വിമാനത്താവളത്തില്‍ വ്യാജ ബോംബ്‌ ഭീഷണി യുവഎഞ്ചിനീയര്‍ അറസ്റ്റില്‍; ഒരാഴ്ചക്കുള്ളില്‍ മൂന്നു വ്യാജ ബോംബ്‌ ഭീഷണി മുഴക്കിയ യുവാവ്‌ മുന്‍പ് റെയില്‍വേ സ്റ്റേഷനിലേക്കും വിളിച്ചിട്ടുണ്ടെന്നു തെളിഞ്ഞു;കമ്പനികളില്‍ നിന്ന് സഹപ്രവര്‍ത്തകരുടെ ലാപ്ടോപ്പ് അടിച്ചു മാറ്റല്‍ മറ്റൊരു ഹോബി.

തുടര്‍ച്ചയായി ബാംഗ്ലൂര്‍ കെമ്പെ ഗൌഡ വിമാനത്താവളത്തിലേക്ക് വ്യജബോംബ്‌ ഭീഷണി മുഴക്കിയ മണിപ്പാല്‍ സ്വദേശിയായ എഞ്ചിനീയറിംഗ് ബിരുദധാരി എയര്‍പോര്‍ട്ട് പോലീസിന്റെ പിടിയിലായി.

മുന്‍പ് സന്കൊള്ളി രായന്ന(സിറ്റി) റെയില്‍വേ സ്റ്റേഷനിലേക്ക് വ്യാജ ബോംബ്‌ ഭീഷണി സന്ദേശമയച്ചത് ഇയാള്‍ ആണെന്ന് പ്രതി സമ്മതിച്ചു.ഒരു സ്ഥിരം ലാപ്‌ ടോപ്‌ മോഷ്ട്ടാവ് കൂടി ആണ്.

ഉടുപ്പി ജില്ലയിലെ മണിപ്പാല്‍ സ്വദേശിയായ ആദിത്യ റാവു ആണ് പിടിയിലായത്,നഗരത്തിലെ വിവിധ കമ്പനികളില്‍ ജോലിചെയ്തിരുന്ന യുവാവിനു ഇപ്പോള്‍ തൊഴില്‍ രഹിതനാണ് ,ബയപ്പനഹള്ളിയിലെ ഒരു ഹോട്ടെലില്‍ നിന്നാണ് പ്രതി പിടിയിലായത്.

  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദ ധാരിയായ പ്രതി ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് നഗരത്തില്‍ എത്തിയത് ചില സ്വകാര്യ കമ്പനികളിലും ഹോട്ടലുകളിലും ജോലി ചെയ്ത സഹ പ്രവര്‍ത്തകരുടെ ലാപ്ടോപ് മോഷണം പതിവാക്കിയിരുന്നു,താമസിക്കുന്ന പി ജി കളില്‍ നിന്നും ലാപ്ടോപ്പുകള്‍ കവര്‍ന്നതായി പോലീസ് അറിയിച്ചു.

ഈ മാസം 20, 22, 27 തീയതികളിലാണ് ബോംബ് ഭീഷണി വിളികളെത്തിയത്. പരിശോധനയിൽ ഇത് വ്യാജമാണെന്നു കണ്ടെത്തിയെയെങ്കിലും ഒട്ടേറെ വിമാന സർവീസുകൾ വൈകി. ആദ്യഭീഷണിക്കു പിന്നാലെ കുന്ദാപുര പൊലീസ് പ്രതിയെ പിടികൂടിയെങ്കിലും ഇയാൾ കസ്റ്റഡിയിൽനിന്നു രക്ഷപ്പെടുകയായിരുന്നു. തുടർന്നു കൊൽക്കത്തയിലേക്കോ, തിരുവനന്തപുരത്തേക്കോ പോകുന്ന വിമാനത്തിൽ ബോംബ് പൊട്ടുമെന്ന സന്ദേശം 22ന് എത്തി. എയർ ഏഷ്യയുടെ ബെംഗളൂരു–പുണെ, ഹൈദരാബാദ് വിമാനങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഒടുവിൽ ലഭിച്ച ഭീഷണിയെ തുടർന്നു വിമാനങ്ങളിൽ ഒരെണ്ണം വൈകിയാണ് പുറപ്പെട്ടത്. ഇതേദിവസം ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ വിളിച്ച് ഹിന്ദിയിലും ഭീഷണി മുഴക്കി.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

ഒരേ ഫോണിൽനിന്നു വിവിധ സിമ്മുകൾ ഉപയോഗിച്ചാണ് വിളികൾ എത്തിയതെന്നു മനസ്സിലാക്കിയ പൊലീസ് വിളിച്ചയാളെ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഇയാളെ കണ്ടെത്താൻ ബെംഗളൂരുവിലും കുന്ദാപുര ഉൾപ്പെടെ മറ്റിടങ്ങളിലും  തിരച്ചിൽ നടത്തുകയും ചെയ്തു.

ആറുമാസമായി ഇയാളെക്കുറിച്ച് വിവരമില്ലെന്നാണ് കുന്ദാപുരയിലെ ബന്ധുക്കൾ പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts