ഇനി വെള്ളാറ ജങ്‌ഷൻ മുതൽ ഹോപ്ഫാം ജങ്‌ഷൻവരെ സിഗ്നൽരഹിത ഇടനാഴി

ബെംഗളൂരു: നഗരത്തിലെ വെള്ളാറ ജങ്‌ഷൻ മുതൽ ഹോപ്ഫാം ജങ്‌ഷൻവരെ സിഗ്നൽരഹിത ഇടനാഴിയൊരുക്കാൻ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എൽ.) ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.)യുമായി കരാറിലൊപ്പിട്ടു. 17.5 കിലോമീറ്റർ ദൂരം വരുന്ന നിർദിഷ്ട പാതയ്ക്കായി എച്ച്.എ.എൽ. 3,100 സ്‌ക്വയർ മീറ്റർ ഭൂമിയും ബി.ബി.എം.പി.ക്ക് കൈമാറി. എച്ച്.എ.എൽ. ബെംഗളൂരു കോംപ്ലക്‌സ് ചീഫ്‌ എക്സിക്യൂട്ടീവ് ഓഫീസർ ശേഖർ ശ്രീവാസ്തവയും ബി.ബി.എം.പി. കമ്മിഷണർ എൻ. മഞ്ജുനാഥ പ്രസാദുമാണ് കരാറിലൊപ്പിട്ടത്. എച്ച്.എ.എൽ. സി.എം.ഡി.ടി. സുവർണ രാജുവും പങ്കെടുത്തു. 109.5 കോടി രൂപയാണ് സിഗ്നൽരഹിത ഇടനാഴിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നഷ്ടപരിഹാരം വാങ്ങാതെയാണ് എച്ച്.എ.എൽ.…

Read More

ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംഗളൂരൂ: ബംഗളൂരൂവില്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.  ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.  328 യാത്രക്കാരാണ് വിമാനങ്ങളില്‍ ഉണ്ടായിരുന്നത്. ഒന്നില്‍ 162 ഉം മറ്റേതില്‍ 166 ഉം യാത്രക്കാരുമായിരുന്നു. ഇരുവിമാനങ്ങളും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ പെട്ടെന്ന് ലഭിച്ച സന്ദേശമാണ് വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചത്. കോയമ്പത്തൂര്‍-ഹൈദരാബാദ് വിമാനമായ 6E779 ഉം ബംഗളൂരൂ-കൊച്ചി വിമാനമായ 6E6505 ഉം ആറു കിലോമീറ്ററോളം ദൂരെ മുഖാമുഖം വരികയായിരുന്നു. എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ വിഭാഗത്തിന്‍റെ പെട്ടെന്നുള്ള മുന്നറിയിപ്പില്‍ ഒരു വിമാനം 36,000 അടി ഉയരത്തില്‍ പോങ്ങിപ്പറന്നാണ് വന്‍ അപകടം ഒഴിവായത്. എയര്‍…

Read More

തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ റോഡ്‌ നേരെആക്കാന്‍ ആരുമില്ല;മഴ കൂടി വന്നതോടെ നഗരത്തില്‍ റോഡുകള്‍ തകര്‍ന്നു;യാത്ര ദുഷ്ക്കരം.

ബെംഗളൂരു: മഴ കനത്തതോടെ നഗരത്തിൽ യാത്ര ദുഷ്‌കരമായി. പല റോഡുകളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വവും നവീകരണത്തെ ബാധിച്ചു. മഴക്കാലത്തിനുമുമ്പ് അഴുക്കുചാലുകളുടെ നവീകരണം പൂർത്തിയായില്ല. പലയിടത്തും ഇപ്പോഴാണ് നവീകരണം നടക്കുന്നത്. ചെറിയ മഴപെയ്താൽ റോഡുകൾ വെള്ളത്തിനടിയിലാകും. ഇതോടെ ഗതാഗതക്കുരുക്കും വൈദ്യുതി തടസ്സപ്പെടുന്നതും പതിവായി. മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അഴുക്കുചാലുകൾ പൊട്ടി മലിനജലം റോഡിലേക്ക് ഒഴുകുന്നതും പതിവാണ്. അഴുക്കുചാലുകൾ ഇല്ലാത്തതാണ് വെള്ളക്കെട്ടിനുള്ള പ്രധാനകാരണം. അഴുക്കുചാലുകൾ നവീകരിക്കുന്നതിലും വീഴ്‌ചയുണ്ടായി. നഗരത്തിന്റെ പല ഭാഗങ്ങളിലും അഴക്കുചാലുകളുടെ നവീകരണം പാതിയായ നിലയിലാണ്. അഴുക്കു ചാലുകളിൽനിന്ന് വെള്ളം ഒഴുകിപ്പോകാതെ…

Read More

കക്കാന്‍ പോകുമ്പോഴും ഇങ്ങനെ വേണം!

