പ്രകൃതിക്ഷോഭം: ജാഗ്രത പാലിക്കണം, കേരളാ പോലീസ്.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെങ്ങും അതീവജാഗ്രതാ നിർദ്ദേശമുണ്ട്. 26 ഓളം ഡാമുകളുടെ ഷട്ടറുകൾ തുറന്നത് വെള്ളപ്പൊക്കം രൂക്ഷമാക്കിയിട്ടുണ്ട്. ഈ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ജനങ്ങളുടെ പരസ്പര സഹകരണവും കൂട്ടായപ്രവർത്തനങ്ങളും അനിവാര്യമാണ്.
ആശങ്കകളുണ്ടെങ്കിലും ഏത് സാഹചര്യവും നേരിടാനുള്ള ഒരുക്കങ്ങളിലാണ് സർക്കാർ.

അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ സജ്ജരായിരിക്കാൻ സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാർക്കു നിർദ്ദേശം നൽകി. ദുരിത ബാധിത ജില്ലകളിലെ പോലീസ് സേനയെ മൊബിലൈസ് ചെയ്തിട്ടുണ്ട്.

പ്രളയം ദുരന്തം ബാധിച്ച എല്ലാ സ്ഥലങ്ങളിലും പൊലീസ്, ഫയർഫോഴ്സ് എന്നിവക്കുപുറമെ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്.

കര – വ്യോമ – നാവിക സേനകളുടേയും എൻ ഡി ആർ എഫ്, കോസ്റ്റ് ഗാർഡ് എന്നിവയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കും .

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

പൊലീസ്- റവന്യു വകുപ്പിന്റെ മുന്നറിയിപ്പുകള്‍ പാലിക്കുക.

അണക്കെട്ട് തുറക്കുന്ന സ്ഥലങ്ങളിലേക്കും ജനങ്ങൾ പോകരുത്.

പാലങ്ങളിലും നദിക്കരയിലും മറ്റും കൂട്ടം കൂടി നില്‍ക്കരുത്.

വെള്ളമൊഴുക്ക് കാണാന്‍ വരരുത്. സമീപത്തു നിന്ന് സെല്‍ഫി എടുക്കരുത്.

നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉളളവരും അതീവ ജാഗ്രത പാലിക്കുക.

പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കുക.

രക്ഷാപ്രവർത്തനത്തിനു നിയോഗിക്കപ്പെട്ടവർ മാത്രമേ ദുരന്തബാധിത മേഖലകളിലേക്കു പോകാവൂ

കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് പൊലീസും മറ്റ് ഉദ്യോഗസ്ഥരും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ബലിതർപ്പണത്തിന് ഇറങ്ങേണ്ടി വരുന്ന ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ചിലയിടങ്ങളിൽ പ്രകൃതിക്ഷോഭം മൂലം കനത്ത നാശനഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബലിതർപ്പണത്തിനെത്തുന്നവർ അപകടമുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണം. ഡാമുകൾ തുറക്കുന്നതിനാൽ പുഴകളിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്നു വരാൻ സാധ്യതയുണ്ട്. കടലോരങ്ങളിൽ കടലാക്രമണ സാധ്യതയും നിലനിൽക്കുന്നു. ബലിതർപ്പണ കേന്ദ്രങ്ങളിൽ എത്തുന്നവർ ഇത്തരം സാഹചര്യം കൂടി പരിഗണിച്ച് പൊലീസുമായി സഹകരിക്കണം.

അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ ഇതോടൊപ്പം ചേർത്തിട്ടുണ്ട്.

ജില്ലാ എമർജൻസി നമ്പരുകൾ :

ടോൾ ഫ്രീ നമ്പർ : 1077

ഇടുക്കി : 0486 2233111, 9061566111, 9383463036

എറണാകുളം : 0484 2423513, 7902200300, 7902200400

തൃശ്ശൂർ : 0487 2362424, 9447074424

പാലക്കാട് : 0491 2505309, 2505209, 2505566

മലപ്പുറം : 0483 2736320, 0483 2736326

കോഴിക്കോട് : 0495 2371002

കണ്ണൂർ : 0497 2713266, 0497 2700645, 8547616034

വയനാട് : 04936 204151,9207985027

Issued by Kerala State Disaster Management Authority

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us