പത്തനംതിട്ട: മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ജസ്‌ന തന്നെയെന്ന് പൊലീസ് സ്ഥിരീകരണം. മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുളളതെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ജസ്‌നയ്ക്ക് പിന്നാലെ ആണ്‍സുഹൃത്തും വരുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. മാര്‍ച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്‌ന മുണ്ടക്കയത്ത് എത്തിയിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്. ഇതേ ദൃശ്യത്തില്‍ അല്‍പ്പ സമയത്തിന് ശേഷം ജെസ്‌നയുടെ ആണ്‍സുഹൃത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്നു പറഞ്ഞ് ഇറങ്ങിയ ജെസ്‌നയെ എരുമേലിയില്‍ രാവിലെ 10.30ന് ബസില്‍…
Read MoreMonth: July 2018
നാല് രൂപയ്ക്ക് ഷവോമി സ്മാര്‍ട്ട് ടിവി; ഓഫര്‍ 2 ദിവസത്തേക്ക് മാത്രം.
ന്യൂഡല്‍ഹി: നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കളെ ഞെട്ടിക്കാനൊരുങ്ങി ഷവോമി. ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മി 4 സെയില്‍ എന്ന പേരിലാണ് കിടിലന്‍ ഓഫറുകള്‍ നല്‍കിയിരിക്കുന്നത്‍. ഏതാനും സെക്കന്‍ഡുകള്‍ മാത്രം നീണ്ട് നില്‍കുന്ന ഈ ഓഫര്‍ ഇന്ന് അവസാനിക്കും. ശ്രദ്ധേയമാണ് ഇത്തരം ഓഫറുകള്‍. വെറും നാല് രൂപയ്ക്ക് ഏതാനും സെക്കന്‍ഡുകള്‍ മാത്രമേ ഇവ ലഭ്യമാവുകയുള്ളൂ എന്നതാണ് ഇതിന്‍റെ പ്രത്യേകത. Mi.com ല്‍ വൈകിട്ട് നാല് മണിക്ക് നാല് രൂപ ഫ്‌ളാഷ് സെയില്‍ ഉണ്ടാകും. റെഡ്മി Y1, മി എല്‍ഇഡി സ്മാര്‍ട് ടിവി 4(55 ഇഞ്ച്), മി ബോഡി…
Read Moreബുറാഡി കേസ്: 11 പേരില്‍ പത്ത് പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.
ന്യൂഡല്‍ഹി: ബുറാഡിയില്‍ മരിച്ച ഒരു കുടുംബത്തിലെ 11 പേരില്‍ പത്ത് പേരുടെ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആത്മഹത്യ തന്നെയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുതിര്‍ന്ന അംഗം നാരായണി ദേവിയുടെ മരണ കാരണത്തില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായി. ജൂണ്‍ 30നാണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണു നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു. ഭാട്ടിയ കുടുംബത്തോടു പലതരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവരുടെ ആത്മാക്കളാണു തനിക്കൊപ്പമുള്ളതെന്നാണു…
Read Moreതെരുവു നായയെ ഉപദ്രവിച്ചതിന്റെപേരിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു.
ബെംഗളൂരു: തെരുവു നായയെ ഉപദ്രവിച്ചതിന്റെപേരിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. കെപി അഗ്രഹാര നാഗമ്മ നഗർ സ്വദേശിയും കലാശിപാളയയിലെ ഓട്ടോഡ്രൈവറുമായ നാഗരാജ് (45) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് യൂനസ് (40) നെ കലാശിപാളയം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ സമീപത്തുകൂടി പോയ നായയെ യൂനസ് കാലുകൊണ്ട് തൊഴിച്ചു. ഇതു കണ്ട നാഗരാജ് യൂനസിനോട് മൃഗങ്ങളെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടു.ഇരുവരും തമ്മിൽ വാക്കുതർക്കം രൂക്ഷമായതോടെ യൂനസ് നാഗരാജിന്റെ തലയ്ക്കടിക്കുകയായിരുന്നു. വിക്ടോറിയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
Read Moreബെംഗളൂരു-മൈസൂരു ദേശീയപാത പത്തു വരിയായി വികസിപ്പിക്കുന്ന പ്രവൃത്തികൾ 2020ൽ പൂർത്തിയാകുമെന്നു പൊതുമരാമത്തു മന്ത്രി എച്ച്.ഡി. രേവണ്ണ.