ന്യൂഡല്‍ഹി: കക്കാന്‍ പോകുമ്പോഴും ഇങ്ങനെ വേണം എന്ന് വായിക്കുമ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടായിരിക്കും എങ്ങനെയെന്ന്‍. നിങ്ങല്‍ ഈ വീഡിയോ മുഴുവന്‍ കാണുമ്പോള്‍ അത് മനസിലാകും. കള്ളന്മാര്‍ പതുങ്ങിപ്പതുങ്ങി വരും എന്നിട്ട് കട്ടോണ്ട്പോകും എന്ന് നമ്മള്‍ കേട്ടിട്ടുണ്ടായിരിക്കും എന്നാല്‍ ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ ഞെട്ടും.  മോഷണത്തിന് തൊട്ടു മുന്‍പ് അടിപൊളിയായി ഡാന്‍സ് കളിക്കുന്ന കള്ളനെയാണ് നിങ്ങള്‍ കാണുന്നത്. ഈ ദൃശ്യങ്ങള്‍ അടുത്തുള്ള സിസിടിവിയില്‍ പതിയുകയായിരുന്നു. വീഡിയോ കാണാം: #WATCH CCTV footage of a thief dancing before he and two other people…

Read More

സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞത് ജെസ്‌ന തന്നെയെന്ന് തെളിഞ്ഞു:അന്വേഷണ സംഘം ബാംഗ്ലൂരിലേയ്ക്ക്

പത്തനംതിട്ട: മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ജസ്‌ന തന്നെയെന്ന് പൊലീസ് സ്ഥിരീകരണം. മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുളളതെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ജസ്‌നയ്ക്ക് പിന്നാലെ ആണ്‍സുഹൃത്തും വരുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. മാര്‍ച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്‌ന മുണ്ടക്കയത്ത് എത്തിയിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്. ഇതേ ദൃശ്യത്തില്‍ അല്‍പ്പ സമയത്തിന് ശേഷം ജെസ്‌നയുടെ ആണ്‍സുഹൃത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്നു പറഞ്ഞ് ഇറങ്ങിയ ജെസ്‌നയെ എരുമേലിയില്‍ രാവിലെ 10.30ന് ബസില്‍…

Read More

നാല് രൂപയ്ക്ക് ഷവോമി സ്മാര്‍ട്ട് ടിവി; ഓഫര്‍ 2 ദിവസത്തേക്ക് മാത്രം.

ന്യൂഡല്‍ഹി: നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കളെ ഞെട്ടിക്കാനൊരുങ്ങി ഷവോമി. ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മി 4 സെയില്‍ എന്ന പേരിലാണ് കിടിലന്‍ ഓഫറുകള്‍ നല്‍കിയിരിക്കുന്നത്‍. ഏതാനും സെക്കന്‍ഡുകള്‍ മാത്രം നീണ്ട് നില്‍കുന്ന ഈ ഓഫര്‍  ഇന്ന്  അവസാനിക്കും. ശ്രദ്ധേയമാണ് ഇത്തരം ഓഫറുകള്‍. വെറും നാല് രൂപയ്ക്ക് ഏതാനും സെക്കന്‍ഡുകള്‍ മാത്രമേ ഇവ ലഭ്യമാവുകയുള്ളൂ എന്നതാണ് ഇതിന്‍റെ പ്രത്യേകത. Mi.com ല്‍ വൈകിട്ട് നാല് മണിക്ക് നാല് രൂപ ഫ്‌ളാഷ് സെയില്‍ ഉണ്ടാകും. റെഡ്മി Y1, മി എല്‍ഇഡി സ്മാര്‍ട് ടിവി 4(55 ഇഞ്ച്), മി ബോഡി…

Read More

ബുറാഡി കേസ്: 11 പേരില്‍ പത്ത് പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

ന്യൂഡല്‍ഹി: ബുറാഡിയില്‍ മരിച്ച ഒരു കുടുംബത്തിലെ 11 പേരില്‍ പത്ത് പേരുടെ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആത്മഹത്യ തന്നെയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുതിര്‍ന്ന അംഗം നാരായണി ദേവിയുടെ മരണ കാരണത്തില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായി. ജൂണ്‍ 30നാണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണു നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു. ഭാട്ടിയ കുടുംബത്തോടു പലതരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവരുടെ ആത്മാക്കളാണു തനിക്കൊപ്പമുള്ളതെന്നാണു…

Read More

തെരുവു നായയെ ഉപദ്രവിച്ചതിന്റെപേരിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു.

