ങളിലൂടെ ഒരു വിഭാഗത്തെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വീഡിയോക്ക് പകരമായി മറ്റൊരു പെൺകുട്ടിയുടെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇത്തരം വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരോട് അതിൽ നിന്ന് പിൻതിരിയണമെന്നാണ് കേരള പോലീസ് തങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെ ആവശ്യപ്പെടുന്നത് . കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ ” വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തിൽ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ…
Read MoreDay: 31 August 2018
പട്ടാപ്പകല്‍ യുവതിയെയും മൂന്നു വയസ്സായ കുഞ്ഞിനേയും തട്ടിക്കൊണ്ട് പോയി എന്ന് പരാതി;പോലീസ് പൊളിച്ചടുക്കിയത് ഒരു തട്ടികൊണ്ട് പോകല്‍ നാടകം.
കാസർകോട്: ചിറ്റാറിക്കല്‍ വെള്ളടുക്കത്ത് അക്രമി സംഘം അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു പോയെന്നത് ഒളിച്ചോട്ട നാടകം. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23)മകൻ സായി കൃഷ്ണ(3) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പത്തരയോടെ കാറിലെത്തിയ സംഘം തട്ടി കൊണ്ട് പോയതായി വാര്‍ത്ത വന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മയെയും കുഞ്ഞിനെയും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് അന്ത്യമായത്. മാലോത്തെ ബൈക്ക് മെക്കാനിക്ക് കൈതവേലി മനുവിന്റെ ഭാര്യയാണ് മീനു. മനു രാവിലെ ജോലിക്കു പോയിരുന്നു. രാവിലെ പത്തുമണിക്ക് മനുവിനെ ഫോണിൽ വിളിച്ചു…
Read Moreവിമാനത്താവളത്തില്‍ സെക്യൂരിറ്റി ജോലിക്കായി മൂന്ന് തവണ അപേക്ഷിച്ചു,ഒന്നും കിട്ടിയില്ല;റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് റൂമില്‍ അധിക വില ഈടാക്കി;വ്യാജ ബോംബ് ഭീഷണിയിലേക്ക് യുവാവിനെ നയിച്ച കാരണങ്ങള്‍ ഇവയാണെന്ന് പോലീസ്.
ബെംഗളൂരു : ജോലി നൽകാത്തതിനാലാണു വിമാനത്താവളത്തിലേക്കു വിളിച്ചു തുടർച്ചയായി ബോംബ് ഭീഷണി മുഴക്കിയതെന്നു യുവാവിന്റെ മൊഴി. ഒരാഴ്ചയ്ക്കിടെ മൂന്നുവട്ടം ബോംബുണ്ടെന്നു വ്യാജഭീഷണി നടത്തിയ കുന്ദാപുര സ്വദേശിആദിത്യ റാവു കൃഷ്ണമൂർത്തി (34) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇയാൾ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിലേക്കും ഫോണിൽ വിളിച്ചു ഭീഷണി മുഴക്കിയിരുന്നു. വിളികളെല്ലാം വ്യാജമാണെന്നു പരിശോധനയിൽ തെളിഞ്ഞെങ്കിലും തിരുവനന്തപുരത്തേക്ക് ഉൾപ്പെടെയുള്ള ഒട്ടേറെ വിമാന സർവീസുകൾ മുടങ്ങി. എംബിഎ ബിരുദധാരിയായ ആദിത്യ ബെംഗളൂരു വിമാനത്താവളത്തിൽ സെക്യൂരിറ്റി ജോലിക്കായി മൂന്നു തവണ അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടുവെന്നും ഇതിന്റെ വൈരാഗ്യത്താലാണു ബോംബ് ഭീഷണി മുഴക്കിയതെന്നുമാണു പൊലീസിന്റെ…
Read Moreകേരളത്തിലേക്ക് ദുരിതാശ്വാസ സാധനങ്ങള്‍ അയക്കാന്‍ ശ്രമിച്ച യുവദമ്പതികളെ അറ്റ്ലസ് ട്രാവല്‍സ് ജീവനക്കാര്‍ തല്ലിച്ചതച്ചു;യുവാവിനെ മര്‍ദ്ദിച്ചത് 5 പേര് ചേര്‍ന്ന്;യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;സംഭവം മടിവാളയില്‍.