ബെംഗളൂരു : ബെംഗളൂരു-മൈസൂരു ദേശീയപാത (എൻഎച്ച് 275) പത്തു വരിയായി വികസിപ്പിക്കുന്ന പ്രവൃത്തികൾ 2020ൽ പൂർത്തിയാകുമെന്നു പൊതുമരാമത്തു മന്ത്രി എച്ച്.ഡി. രേവണ്ണ. പാതയ്ക്കായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ 65 ശതമാനം പൂർത്തിയായി. ആറുവരി പ്രധാന റോഡും നാലുവരി സർവീസ് റോഡും അടങ്ങുന്ന 117 കിലോമീറ്റർ ദൂരം വരുന്ന പദ്ധതി രണ്ടു ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക. ബെംഗളൂരു മുതൽ നിദാഗട്ട വരെയുള്ള 56 കിലോമീറ്റർ ദൂരം ആദ്യഘട്ടത്തിലും നിദാഗട്ട മുതൽ മൈസൂരു വരെയുള്ള 61 കിലോമീറ്റർ ദൂരം രണ്ടാം ഘട്ടത്തിലുമാണ് പൂർത്തിയാക്കുക. 6400 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന…
Read Moreബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ പുതിയ ക്യാംപസ് രാമനഗരയിൽ.
ബെംഗളൂരു: ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ പുതിയ ക്യാംപസ് രാമനഗരയിൽ ആരംഭിക്കും. നിലവിൽ കെങ്കേരിക്കു സമീപത്തെ ജ്ഞാനഭാരതി ക്യാംപസിലാണു ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ പഠനവകുപ്പുകൾ നിലകൊള്ളുന്നത്. രാമനഗരയിലെ കെഗൽ ഹനുമന്തയ്യ ഭവനോടു ചേർന്നാണു 100 ഏക്കറിൽ ക്യാംപസ് വരുന്നത്. റൂറൽ ഡവലപ്മെന്റ്, പൊളിറ്റിക്കൽ സയൻസ്, എംബിഎ പഠനവകുപ്പുകളാണു പുതിയ ക്യാംപസിൽ ആരംഭിക്കുന്നത്. ഇതോടെ രാമനഗര, ചന്നപട്ടണ, കനക്പുര, മാഗഡി, ബിഡദി തുടങ്ങിയ ഗ്രാമീണ മേഖലകളിലെ കുട്ടികൾക്ക് ഉന്നതപഠനത്തിനുള്ള സൗകര്യം ലഭ്യമാകും.
Read Moreകുമാരസ്വാമിയുടെ ബജറ്റ് കോൺഗ്രസിനു ചീത്തപ്പേരുണ്ടാക്കി;സഖ്യ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന വിൽപന നികുതി വർധനയും അധിക വൈദ്യുതി സെസും പിൻവലിക്കണം;വടക്കന്‍ കര്‍ണാടകക്ക് അവഗണന;മുന്‍കൂട്ടി എഴുതി തയ്യാറാക്കിയത് എന്ന് കരുതുന്ന തിരക്കഥയുമായി കോണ്‍ഗ്രസ്..
ബെംഗളൂരു: സഖ്യ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന വിൽപന നികുതി വർധനയും അധിക വൈദ്യുതി സെസും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാകക്ഷി യോഗത്തിൽ കോൺഗ്രസ് എംഎൽഎമാർ. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് കക്ഷി നേതാവുമായ സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ബജറ്റ് കോൺഗ്രസിനു ചീത്തപ്പേരുണ്ടാക്കിയെന്ന അഭിപ്രായമാണ് ഏറെപ്പേരും പങ്കിട്ടത്. അധിക നികുതി ഭാരം സാധാരണക്കാരനു മേൽ കെട്ടിവച്ച ബജറ്റിന്റെ പേരിൽ ജനം കോൺഗ്രസിനെ പഴിക്കുകയാണെന്നും എംഎൽഎമാർ പറഞ്ഞു. ബജറ്റിൽ 34000 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളിയ നടപടി ദളിന് ഏറെ പിന്തുണയുള്ള…
Read Moreവിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം;ബിഎംടിസിയുടെ കഴിവ് കേടുകൊണ്ട് അധികച്ചിലവ് വരില്ല;കഴിഞ്ഞ വര്‍ഷത്തെ പാസ് ജൂലൈ അവസാനം വരെ ഉപയോഗിക്കാം.
