തെരുവു നായയെ ഉപദ്രവിച്ചതിന്റെപേരിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു.

ബെംഗളൂരു: തെരുവു നായയെ ഉപദ്രവിച്ചതിന്റെപേരിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. കെപി അഗ്രഹാര നാഗമ്മ നഗർ സ്വദേശിയും കലാശിപാളയയിലെ ഓട്ടോഡ്രൈവറുമായ നാഗരാജ് (45) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് യൂനസ് (40) നെ കലാശിപാളയം പൊലീസ് അറസ്റ്റ് ചെയ്തു.

  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം

കഴിഞ്ഞദിവസം ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ സമീപത്തുകൂടി പോയ നായയെ യൂനസ് കാലുകൊണ്ട് തൊഴിച്ചു. ഇതു കണ്ട നാഗരാജ് യൂനസിനോട് മൃഗങ്ങളെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടു.ഇരുവരും തമ്മിൽ വാക്കുതർക്കം രൂക്ഷമായതോടെ യൂനസ് നാഗരാജിന്റെ തലയ്ക്കടിക്കുകയായിരുന്നു. വിക്ടോറിയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts