രാമസാന്ദ്ര ഗോഡൗണിൽ തീപിടിത്തം: 10 വയസ്സുകാരൻ മരിച്ചു; മരണം 5 ആയി

ബെംഗളൂരു: രാമസാന്ദ്ര ഗോഡൗണിൽ തീപിടിത്തത്തിൽ ഗുരുതരമായ പൊള്ളലേറ്റ് 10 വയസ്സുള്ള ആൺകുട്ടി കൂടി മരിച്ചു, ഇതോടെ രാമസാന്ദ്ര തീ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായതായി അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്.

ഫെബ്രുവരി 18 ന് മൈസൂരു റോഡിന് പുറത്ത് നഗരത്തിൻ്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്ത് പുതുതായി തുറന്ന സ്ക്രാപ്പ് വെയർഹൗസിൽ തീ പടർന്നാണ് മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

പതിനഞ്ചുകാരനായ സാജിദ് പാഷ നാലാമത്തെ ഇരയാണ്, ബുധനാഴ്ചയാണ് സാജിദ് മരണത്തിന് കീഴടങ്ങിയത്.

62% പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന 10 വയസ്സുള്ള ബന്ധുവായ റെഹാൻ വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി.

വെയർഹൗസ് ഉടമ സെയ്ദ് സലീം (30), മെഹബൂബ് പാഷ (32) അർബാസ് (14) എന്നിവരോടൊപ്പം ഉള്ള സമയത്താണ് ഷെഡിനുള്ളിൽ തീ പടർന്നിരുന്നത്.

കൃത്യസമയത്ത് പുറത്തിറങ്ങാനാകാതെ മൂവരും വെന്തുമരിച്ചു.

റെഹാൻ, പിതാവ് അഫ്രോസ്, സാജിദ്, ഇർഫാൻ പാഷ, അല്ലാ ബക്ഷ്, നയാസ് എന്നിവർക്കാണ് പരിക്കേറ്റത്. രെഹാനും സാജിദും ബന്ധുക്കളായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു .

അഫ്രോസിനും ഇർഫാനും 25% മുതൽ 30% വരെ പൊള്ളലേറ്റിട്ടുണ്ടെന്നും അല്ലാ ബക്ഷിന് 7 ശതമാനം പൊള്ളലേറ്റെന്നും വിക്ടോറിയ ആശുപത്രിയിലെ പൊള്ളലേറ്റ വാർഡിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചു.

സ്‌ഫോടനസമയത്ത് 25 കാർട്ടണുകളെങ്കിലും ഡിയോഡറൻ്റുകളും എയർ ഫ്രെഷനർ ക്യാനുകളും ഷെഡിനുള്ളിൽ സൂക്ഷിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us