ബെംഗളൂരു-മൈസൂരു ദേശീയപാത പത്തു വരിയായി വികസിപ്പിക്കുന്ന പ്രവൃത്തികൾ 2020ൽ പൂർത്തിയാകുമെന്നു പൊതുമരാമത്തു മന്ത്രി എച്ച്.ഡി. രേവണ്ണ.

ബെംഗളൂരു : ബെംഗളൂരു-മൈസൂരു ദേശീയപാത (എൻഎച്ച് 275) പത്തു വരിയായി വികസിപ്പിക്കുന്ന പ്രവൃത്തികൾ 2020ൽ പൂർത്തിയാകുമെന്നു പൊതുമരാമത്തു മന്ത്രി എച്ച്.ഡി. രേവണ്ണ. പാതയ്ക്കായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ 65 ശതമാനം പൂർത്തിയായി. ആറുവരി പ്രധാന റോഡും നാലുവരി സർവീസ് റോഡും അടങ്ങുന്ന 117 കിലോമീറ്റർ ദൂരം വരുന്ന പദ്ധതി രണ്ടു ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക.

  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!

ബെംഗളൂരു മുതൽ നിദാഗട്ട വരെയുള്ള 56 കിലോമീറ്റർ ദൂരം ആദ്യഘട്ടത്തിലും നിദാഗട്ട മുതൽ മൈസൂരു വരെയുള്ള 61 കിലോമീറ്റർ ദൂരം രണ്ടാം ഘട്ടത്തിലുമാണ് പൂർത്തിയാക്കുക. 6400 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന റോഡ് വികസനം പൂർത്തിയാവുമ്പോൾ ഇരുനഗരങ്ങൾക്കുമിടയിലുള്ള യാത്രാസമയം ഒന്നരമണിക്കൂറായി ചുരുങ്ങും. ബിഡദി, രാമനഗര, ചന്നപട്ടണ, മണ്ഡ്യ, മദൂർ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിൽ ബൈപാസ് റോഡുകൾ നിർമിക്കും. മുറിച്ചുമാറ്റേണ്ട 1500 മരങ്ങളില്‍ പരമാവധി എണ്ണം മാറ്റി നടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു
[masterslider id="10"]

Related posts