ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

ഒരേസമയം നാല് പേരുമായി ഗ്രൂപ്പ് കോളിംഗ് നടത്താന്‍ സാധിക്കുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണുകളിലാണ് സേവനം ലഭ്യമാകുക.

ഒരു വ്യക്തിയിലേക്കുള്ള കോള്‍ തുടങ്ങിയതിന് ശേഷം ‘ആഡ് പാര്‍ട്ടിസിപ്പന്‍റ്’ ഓപ്ഷന്‍ വ‍ഴി മൂന്ന് പേരെക്കൂടി ചേര്‍ക്കാവുന്ന രീതിയിലാണ് ഗ്രൂപ്പ് കോള്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്‍.

ഗൂഗിള്‍, ആപ്പിള്‍ പ്ലേസ്റ്റോറുകളില്‍ നിന്ന് വാട്സ്‌ആപ്പിന്‍റെ പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഈ സംവിധാനം ലഭ്യമാക്കും. സിഗ്നല്‍ കുറഞ്ഞയിടങ്ങളിലും മികവ് പ്രകടിപ്പിക്കുന്ന രീതിയിലാണ് പുതിയ ഗ്രൂപ്പ് കോളിംഗ് സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. വിളികള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ രീതിയില്‍ സുരക്ഷിതമായിരിക്കും.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

മെസഞ്ചര്‍ ആപ്ലിക്കേഷനായ വാട്‌സ്‌ആപ്പില്‍ വോയ്‌സ്/ വീഡിയോ ഗ്രൂപ്പ് കോളിങ് സേവനം നടപ്പിലാക്കുമെന്ന് ഫേസ്ബുക്ക് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇന്നു മുതലാണ് ഈ സേവനം വാട്‌സ്‌ആപ്പ് നടപ്പിലാക്കിയിരിക്കുന്നത്. തങ്ങളുടെ ഒഫീഷ്യല്‍ ബ്ലോഗ് പോസ്റ്റിലൂടെയാണ് കമ്പനി വിവരം അറിയിച്ചത്.

ഈ സേവനത്തിലൂടെ ഒരാള്‍ക്ക് ഒരേ സമയം 4 പേരുമായി സംസാരിക്കാവുന്നതാണ്. എന്നാല്‍ ഗ്രൂപ്പ് വോയ്‌സ് കോളുകളില്‍ നിന്ന് വീഡിയോ കോളിലേക്ക് മാറ്റാനുള്ള ഓപ്ഷന്‍ നിലവില്‍ ഇല്ല. എന്നാല്‍ വീഡിയോ കോള്‍ ചെയ്യുമ്പോള്‍ ക്യാമറ ഓഫ് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

അതേസമയം, വോയ്‌സ് കോളോ വീഡിയോ കോളോ ചെയ്യുന്നതിനിടയില്‍ ഒരാളെ കോണ്‍ടാക്റ്റില്‍ നിന്നും റിമൂവ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. ഐ ഒ എസ് പ്ലാറ്റ്ഫോമില്‍ ബീറ്റ വേര്‍ഷനായി നേരത്തെ തന്നെ പുതിയ സംവിധാനം നല്‍കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ
[masterslider id="10"]

Related posts