ബെംഗളൂരു : പത്തു ദിവസമായി തുടരുന്ന ചരിത്ര പ്രസിദ്ധമായ പുഷ്പ മേള ഇന്ന് അവസാനിക്കും,രാവിലെ 9.30 മുതൽ വൈകിട്ട് ഏഴുവരെ യാണ് മേള.മുതിർന്നവർക്ക് 70 രൂപയും കുട്ടികൾക്ക് 20 രൂപയുമാണു ടിക്കറ്റ് നിരക്ക്.സന്ദർശകർക്കായി ഇത്തവണ ക്ലോക്ക് റൂം സൗകര്യം ഏർപ്പെടുത്തി.
മേളയ്ക്കെത്തുന്നവരുടെ വാഹനങ്ങൾ ശാന്തിനഗർ ബസ് ടെർമിനൽ, അൽഅമീൻ കോളജ് ഗ്രൗണ്ട്, ഹോർട്ടികൾച്ചർ സൊസൈറ്റി ഗ്രൗണ്ട് എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണം.
എല്ലാ വർഷവും ഗ്ലാസ് ഹൗസിനുള്ളിൽ പുഷ്പങ്ങൾ കൊണ്ട് നിർമ്മിക്കുന്ന നിശ്ചല ദൃശ്യങ്ങൾ ആണ് പുഷ്പമേളയുടെ പ്രധാന പ്രത്യേകത.
പത്തു ദിവസം നടക്കുന്ന ഈ മേളയിൽ ഇന്ത്യൻ സൈനികർക്ക് ആദരമർപ്പിച്ചു കൊണ്ടുള്ള നിശ്ചല ദൃശ്യമാണ് ഗ്ലാസ് ഹൗസിനുള്ളിൽ ഇത്തവണ പൂക്കൾ കൊണ്ട്ഒരുക്കിയിരിക്കുന്നത്.
അമർജവാൻ ജ്യോതി, ഇന്ത്യ ഗേറ്റ്, സൈനിക വാഹനങ്ങൾ എന്നിവ ഉണ്ട്, മൂന്ന് ലക്ഷം പൂക്കൾ കൊണ്ടാണ് പുഷ്പ മാതൃക ഒരുക്കിയിരിക്കുന്നത്.
സംസ്ഥാന ഹോർട്ടികൾചർ വകുപ്പ്, മൈസൂർ ഹോർട്ടികൾചർ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ആണ് പുഷ്പ മേള നടത്തുന്നത്.
തേനീച്ചകളുടെ അക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ടെന്റ് ഹൗസുകളും മൊബൈൽ ആശുപത്രികളും തയ്യാറാക്കിയിട്ടുണ്ട്.