ബെംഗളൂരു: നഗരത്തില്‍ നിന്ന് കേരളത്തിലേക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ സാധനങ്ങള്‍ അയക്കാന്‍ ശ്രമിച്ച മലയാളി ദമ്പതികള്‍ക്ക് നേരെ അറ്റ്ലസ് ട്രാവല്‍സ് ജീവനക്കാരുടെ ക്രൂര മര്‍ദനം,അഞ്ചു പേര് ചേര്‍ന്ന് യുവാവിന്റെ തലയില്‍ മര്‍ദ്ദിച്ചു.യുവതിയെ കയ്യേറ്റം ചെയ്യുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.സംഭവം നടന്നത് കഴിഞ്ഞ വ്യാഴാഴ്ച രാത്രി 08:30 യോടെ മഡിവാളയില്‍ വച്ചായിരുന്നു. ബന്നര്‍ഘട്ടയില്‍ താമസിക്കുന്ന യുവ ദമ്പതിമാര്‍ ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് അയക്കുവാന്‍ വേണ്ടി പന്ത്രണ്ട് ബോക്സുകള്‍ നിറയെ സാധനങ്ങള്‍ മുന്‍പ് അനുമതി വാങ്ങിയതിനു ശേഷം മഡിവാളയിലെ അറ്റ്ലസ് ട്രാവല്‍സിന്റെ ഓഫീസില്‍ കൊണ്ട് വരികയായിരുന്നു. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്…
Read Moreഏഷ്യന്‍ ഗെയിംസ്; വിസ്മയിപ്പിച്ച ഓട്ടം… ഇന്ത്യന്‍ പെണ്‍പുലകള്‍ സ്വര്‍ണക്കുതിപ്പ് നടത്തി. ടീമില്‍ മലയാളി വിസ്മയയും…
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ പന്ത്രണ്ടാം ദിവസം ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. വനിതകളുടെ 4×400 മീറ്ററിലാണ് ഇന്ത്യന്‍ പെണ്‍പുലകള്‍ സ്വര്‍ണക്കുതിപ്പ് നടത്തിയത്. ഈ ഇനത്തില്‍ ബഹ്റൈന്‍ വെള്ളി നേടിയപ്പോള്‍ വിയറ്റ്നാമിനാണ് വെങ്കലം. നേരത്തെ മികസ്ഡ് റിലേയില്‍ ഇന്ത്യയുടെ സ്വര്‍ണക്കുതിപ്പ് ബഹ്റൈന്‍ താരം ട്രാക്കില്‍വീണ് തടഞ്ഞിരുന്നു. ഇതിനുള്ള മധുരപ്രതികാരം കൂടിയായി ഇന്ത്യയുടെ വിജയം. 3.28.72 സെക്കന്റില്‍ ഇന്ത്യ ഫിനിഷ് ചെയ്തു. ഈ ഇനത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം സ്വര്‍ണമാണിത്. ഹിമ ദാസ്, എം ആര് പൂവമ്മ, സരിതാബെന്‍ ഗെയ്ക്ക് വാദ്, മലയാളി കൂടിയായ വിസ്മയ എന്നിവരുള്‍പ്പെട്ടതായിരുന്നു ഇന്ത്യയുടെ…
Read Moreനൂറു ദിനം പൂർത്തിയാക്കി ജനതാദൾ. എസ്-കോൺഗ്രസ് സഖ്യ സർക്കാർ മുന്നോട്ട്.
ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ്- ജനതാദൾ. എസ്. സഖ്യ സർക്കാർ നൂറു ദിനം പൂർത്തിയാക്കി. മന്ത്രിസഭ രൂപവത്കരണത്തെ ത്തുടർന്നുള്ള തർക്കങ്ങളും അസ്വാരസ്യങ്ങളും പ്രകടമായെങ്കിലും കാർഷിക വായ്പ എഴുതി ത്തള്ളിയതിലൂടെ മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമിക്ക് കർഷകരുടെ മിത്രമെന്ന പ്രതിച്ഛായ ഇതിനിടെ നേടാനായി. സഹകരണ- പൊതുമേഖല ബാങ്കുകളിൽ നിന്നുള്ള 44000 കോടി രൂപയുടെ കാർഷിക വായ്പയാണ് എഴുതിത്തള്ളിയത്. കഴിഞ്ഞ കോൺഗ്രസ് സർക്കാറിന്റെ ക്ഷേമ പദ്ധതികൾ തുടരാനും കുമാരസ്വാമി നിർബന്ധിതനായി. സിദ്ധരാമയ്യ നടപ്പാക്കിയ അന്നഭാഗ്യ പദ്ധതി വെട്ടിച്ചുരുക്കാൻ തീരുമാനിച്ചെങ്കിലും സിദ്ധരാമയ്യയുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. സിദ്ധരാമയ്യയുടെ എതിർപ്പ് അവഗണിച്ച്…
Read Moreകശ്മീരില്‍ 9 പൊലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ 9 പൊലിസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ചയാണ് സംഭവം. 24 മണിക്കൂറിനുള്ളിലാണ് ഇത്തരത്തില്‍ 9 തട്ടിക്കൊണ്ടുപോകല്‍ നടന്നിരിക്കുന്നത്. ജമ്മു-കശ്മീരിലെ ഷോപിയാന്‍, കുല്‍ഗാം, അനന്ത്നാഗ്, അവന്തിപോറ എന്നീ സ്ഥലങ്ങളില്‍ നിയമിതരായിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയാണ് തട്ടിക്കൊണ്ടുപോയത്. നിരവധി പൊലിസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ഭീകരര്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നതെന്നും സൂചനയുണ്ട്. കുടുംബാംഗങ്ങളെ സുരക്ഷിതരായി രക്ഷിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചിതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരന്തരം പരിശോധനകള്‍ നടത്തി തീവ്രവാദികളുടെ ബന്ധുക്കളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് തീവ്രവാദികള്‍…
Read Moreരൂപയുടെ മൂല്യത്തില്‍ സര്‍വ്വകാല ഇടിവ്; ഡോളറിനെതിരെ രൂപ 71ലെത്തി
മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ സര്‍വ്വകാല ഇടിവ്. ചരിത്രത്തില്‍ ആദ്യമായി ഇന്ന് അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 71ലെത്തി. ഇന്നലെ ഡോളറിനെതിരെ 70.82ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയത് 71 രൂപയിലായിരുന്നു. ഈ വര്‍ഷം ഇതുവരെ 9.96 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. കഴിഞ്ഞ പാദത്തിലെ ജി.ഡി.പി വിവരങ്ങള്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടാനിരിക്കുകയാണ്. ആ അവസരത്തിലാണ് രൂപയുടെ മൂല്യം വീണ്ടും താഴ്ന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ പാദത്തിലെ 5.6% അപേക്ഷിച്ച് ഈ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 7.6% ജി.ഡി.പി എത്തുമെന്നാണ്…
Read Moreബീഫ് കഴിച്ചതിന് പ്രളയമെന്ന് നടി, സോയബീന്‍ കണ്ട് ദൈവം തെറ്റിദ്ധരിച്ചെന്ന് ട്രോളന്
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ നിന്നും കരകയരുന്ന കേരളത്തിനെ കുറ്റം പറഞ്ഞ ഉത്തരേന്ത്യന്‍ നടിയ്ക്ക് ട്രോളുകളുടെ ചാകര. ബോളിവുഡ് നടിയും മോഡലുമായ പായല്‍ രൊഹാത്ഗിയാണ് ട്രോളന്മാരുടെ വലയില്‍ സ്വയം വീണ് കൊടുത്തത്. ഗോമാംസം നിരോധിക്കാതെ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയ കേരളത്തിന് ദൈവം കൊടുത്ത ശിക്ഷയാണ് പ്രളയമെന്നാണ് പായല്‍ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ പരിസാഹരൂപേണയുള്ള നിരവധി ചോദ്യങ്ങളാണ് ഈ പോസ്റ്റിന് താഴെ പായലിനെ തേടിയെത്തിയത്. https://twitter.com/Payal_Rohatgi/status/1034047950597443584 ബീഫ് നിരോധിക്കാത്തതാണ് കാരണമെങ്കില്‍ ഇതേ ‘വിധി’യാവുമല്ലോ ഗോവയെയും കാത്തിരിക്കുന്നതെന്നായിരുന്നു ഒരു കമന്റ്. ലോകത്തില്‍ ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന…
Read More1616 സിറിഞ്ചുകള്‍കൊണ്ട് തീര്‍ത്ത ഹൃദയത്തിന് നടുവിലൊരു മാലാഖക്കുഞ്ഞ്!
ഫീനിക്സ്: പാട്രീഷ്യ-കിമ്പര്‍ലി ദമ്പതികളുടെ കുഞ്ഞിന് വേണ്ടി ന്യൂബോണ്‍ ഫോട്ടോഗ്രാഫറായ സാമന്ത പാര്‍ക്കര്‍ നടത്തിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒരമ്മയുടെ വേദനകളുടെ കഥ പറയുന്ന ഈ ഫോട്ടോ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയ കീഴടക്കിയത്. ഒരു കുഞ്ഞിനായുള്ള നീണ്ട നാലുവര്‍ഷത്തെ പോരാട്ടത്തിന്റെ ഓര്‍മ്മ കൂടിയാണ് ഈ ഫോട്ടോഷൂട്ട്. 1616 സിറിഞ്ചുകള്‍കൊണ്ട് തീര്‍ത്ത ഹൃദയത്തിന് നടുവിലാണ് ലണ്ടന്‍ ഓനെയ്ല്‍ എന്ന മാലാഖക്കുഞ്ഞ് കിടക്കുന്നത്. ഈ സിറിഞ്ചുകളെല്ലാം ഐവിഎഫ് ചികിത്സക്കിടെ ലണ്ടന്റെ അമ്മ പാട്രീഷ്യക്ക് തന്റെ ശരീരത്തിലേറ്റുവാങ്ങേണ്ടി വന്നതാണ്. നാലുവര്‍ഷങ്ങള്‍ പാട്രീഷ്യയും ഭര്‍ത്താവ് കിമ്പര്‍ലി ഒനീലും കുഞ്ഞിന് വേണ്ടി…
Read More