ബെംഗളൂരു: തെരുവു നായയെ ഉപദ്രവിച്ചതിന്റെപേരിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. കെപി അഗ്രഹാര നാഗമ്മ നഗർ സ്വദേശിയും കലാശിപാളയയിലെ ഓട്ടോഡ്രൈവറുമായ നാഗരാജ് (45) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് യൂനസ് (40) നെ കലാശിപാളയം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ സമീപത്തുകൂടി പോയ നായയെ യൂനസ് കാലുകൊണ്ട് തൊഴിച്ചു. ഇതു കണ്ട നാഗരാജ് യൂനസിനോട് മൃഗങ്ങളെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടു.ഇരുവരും തമ്മിൽ വാക്കുതർക്കം രൂക്ഷമായതോടെ യൂനസ് നാഗരാജിന്റെ തലയ്ക്കടിക്കുകയായിരുന്നു. വിക്ടോറിയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

Read More

ബെംഗളൂരു-മൈസൂരു ദേശീയപാത പത്തു വരിയായി വികസിപ്പിക്കുന്ന പ്രവൃത്തികൾ 2020ൽ പൂർത്തിയാകുമെന്നു പൊതുമരാമത്തു മന്ത്രി എച്ച്.ഡി. രേവണ്ണ.

ബെംഗളൂരു : ബെംഗളൂരു-മൈസൂരു ദേശീയപാത (എൻഎച്ച് 275) പത്തു വരിയായി വികസിപ്പിക്കുന്ന പ്രവൃത്തികൾ 2020ൽ പൂർത്തിയാകുമെന്നു പൊതുമരാമത്തു മന്ത്രി എച്ച്.ഡി. രേവണ്ണ. പാതയ്ക്കായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ 65 ശതമാനം പൂർത്തിയായി. ആറുവരി പ്രധാന റോഡും നാലുവരി സർവീസ് റോഡും അടങ്ങുന്ന 117 കിലോമീറ്റർ ദൂരം വരുന്ന പദ്ധതി രണ്ടു ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക. ബെംഗളൂരു മുതൽ നിദാഗട്ട വരെയുള്ള 56 കിലോമീറ്റർ ദൂരം ആദ്യഘട്ടത്തിലും നിദാഗട്ട മുതൽ മൈസൂരു വരെയുള്ള 61 കിലോമീറ്റർ ദൂരം രണ്ടാം ഘട്ടത്തിലുമാണ് പൂർത്തിയാക്കുക. 6400 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന…

Read More

ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ പുതിയ ക്യാംപസ് രാമനഗരയിൽ.

ബെംഗളൂരു: ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ പുതിയ ക്യാംപസ് രാമനഗരയിൽ ആരംഭിക്കും. നിലവിൽ കെങ്കേരിക്കു സമീപത്തെ ജ്ഞാനഭാരതി ക്യാംപസിലാണു ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ പഠനവകുപ്പുകൾ നിലകൊള്ളുന്നത്. രാമനഗരയിലെ കെഗൽ ഹനുമന്തയ്യ ഭവനോടു ചേർന്നാണു 100 ഏക്കറിൽ ക്യാംപസ് വരുന്നത്.  റൂറൽ ഡവലപ്മെന്റ്, പൊളിറ്റിക്കൽ സയൻസ്, എംബിഎ പഠനവകുപ്പുകളാണു പുതിയ ക്യാംപസിൽ ആരംഭിക്കുന്നത്. ഇതോടെ രാമനഗര, ചന്നപട്ടണ, കനക്പുര, മാഗഡി, ബിഡദി തുടങ്ങിയ ഗ്രാമീണ മേഖലകളിലെ കുട്ടികൾക്ക് ഉന്നതപഠനത്തിനുള്ള സൗകര്യം ലഭ്യമാകും.

Read More
Click Here to Follow Us