ബെംഗളൂരു:അധ്യയന വസ്രഹം പുതിയത് ആയിട്ടും ബിഎംടി സി വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാസ് ഇതുവരെ നല്‍കിയിട്ടുണ്ടയിരുന്നില്ല,അതുകൊണ്ട് വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം. വിദ്യാർഥികൾക്ക് കഴിഞ്ഞ വർഷത്തെ സ്റ്റുഡന്റ്സ് പാസ് ജൂലൈ 31 വരെ ഉപയോഗിക്കാമെന്ന് ബിഎംടിസി. പുതിയ പാസുകൾക്കുള്ള അപേക്ഷ സ്കൂൾ, കോളജ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. വിദ്യാർഥികൾക്ക് യാത്രാസൗജന്യം അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം വൈകുന്ന സാഹചര്യത്തിൽ പുതിയ പാസുകൾ എന്നുമുതൽ വിതരണം ചെയ്യുമെന്ന് ബിഎംടിസി പ്രഖ്യാപിച്ചിട്ടില്ല.
Read Moreവ്യഭിചാരം കുറ്റകരമായി തന്നെ കാണണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.
ന്യൂഡല്‍ഹി: വിവാഹബന്ധത്തിന്‍റെ പവിത്രത കാത്ത് സൂക്ഷിക്കുന്നതിന് വ്യഭിചാരം കുറ്റകൃത്യമായി തന്നെ കാണണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. വിവാഹേതര ബന്ധത്തില്‍ കുറ്റം ചുമത്തുന്നതില്‍ ലിംഗ സമത്വം ഉറപ്പാക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്രത്തിന്‍റെ ഈനിലപാട്. ഇന്ന്‍ നിലനില്‍ക്കുന്ന നിയമമനുസരിച്ച് ഇത്തരം കേസുകളില്‍ സ്ത്രീകളെ കുറ്റക്കാരിയാക്കാനാവില്ല. ഇതിന് വേണ്ടി ഐ.പി.സി 497ല്‍ മാറ്റങ്ങള്‍ വരുത്താനാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇന്നും വിവാഹേതര ബന്ധ൦ സംബന്ധിച്ച കേസുകളില്‍ ബ്രിട്ടീഷ് കാലത്തുള്ള വകുപ്പുകളാണ് ചുമത്തുന്നത്. 157 വര്‍ഷം പഴക്കമുള്ള നിയമം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. 497ാം വകുപ്പിന്‍റെ രണ്ട്…
Read Moreലോകകപ്പില്‍ തങ്കലിപികളില്‍ എഴുതപ്പെട്ടൊരു പുതിയ ചരിത്രം. ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോൽപ്പിച്ച് ക്രൊയേഷ്യ ആദ്യമായി ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു.
മോസ്‌കോ: 1966നു ശേഷം കന്നി ലോകകിരീടമെന്ന ഇംഗ്ലണ്ടിന്റെ മോഹം സെമി ഫൈനലില്‍ പൊലിഞ്ഞു. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറിയ ക്രൊയേഷ്യയാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. എക്‌സ്ട്രാടൈമിലേക്കു നീണ്ട അത്യധികം ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ കഥ കഴിക്കുകയായിരുന്നു. ഇതാദ്യമായാണ് ക്രൊയേഷ്യ ലോകകപ്പിന്റെ കലാശക്കളിക്കു യോഗ്യത നേടുന്നത്. അഞ്ചാം മിനിറ്റില്‍ തന്നെ കീറന്‍ ട്രിപ്പിയറുടെ ഞെട്ടുന്ന ഗോളില്‍ ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്. എന്നാല്‍, അറുപത്തിയെട്ടാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച് സമനില നേടി. എക്‌സ്ട്രാ ടൈമിന്റെ 109-ാം മിനിറ്റില്‍ മരിയോ മന്‍സൂക്കിച്ച് ചരിത്രം…
Read More